പ്രേക്ഷകർ ഏവരും ആകാംഷയോടെ കാത്തിരുന്ന ഒന്നാണ് ബ്ലോക്ക്ബസ്റ്റർ കന്നഡ ചിത്രമായ കെ ജി എഫിന്റെ രണ്ടാം ഭാഗത്തിൽ അധീരാ എന്ന വില്ലൻ ആയി എത്തുന്നത് ആരാണെന്ന വാർത്ത. യാഷ് അവതരിപ്പിക്കുന്ന റോക്കി ഭായിക്ക് വില്ലൻ ആയി എത്തുന്നത് ബോളിവുഡ് സൂപ്പർ താരമായ സഞ്ജയ് ദത്താണ്. ഇന്ന് രാവിലെ പത്തു മണിക്കാണ് ഈ വിവരം കെ ജി എഫ് ടീം ഒഫീഷ്യൽ ആയി പുറത്തു വിട്ടത്. 200 കോടി ക്ലബ്ബിൽ ഇടം നേടിയ കെ ജി എഫ് കന്നഡ സിനിമയിലെ എക്കാലത്തേയും ഏറ്റവും വലിയ വിജയം ആണ്. ഇതിന്റെ മലയാളം, തമിഴ്, തെലുങ്കു, ഹിന്ദി ഡബ്ബിങ് വേർഷനുകൾ ഒക്കെ വലിയ വിജയം നേടിയിരുന്നു. കെ ജി എഫ് 2 റിലീസ് ചെയ്യാനുള്ള കാത്തിരിപ്പിലാണ് ഇപ്പോൾ ആരാധകർ. യാഷിനൊപ്പം സഞ്ജയ് ദത്ത്കൂടി എത്തുന്നതോടെ കെ ജി എഫ് 2 ഒരു മഹാ സംഭവം ആവും എന്ന പ്രതീക്ഷയിൽ ആണ് ആരാധകർ.
പ്രശാന്ത് നീൽ സംവിധാനം ചെയ്യുന്ന ഈ ചിത്രം രചിച്ചിരിക്കുന്നത് പ്രശാന്ത് നീൽ, ചന്ദ്രമൗലി എം, വിനയ് ശിവാങ്ങി എന്നിവർ ചേർന്നാണ്. ഹോമബിൽ ഫിലിമ്സിന്റെ ബാനറിൽ വിജയ് കിരാഗണ്ടൂർ നിർമ്മിച്ച ഈ ചിത്രത്തിന്റെ ആദ്യ ഭാഗം കേരളത്തിൽ വിതരണം ചെയ്തതു ഗ്ലോബൽ യുണൈറ്റഡ് മീഡിയ ആണ്. കോളാറിലെ സ്വർണ്ണ ഖനിയുടെ പശ്ചാത്തലത്തിൽ ആണ് ഈ ചിത്രത്തിന്റെ കഥ നമ്മുടെ മുന്നിൽ അവതരിപ്പിച്ചത്. ആദ്യ ഭാഗത്തിൽ യാഷിനൊപ്പം ശ്രീനിധി ഷെട്ടി, അച്യുത് കുമാർ, മാളവിക അവിനാശ്, അനന്ത് നാഗ്, വസിഷ്ഠ എൻ സിംഹ, മിത വസിഷ്ട എന്നിവരും തങ്ങളുടെ മികച്ച പ്രകടനം കൊണ്ട് ശ്രദ്ധ നേടിയിരുന്നു.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.