പ്രശസ്ത മലയാള യുവ നടി സാനിയ ഇയ്യപ്പന്റെ ഏറ്റവും പുതിയ ഗ്ലാമർ ചിത്രങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. തന്റെ ജന്മദിനത്തിൽ സാനിയ തന്നെയാണ് ഈ ചിത്രങ്ങൾ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെ പങ്കു വെച്ചത്. ഇത്തവണ മാലിയിൽ ആണ് സാനിയ തന്റെ ജന്മദിനം ആഘോഷിച്ചത്. ദുൽഖർ സൽമാൻ, ഗീതു മോഹൻദാസ്, സ്രിന്റ, സണ്ണി വെയ്ൻ തുടങ്ങി നിരവധി പേർ പത്തൊന്പതാം ജന്മദിനം ആഘോഷിക്കുന്ന സാനിയക്ക് ആശംസകൾ നേർന്ന് കൊണ്ട് മുന്നോട്ട് വന്നിരുന്നു. മാലിയിലെ ബീച്ചിൽ നിന്നുള്ള ദൃശ്യങ്ങൾ ആണ് സാനിയ പങ്കു വെച്ചിരിക്കുന്നത്. ഡി ഫോർ ഡാൻസ് റിയാലിറ്റി ഷോയിൽ മത്സരാർത്ഥിയായി എത്തിയ സാനിയ അതിൽ സെക്കന്റ് റണ്ണർ അപ് ആയാണ് ശ്രദ്ധ നേടിയത്.
പിന്നീട് ബാല്യകാലസഖി എന്ന ചിത്രത്തിൽ ഇഷ തൽവാറിന്റെ ചെറുപ്പ കാലം അവതരിപ്പിച്ച് ശ്രദ്ധ നേടിയ ഈ നടി അപ്പോത്തിരിക്കിരി, വേദം എന്നീ ചിത്രങ്ങളിലും അഭിനയിച്ചെങ്കിലും, നായികയായി അരങ്ങേറ്റം കുറിച്ചത് ഡിജോ ജോസ് ആന്റണി ഒരുക്കിയ ക്വീൻ എന്ന ചിത്രത്തിലൂടെ ആണ്. അതിന് ശേഷം പ്രേതം 2, ലൂസിഫർ, പതിനെട്ടാം പടി, ദി പ്രീസ്റ്റ്, കൃഷ്ണൻകുട്ടി പണി തുടങ്ങി എന്നീ ചിത്രങ്ങളിലെല്ലാം മികച്ച വേഷങ്ങൾ ചെയ്തു കയ്യടി നേടി സാനിയ. സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ സാനിയ ഇയ്യപ്പൻ തന്റെ വർക് ഔട്ട് വീഡിയോകൾ, ഡാൻസ് വീഡിയോകൾ എന്നിവയും സോഷ്യൽ മീഡിയ, യൂട്യൂബ് ചാനൽ വഴിയൊക്കെ പങ്കു വെക്കാറുണ്ട്. ഒരുപിടി വലിയ ചിത്രങ്ങളുടെ ഭാഗമായി എത്താനുള്ള ഒരുക്കത്തിലാണിപ്പോൾ ഈ യുവ നടി.
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന സിനിമയാണ്, അഖിൽ സത്യൻ- നിവിൻ പോളി കൂട്ടുകെട്ടിൽ ഒരുങ്ങിയ ഫാന്റസി ഹൊറർ കോമഡി ചിത്രം…
നടിയെ ആക്രമിച്ച കേസിൽ എട്ടു വർഷത്തിന് ശേഷം വിധി. കേസിലെ ഒന്ന് മുതൽ ആറ് വരെ പ്രതികളെ കുറ്റക്കാർ എന്ന്…
പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന “പെണ്ണും പൊറാട്ടും” എന്ന ചിത്രം നവംബർ 26 തീയതി IFFI…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ ട്രെയ്‌ലർ പുറത്ത്. നവംബർ 27…
This website uses cookies.