മലയാളത്തിന്റെ മെഗാ സ്റ്റാർ മമ്മൂട്ടിയും സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയും ആദ്യമായി ഒന്നിച്ച നൻപകൽ നേരത്തു മയക്കം എന്ന ചിത്രം ഇപ്പോൾ അതിന്റെ പോസ്റ്റ് പ്രൊഡക്ഷൻ സ്റ്റേജിലാണ്. മമ്മൂട്ടി തന്നെ തന്റെ പുതിയ നിർമ്മാണ കമ്പനിയുടെ ബാനറിൽ നിർമ്മിക്കുന്ന ഈ ചിത്രം രചിച്ചത് എസ് ഹരീഷ് ആണ്. മമ്മൂട്ടി ഒരു കള്ളനായി ആണ് ഇതിൽ അഭിനയിക്കുന്നത് എന്ന് സ്ഥിതീകരിക്കാത്ത റിപ്പോർട്ടുകൾ വന്നിരുന്നു. തമിഴിലും മലയാളത്തിലുമായി ഒരുക്കിയ ഈ ചിത്രം പഴനിയിൽ ആണ് ഷൂട്ട് ചെയ്തത്. എന്നാൽ ഇപ്പോഴിതാ, നേരത്തെ മമ്മൂട്ടി- ലിജോ ജോസ് പെല്ലിശ്ശേരി കൂട്ടുകെട്ടിൽ താൻ പ്ലാൻ ചെയ്ത ചിത്രങ്ങൾ നടക്കാതെ പോയി എന്നും അതിനുള്ള കാരണം എന്തെന്നും വ്യക്തമാക്കുകയാണ് നിർമ്മാതാവ് സാന്ദ്ര തോമസ്. ഫ്രൈഡേ ഫിലിം ഹൌസ് എന്ന നിർമ്മാണ സ്ഥാപനത്തിലെ പഴയ പാർട്ണർ കൂടി ആയിരുന്നു സാന്ദ്ര തോമസ്.
ആദ്യം മമ്മൂട്ടി- ലിജോ ജോസ് പെല്ലിശ്ശേരി കൂട്ടുകെട്ടിൽ പ്ലാൻ ചെയ്തത് ഓ വി വിജയൻറെ ഖസാക്കിന്റെ ഇതിഹാസം എന്ന ചിത്രത്തിന്റെ സിനിമാവിഷ്കാരം ആയിരുന്നു എന്നും, പക്ഷെ അതിന്റെ റൈറ്റ്സ് കിട്ടാതെ വന്നപ്പോൾ ആ പ്രൊജക്റ്റ് ഉപേക്ഷിച്ചു എന്നും സാന്ദ്ര പറയുന്നു. അതിനു ശേഷം പ്ലാൻ ചെയ്തത് ആന്റി ക്രൈസ്റ്റ് എന്ന ഒരു ചിത്രമായിരുന്നു എന്നും മമ്മൂട്ടി ജൂഡോ ഒക്കെ ചെയ്യുന്ന, മധ്യവയസ്കനായ ഒരു പള്ളീലച്ചൻ ആയിട്ടായിരുന്നു ആ ചിത്രത്തിൽ അഭിനയിക്കേണ്ടിയിരുന്നത് എന്നും സാന്ദ്ര പറഞ്ഞു. പക്ഷെ വളരെ നെഗറ്റീവ് ആയ കാര്യങ്ങൾ ചർച്ച ചെയ്യുന്ന ഒരു പ്രമേയമായിരുന്നു അതിലെന്നതു കൊണ്ട് തന്നെ തനിക്കു അത് ചെയ്യാൻ ആഗ്രഹമേ ഉണ്ടായില്ല എന്നും, അങ്ങനെ ആണ് ആ ചിത്രവും ഉപേക്ഷിക്കപെട്ടതു എന്നും സാന്ദ്ര വെളിപ്പെടുത്തി. പക്ഷെ അത് നടന്നിരുന്നു എങ്കിൽ മികച്ചൊരു തീയേറ്റർ അനുഭവം ആവാൻ സാധ്യത ഉള്ള ചിത്രമായിരുന്നു അതെന്നും ബിഹൈൻഡ് വുഡ്‌സ് ഐസിനു നൽകിയ അഭിമുഖത്തിൽ സാന്ദ്ര പറഞ്ഞു.
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ മെഗാ ഹിറ്റായി പ്രദർശനം തുടരുമ്പോഴും സൂപ്പർ താര പദവിയിലേക്ക് കുതിക്കുകയാണ് ഉണ്ണി മുകുന്ദൻ എന്ന…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ റിലീസ് ചെയ്ത് നാല് ദിനങ്ങൾ പിന്നിടുമ്പോൾ 40 കോടിയിലേക്കാണ് കുതിക്കുന്നത്. ആദ്യ മൂന്നു ദിനത്തിൽ…
മലയാള സിനിമയിലെ ആദ്യ സൂമ്പി ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. "മഞ്ചേശ്വരം മാഫിയ" എന്ന പേരിലുള്ള ചിത്രം പുതുമകൾ…
പ്രീസ്റ്റ് എന്ന സിനിമക്ക് ശേഷം ജോഫിൻ ചാക്കോ സംവിധാനം ചെയ്യുന്ന രേഖാചിത്രത്തിന്റെ ട്രൈലെർ മെഗാ സ്റ്റാർ മമ്മൂട്ടിയുടെ സോഷ്യൽ മീഡിയ…
'ഫോറെൻസിക്'ന് ശേഷം ടോവിനോ തോമസ് - അഖിൽ പോൾ - അനസ് ഖാൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന "ഐഡന്റിറ്റി"യുടെ ട്രെയ്ലർ പുറത്തിറങ്ങി.…
ക്രിസ്മസിന് ആക്ഷൻ ചിത്രങ്ങൾക്കൊപ്പം തിയേറ്ററിലെത്തിയ സുരാജ് വെഞ്ഞാറമൂട് ചിത്രം മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായ് മുന്നേറുന്നു. നിരവധി പ്രേക്ഷകരാണ് ഈ കഴിഞ്ഞ…
This website uses cookies.