ലില്ലി എന്ന ചിത്രത്തിലെ ഗംഭീര പ്രകടനത്തിലൂടെ മലയാള സിനിമാ പ്രേമികളുടെ ശ്രദ്ധ നേടിയ പുതു തലമുറയിലെ നായികയാണ് സംയുക്ത മേനോൻ. ഇപ്പോഴിതാ സംയുക്തയുടെ പുതിയ ചിത്രമായ എരിഡാ റിലീസിന് ഒരുങ്ങുകയാണ്. ആമസോൺ പ്രൈം റിലീസ് ആയി എത്തുന്ന ഈ ചിത്രം ഒക്ടോബർ 28 നു ആണ് സ്ട്രീം ചെയ്യുക. വി.കെ. പ്രകാശ് സംവിധാനം ചെയ്ത ചിത്രമാണിത്. യവന മിത്തോളജിയുടെ പശ്ചാത്തലത്തില്‍ സമകാലിക സംഭവങ്ങളെ പ്രതിപാദിക്കുന്ന ഒരു ത്രില്ലര്‍ ചിത്രമായാണ് ഇത് ഒരുക്കിയിരിക്കുന്നത് എന്ന് റിപ്പോർട്ടുകൾ നമ്മളോട് പറയുന്നു. നിത്യ മേനോൻ നായികയായ പ്രാണ എന്ന സിനിമയ്ക്ക് ശേഷം റിലീസ് ചെയ്യാൻ പോകുന്ന വി.കെ.പി. ചിത്രം കൂടിയാണ് എരിഡ. ചിത്രത്തിനായി ഞെട്ടിക്കുന്ന മേക്ക് ഓവറാണ് സംയുക്ത നടത്തിയിരിക്കുന്നത്. വളരെ ബോൾഡ് ലുക്കിലാണ് ഈ ചത്രത്തിന്റെ പോസ്റ്ററുകളിൽ സംയുക്ത പ്രത്യക്ഷപ്പെട്ടത്. നാട്ടിൻപുറത്തുകാരിയായ പെൺകുട്ടി എന്ന ഇമേജിൽ നിന്നും മാറി വരുന്ന ഒരു സംയുക്തയെ ഇതിൽ കാണാൻ സാധിക്കും.
സംയുക്തക്കു പുറമെ കിഷോർ, നാസർ, ധർമജൻ ബോൾഗാട്ടി, ഹരീഷ് പേരാടി എന്നിവരും അഭിനയിക്കുന്ന ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് അജി മേടയിൽ, അരോമ ബാബു എന്നിവർ ചേർന്നാണ്. വൈ വി രാജേഷ് രചിച്ച ഈ ചിത്രത്തിന് ക്യാമറ ചലിപ്പിച്ചിരിക്കുന്നത് എസ് ലോക നാഥൻ ആണ്. തീവണ്ടി എന്ന സൂപ്പർ ഹിറ്റ് ടോവിനോ തോമസ് ചിത്രത്തിലെ നായികാ വേഷത്തിലൂടെ പ്രേക്ഷകരുടെ പ്രീയപെട്ടവളായി മാറിയ സംയുക്ത, അഭിനയ മികവ് കൊണ്ടും സൗന്ദര്യം കൊണ്ടും മലയാള സിനിമാ പ്രേമികളെ കീഴടക്കിയ നടിയാണ്. ടോവിനോ തോമസ് നായകനായ എടക്കാട് ബറ്റാലിയൻ, കൽക്കി, ആസിഫ് അലി നായകനായ അണ്ടർ വേൾഡ്, ഉയരെ, ദുൽഖർ സൽമാൻ നായകനായ ഒരു യമണ്ടൻ പ്രേമകഥ, ജയസൂര്യ നായകനായ വെള്ളം, ആന്തോളജി ചിത്രമായ ആണും പെണ്ണും, ഒടിടി റിലീസ് ആയെത്തിയ വുൾഫ് എന്നീ ചിത്രങ്ങളിലും സംയുക്ത അഭിനയിച്ചു.
ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള…
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
This website uses cookies.