മാനഗരം, കൈതി, മാസ്റ്റർ, വിക്രം എന്നീ ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങൾ സംവിധാനം ചെയ്ത തമിഴ് സംവിധായകൻ ലോകേഷ് കനകരാജ് തന്റെ പുതിയ ചിത്രം ഒരുക്കാനുള്ള തയ്യറെടുപ്പിലാണ്. ഉലകനായകൻ കമൽ ഹാസനെ നായകനാക്കി ലോകേഷ് ഒരുക്കിയ വിക്രം തമിഴിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയിരുന്നു. ഫഹദ് ഫാസിൽ, വിജയ് സേതുപതി, സൂര്യ എന്നിവരും പ്രത്യക്ഷപ്പെട്ട ഈ ചിത്രം ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സിന് കൂടി തുടക്കം കുറിച്ചിരുന്നു. ലോകേഷ് ഇനി ചെയ്യാൻ പോകുന്നത് ദളപതി വിജയ് നായകനാവുന്ന ദളപതി 67 ആണ്. മാസ്റ്റർ എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിന് ശേഷം ഈ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്ന ചിത്രം നിർമ്മിക്കാൻ പോകുന്നത് മാസ്റ്ററിന്റെ നിർമ്മാതാക്കൾ തന്നെയാണെന്നാണ് സൂചന. ഇതൊരു പക്കാ ആക്ഷൻ പടം ആയിരിക്കുമെന്നും ഇതിൽ വിജയ് എത്തുന്നത് ഒരു ഗ്യാങ്സ്റ്റർ ആയാണെന്നും വാർത്തകളുണ്ട്. സാൾട് ആൻഡ് പെപ്പർ ലുക്കിലാവും ഇതിൽ വിജയ് പ്രത്യക്ഷപ്പെടുക എന്നും വാർത്തകൾ പറയുന്നു.
ചിത്രം ഒഫീഷ്യലായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഇതിൽ ഒന്നിലേറെ വില്ലന്മാർ ഉണ്ടാവുമെന്നും റിപ്പോർട്ടുകൾ വരുന്നുണ്ട്. അതിലൊരു വേഷം ചെയ്യുന്നത് ബോളിവുഡ് സൂപ്പർ താരം സഞ്ജയ് ദത്താണെന്ന് തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. അതിനൊപ്പം തന്നെ വരുന്ന ചില റിപ്പോർട്ടുകൾ പറയുന്നത്, മറ്റൊരു നെഗറ്റീവ് കഥാപാത്രമായി അഭിനയിക്കാൻ ലോകേഷ് സമീപിച്ചിരിക്കുന്നത് മലയാളത്തിന്റെ യുവ സൂപ്പർതാരമായ പൃഥ്വിരാജ് സുകുമാരനെ ആണെന്നാണ്. ഏതായാലും നിലവിൽ യാതൊരു വിധത്തിലുള്ള സ്ഥിതീകരണവും ലഭിക്കാത്ത റിപ്പോർട്ടുകൾ മാത്രമാണിവ. എന്നാൽ വിജയ്‌ക്കൊപ്പം സഞ്ജയ് ദത്, പൃഥ്വിരാജ് സുകുമാരൻ എന്നിവരെ സ്‌ക്രീനിൽ കാണാൻ സാധിച്ചാൽ അത് ചിത്രത്തെ മറ്റൊരു തലത്തിലെത്തിക്കുമെന്നാണ് ആരാധകരും സിനിമ പ്രേമികളും അവകാശപ്പെടുന്നത്. മാസ്റ്റർ, വിക്രം എന്നിവ ലോകേഷിനൊപ്പം ചേർന്ന് രചിച്ച രത്‌നകുമാർ തന്നെയാണ് ദളപതി 67 ലും ലോകേഷിന്റെ രചനാ പങ്കാളി എന്നാണ് സൂചന. തൃഷ, സാമന്ത എന്നിവർ ഇതിൽ നായികാതാരങ്ങളായി എത്തുമെന്നും നേരത്തെ വാർത്തകൾ വന്നിരുന്നു.
അധികം വൈകാതെ തന്നെ കേരളം ഒരു വൃദ്ധസദനമാകുമോ? "യുണൈറ്റഡ് കിങ്ഡം ഓഫ് കേരള-UKOK" കണ്ട് ആശങ്ക പ്രകടിപ്പിച്ച്- എം.പി ഡീൻ…
‘കച്ചി സേര’, ‘ആസ കൂട’, ‘സിത്തിര പൂത്തിരി’ എന്നീ ഗാനങ്ങളിലൂടെ ചുരുങ്ങിയ കാലത്തിനുള്ളിൽ സോഷ്യൽ മീഡിയ സെൻസേഷനായി മാറിയ സായ്…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ദിലീപ് ചിത്രം 'ഭ.ഭ.ബ' യുടെ ഓവർസീസ് വിതരണാവകാശം റെക്കോർഡ് തുകക്ക്…
കേരളത്തിലെ സിനിമാ വിതരണക്കാരുടെ സംഘടനയായ ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന്റെ പ്രസിഡന്റായി 3-ാം തവണയും ലിസ്റ്റിൻ സ്റ്റീഫൻ തിരഞ്ഞെടുക്കപ്പെട്ടു. വൈസ് പ്രസിഡന്റായി…
ഇപ്പോൾ കേരളം നേരിടുന്ന സാമൂഹിക പ്രശ്നങ്ങളിൽ ഒന്നാണ് വിദേശരാജ്യങ്ങളിലേക്ക് നമ്മുടെ യുവതലമുറയുടെ പാലായനം. സാമ്പത്തിക സുസ്ഥിരത നേടാൻ യുവതലമുറ തെരഞ്ഞെടുക്കുന്ന…
ഇന്ന് കേരകത്തിൽ പ്രദർശനം ആരംഭിച്ച പ്രധാന മലയാള ചിത്രങ്ങളിൽ ഒന്നാണ് പ്രശസ്ത സംവിധായകനായ അരുൺ വൈഗ സംവിധാനം ചെയ്ത യുണൈറ്റഡ്…
This website uses cookies.