ഒരുകാലത്തു മലയാളി സിനിമ പ്രേക്ഷകരുടെ ഏറ്റവും പ്രീയപ്പെട്ട നായികമാരിൽ ഒരാളായിരുന്നു സംയുക്ത വർമ്മ. അഭിനയ മികവ് കൊണ്ടും സൗന്ദര്യം കൊണ്ടും പ്രേക്ഷകരുടെ മനസ്സിൽ ഇടം പിടിച്ച ഈ കലാകാരി, നടൻ ബിജു മേനോനുമായുള്ള വിവാഹത്തിന് ശേഷം സിനിമാ ലോകത്തു നിന്നും മാറി ജീവിക്കുകയാണ്. അതിനു ശേഷം ബിജു മേനോനുമൊത്തുള്ള ചില പരസ്യങ്ങളിൽ പ്രത്യക്ഷപ്പെട്ടെങ്കിലും സിനിമയിൽ പിന്നീട് സംയുക്തയെ കാണാനുള്ള ഭാഗ്യം പ്രേക്ഷകർക്ക് ലഭിച്ചില്ല. ഇപ്പോഴിതാ ഫ്‌ളാഷ് മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ അതിനെ കുറിച്ച് മനസ്സ് തുറക്കുകയാണ് ഈ നടി. സംയുക്ത ഒരു മടങ്ങി വരവിന് ഒരുങ്ങുകയാണോ എന്ന പ്രേക്ഷകരുടെ ചോദ്യത്തിന് ഈ നടി നൽകുന്ന ഉത്തരം സത്യത്തില്‍ താൻ ഈ കാര്യത്തേപ്പറ്റി സീരിയസായി ആലോചിച്ചിട്ടില്ല എന്നാണ്. ജീവിതത്തില്‍ സംഭവിക്കുന്നതെല്ലാം ദൈവ നിശ്ചയമായാണ് കാണുന്നത് എന്നും അങ്ങനെയൊരു സമയം വന്നാല്‍ ബിജു മേനോന്റെ നായികയായി അഭിനയിക്കും എന്നും സംയുക്ത പറയുന്നു.
ജയറാം നായകനായ വീണ്ടും ചില വീട്ടുകാര്യങ്ങള്‍ എന്ന ചിത്രത്തിലൂടെ അഭിനയ ലോകത്തു എത്തിയ സംയുക്ത പിന്നീട് 18 ചിത്രങ്ങളില്‍ അഭിനയിച്ചു. ബിജു മേനോന്‍ നായകനായ മഴ, മധുര നൊമ്പരക്കാറ്റ്, മേഘമല്‍ഹാര്‍ എന്നീ ചിത്രങ്ങളിലും നായികാ വേഷം ചെയ്തത് സംയുക്തയാണ്. കംപ്ലീറ്റ് ആക്ടർ മോഹൻലാലിന്റെ നായികയായി ലൈഫ് ഈസ് ബ്യൂട്ടിഫുൾ എന്ന ഫാസിൽ ചിത്രത്തിലും വേഷമിട്ട സംയുക്ത അഭിനയിച്ച അവസാനത്തെ ചിത്രം, ദിലീപ് നായകനായ കുബേരൻ ആണ്. റാഫി- മെക്കാർട്ടിൻ ഒരുക്കിയ തെങ്കാശി പട്ടണം ആണ് സംയുക്തയുടെ കരിയറിലെ ഏറ്റവും വലിയ വിജയം. ഇപ്പോൾ യോഗ പരിശീലനവുമൊക്കയായി നല്ല തിരക്കിലാണ് സംയുക്ത എന്ന് മാത്രമല്ല, തന്റെ യോഗ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കു വെക്കാറുമുണ്ട് ഈ നടി.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.