ഒരുകാലത്തു മലയാള സിനിമയിലെ മുൻനിര നായികാ താരമായിരുന്ന നടിയാണ് സംയുക്ത വർമ്മ. വീണ്ടും ചില വീട്ടുകാര്യങ്ങൾ എന്ന ചിത്രത്തിലൂടെ മലയാളത്തിൽ 1999 ഇൽ അരങ്ങേറ്റം കുറിച്ച സംയുക്ത വർമ്മ മൂന്നു വർഷം മാത്രമേ മലയാള സിനിമയിൽ സജീവമായിരുന്നുള്ളു. അതിനു ശേഷം നടൻ ബിജു മേനോനെ വിവാഹം കഴിച്ച സംയുക്ത അഭിനയ ജീവിതത്തിൽ നിന്നും പൂർണ്ണമായി മാറി നിൽക്കുകയായിരുന്നു. മൂന്നു വർഷം കൊണ്ട് പതിനെട്ടോളം ചിത്രങ്ങളിൽ നായികയായ സംയുക്ത വർമ്മ മോഹൻലാൽ, ജയറാം, സുരേഷ് ഗോപി, ദിലീപ്, കുഞ്ചാക്കോ ബോബൻ, ബിജു മേനോൻ എന്നിവരുടെ നായികാ വേഷങ്ങളാണ് കൂടുതൽ ചെയ്തത്. ഇപ്പോഴിതാ ഒരുപാട് വർഷങ്ങൾക്കു ശേഷം വനിത മാഗസിനു നൽകിയ അഭിമുഖത്തിലൂടെ സംയുക്ത വീണ്ടും ഏവരുടെയും ശ്രദ്ധ പിടിച്ചു പറ്റുകയാണ്. ട്രോളുകളില്ല, ഹേറ്റേഴ്സില്ല, ഇതെങ്ങനെ സാധിക്കുന്നു എന്ന ചോദ്യത്തിന് സംയുക്ത നൽകിയ രസകരമായ മറുപടിയാണ് ഇപ്പോൾ എല്ലാവരും ഏറ്റെടുക്കുന്നത്.
ട്രോളുകളും ഹേറ്റേഴ്സുമില്ലെങ്കിലും ആവശ്യത്തിൽ കൂടുതൽ ഗോസിപ്പുകളുണ്ട് എന്നും അതൊന്നും തങ്ങൾ കാര്യമായി എടുക്കാറില്ലായെന്നും സംയുക്ത പറയുന്നു. പിന്നെ തന്നെ ട്രോളാൻ തനിക്കു വേറെയാരും വേണ്ട എന്നും വീട്ടിൽ തന്നെയുണ്ട് അതിനു ആളുകളെന്നും സംയുക്ത പറഞ്ഞു. എന്ത് ഡ്രസ്സിട്ടാലും ബിജുവേട്ടനാണ് ആദ്യത്തെ കമന്റ് പറയുക എന്നാണ് സംയുക്ത തുറന്നു പറയുന്നത്. ഒരു വലിയ കമ്മലിട്ടാൽ ചോദിക്കും, ആഹാ. വെഞ്ചാമരമൊക്കെയിട്ട് എങ്ങോട്ടാ ?. അതുപോലെ മുടിയൊന്ന് പുതിയ സ്റ്റൈലിൽ കെട്ടിയാൽ തലയിലെ കിളിക്കൂട് ഗംഭീരമായിട്ടുണ്ട് എന്നാവും ബിജു മേനോൻ പറയുകയെന്നു സംയുക്ത വെളിപ്പെടുത്തുന്നു. ഇതൊക്കെ സ്ഥിരം പരിപാടികളാണ് എന്നും ഭാവനയുടെ വിവാഹത്തിന് താനൊരു വലിയ കമ്മൽ ഇട്ടതു കുറേ ട്രോളുകൾ വാരിക്കൂട്ടിയപ്പോൾ, തങ്ങൾ അതൊക്കെ വായിച്ചു ഒരുപാട് ചിരിച്ചു എന്നും സംയുക്ത പറയുന്നു. പിന്നെ ശത്രുക്കളെ ഉണ്ടാക്കാൻ മാത്രം തങ്ങൾ ആരുടെ കാര്യത്തിലും ഇടപെടുന്നില്ലല്ലോ എന്ന് പറഞ്ഞ സംയുക്ത, തനിക്കിപ്പോൾ ഒന്നും നെഗറ്റീവില്ല എന്നും എല്ലാത്തിലും പോസിറ്റീവ് മാത്രമേ കാണാറുള്ളൂ എന്നും കൂട്ടിച്ചേർത്തു.
സോഷ്യൽ മീഡിയയിൽ തരംഗമായി മോഹൻലാൽ അഭിനയിച്ച പുതിയ പരസ്യം. ഇന്ത്യൻ പരസ്യ സംവിധാന രംഗത്തെ അതികായനും "തുടരും" സിനിമയിലെ ജോർജ്…
പ്രശസ്ത മലയാള നടി ശ്രിന്ദ സംവിധായികയായി അരങ്ങേറ്റം കുറിക്കുന്നു. സൗബിൻ ഷാഹിർ ആണ് ശ്രിന്ദ ഒരുക്കുന്ന ആദ്യ ചിത്രത്തിലെ നായകൻ…
രോമാഞ്ചം, ആവേശം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ ജിത്തു മാധവൻ, തമിഴിൽ സൂര്യ- മോഹൻലാൽ ടീമിനെ പ്രധാന വേഷങ്ങളിൽ അവതരിപ്പിക്കുന്ന ചിത്രം ഒരുക്കുന്നു…
കേരളത്തെ നടുക്കിയ 2024 ലെ ചൂരൽമല ഉരുൾപൊട്ടൽ ദുരന്തം ആസ്പദമാക്കി ഒരു സിനിമ ഒരുങ്ങുന്നു എന്ന് വാർത്തകൾ. ഈ ദുരന്തത്തിന്റെ പശ്‌ചാത്തലത്തിൽ കഥ…
ഇന്ത്യയിൽ നിന്നല്ല ആദ്യത്തെ ഫോർമുല വൺ റേസിങ്ങിൽ പങ്കെടുത്തു ശ്രദ്ധേയനായ നരെയ്ൻ കാർത്തികേയന്റെ ജീവിതം സിനിമയാകുന്നു എന്ന് വാർത്തകൾ. പ്രശസ്ത…
സൂപ്പർ ഹിറ്റായ മലയാളം വെബ് സീരിസ് 'ലവ് അണ്ടർ കൺസ്ട്രക്ഷൻ' ഒരുക്കിയ സംവിധായകൻ വിഷ്ണു ജി രാഘവ് ഇനി മോഹൻലാൽ…
This website uses cookies.