ക്വീൻ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയമായ താരമാണ് സാനിയ ഇയ്യപ്പൻ. ഡി.ഫോർ ഡാൻസ് എന്ന റിയാലിറ്റി ഷോയിലൂടെയാണ് താരം സിനിമയിലേക്ക് രംഗ പ്രവേശം നടത്തുന്നത്. മോഹൻലാൽ-പൃഥ്വിരാജ് കൂട്ടുകെട്ടിൽ ഒരുങ്ങിയ ലൂസിഫർ എന്ന ചിത്രത്തിൽ ജാൻവി എന്ന കഥാപാത്രത്തിലൂടെ താരം പ്രേക്ഷക മനസ്സ് കീഴടക്കുകയായിരുന്നു. എല്ലാ കാര്യങ്ങളും തന്റേതായ നിലപാടും അഭിപ്രായങ്ങളും രേഖപ്പെടുത്തുന്ന വ്യക്തിയാണ് സാനിയ. ഒരുപാട് സൈബർ ആക്രമണങ്ങൾ നേരിട്ടിട്ടുണ്ടെങ്കിലും അവയെല്ലാം കേട്ട് തളർന്ന് ഇരിക്കാതെ പ്രതികരിക്കുകയും പോരാടുകയുമാണ് സാനിയ ചെയ്തത്.
തന്റെ മറുപടി കിട്ടുവാൻ വേണ്ടിയാണ് മോശം കമന്റുകൾ ഇടുന്നതെന്ന് ഒരു വ്യക്തി തന്നോട് പറഞ്ഞിട്ടുണ്ടെന്നും സാനിയ സൂചിപ്പിച്ചിട്ടുണ്ട്. ഒരാൾ എന്ത് വസ്ത്രം ധരിക്കണം എന്നുള്ളത് അയാളുടെ സ്വാതന്ത്ര്യം ആണെന്നും വസ്ത്രം ധരിക്കുന്നതിലല്ല മറ്റുള്ളവർ എങ്ങനെ നോക്കി കാണുന്നു എന്നതാണ് പ്രശ്‌നമെന്ന് താരം വ്യക്തമാക്കി. ഇന്നത്തെ സമൂഹത്തിന്റെ കാഴ്ചപ്പാടാണ് മാറേണ്ടതെന്നും മോഡൺ വസ്ത്രം ധരിക്കുന്ന പെണ്കുട്ടികൾ മോശക്കാരാണ് എന്ന ധാരണ മാറണമെന്ന് തുറന്ന് പറയുകയുണ്ടായി. വര്ഷങ്ങൾക്ക് മുമ്പ് മമ്മൂട്ടി ചിത്രമായ ബാല്യകാലസഖി എന്ന ചിത്രത്തിൽ ഇഷ തൽവാറിന്റെ ചെറുപ്പകാലം അവതരിപ്പിച്ചത് സാനിയ അയ്യപ്പനായിരുന്നു. ക്വീൻ എന്ന ചിത്രത്തിലെ ചിന്നു എന്ന കഥാപാത്രത്തിൽ എവിടെയൊക്കെയോ താൻ ഉണ്ടെന്ന് തോന്നിയിട്ടുണ്ട് എന്ന് സാനിയ പറയുകയുണ്ടായി. ജീവിതത്തിലും ഒരു ചിരി കൊണ്ട് എല്ലാവരിലും ഒരു പോസിറ്റീവ് എനർജി നിറക്കാൻ കഴിവുള്ള പെണ്കുട്ടിയായിട്ട് തോന്നിയിട്ടുണ്ട് എന്ന് താരം സൂചിപ്പിക്കുകയുണ്ടായി. നന്നായി പെർഫോം ചെയ്യാൻ സാധിക്കുന്ന കഥാപാത്രങ്ങൾക്ക് വേണ്ടിയാണ് കാത്തിരിക്കുന്നതെന്നും ക്വീനിലെ തന്റെ പെർഫോമൻസ് കണ്ടിട്ട് ഒരുപാട് പേർ അഭിനന്ദിച്ചെങ്കിലും ഇനിയും നന്നാക്കമായിരുന്നു എന്നാണ് തനിക്ക് തോന്നിയതെന്ന് സാനിയ വെളിപ്പെടുത്തുകയുണ്ടായി.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.