പ്രശസ്ത സംവിധായകനും എഡിറ്ററുമായ അരുൺ കുമാർ അരവിന്ദ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് അണ്ടർ വേൾഡ്. ആസിഫ് അലി, ഫർഹാൻ ഫാസിൽ എന്നിവരാണ് ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കാറ്റ് എന്ന ചിത്രത്തിന് ശേഷം അരുൺ കുമാർ അരവിന്ദ് വീണ്ടും ആസിഫ് അലിയുമായി ഒന്നിക്കുന്ന ഈ ചിത്രത്തിൽ നായികാ വേഷം ചെയ്യുന്നത് തീവണ്ടി, ലില്ലി എന്നീ ചിത്രങ്ങളിലൂടെ ഏറെ പ്രശസ്തയായ സംയുക്ത മേനോൻ ആണ്. ടോവിനോയുടെ നായികാ വേഷത്തിൽ എത്തിയ തീവണ്ടി എന്ന ചിത്രത്തിന്റെ വമ്പൻ വിജയവും അതുപോലെ ലില്ലിയിലെ ഗംഭീര പ്രകടനവും സംയുക്തയെ മലയാള സിനിമയിലെ പുതിയ നായികാ താരം ആക്കി മാറ്റിയിരിക്കുകയാണ്. അണ്ടർ വേൾഡ് എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് ടൈറ്റിൽ മോഷൻ പോസ്റ്റർ രണ്ടു ദിവസം മുൻപ് പുറത്തു വന്നിരുന്നു.
സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടിയെടുക്കാൻ ഈ പോസ്റ്ററിന് കഴിഞ്ഞിരുന്നു. അണ്ടർ വേൾഡ് എന്ന ചിത്രം കൂടാതെ കക്ഷി അമ്മിണിപ്പിള്ള എന്ന ചിത്രവും ആസിഫ് ഇപ്പോൾ ചെയ്യുന്നുണ്ട്. ജിസ് ജോയ് ഒരുക്കിയ വിജയ് സൂപ്പറും പൗര്ണമിയും ആണ് ആസിഫ് അലിയുടെ അടുത്ത റിലീസ്. ദുൽകർ സൽമാൻ നായകനാവുന്ന ഒരു യമണ്ടൻ പ്രേമ കഥയിലും സംയുക്ത മേനോൻ നായികാ വേഷത്തിൽ എത്തുന്നുണ്ട്. ഷിബിൻ ഫ്രാൻസിസ് ആണ് അണ്ടർ വേൾഡ് എന്ന ത്രില്ലറിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. അലക്സ് ജെ പുളിയ്ക്കൽ കാമറ ചലിപ്പിക്കുന്ന ഈ ചിത്രത്തിന് സംഗീതം പകരുന്നത് എക്‌സാൻ ഗാരി പെരേരയും നേഹ നായരും ചേർന്നാണ്. ഡി 14 എന്റെർറ്റൈന്മെന്റ്സ് ആണ് ഈ ചിത്രം നിർമ്മിക്കുന്നത്.
ബ്ലോക്ക് ബസ്റ്റർ ചിത്രമായ "കാന്താര"യിൽ കാണിച്ചിരിക്കുന്ന ശക്തമായ ഭക്തി രീതിക്ക് സമാനമായി റിലീസിന് തയ്യാറെടുക്കുന്ന ചിത്രമാണ് കൊരഗജ്ജ. ചിത്രം റിലീസ്…
അഭിഷേക് നാമ രചിച്ചു സംവിധാനം ചെയ്യുന്ന വമ്പൻ തെലുങ്ക് ചിത്രമായ 'നാഗബന്ധ'ത്തിൽ നൃത്ത സംവിധാനം നിർവഹിക്കാൻ പ്രശസ്ത നൃത്ത സംവിധായകനായ…
ടോവിനോ തോമസ്, സുരാജ് വെഞ്ഞാറമൂട്, ചേരൻ എന്നിവരെ മുഖ്യ കഥാപാത്രങ്ങളാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം നരിവേട്ടയുടെ ഡബ്ബിങ്…
ശാസ്ത്രജ്ഞനായ ജി.ഡി. നായിഡുവിന്റെ ജീവചരിത്രമാണ് സിനിമയാവുന്നത് 'ഇന്ത്യയുടെ എഡിസൺ' എന്നറിയപ്പെടുന്ന ഗോപാൽസ്വാമി ദൊരൈസ്വാമി നായിഡുവിന്റെ ബയോപിക് സിനിമയിൽ ജി.ഡി. നായിഡുവിന്റെ…
ശ്യാം ശീതൾ സംവിധാനം നിർവ്വഹിക്കുന്ന രണ്ടാമത്തെ ഹ്രസ്വ ചിത്രമാണ് ‘എൻ്റെ’ . ആദ്യമായി ഒരുക്കിയ ചിത്രത്തിന് ലോകത്തിലെ തന്നെ ഏറ്റവും…
കഥാപാത്രങ്ങളിലെ വൈവിധ്യം കൊണ്ട് പ്രേക്ഷകരുടെ പ്രിയതാരമായി മാറിയ ഷറഫുദീൻ പ്രേക്ഷകർക്ക് മുന്നിലെത്തുന്ന "ദി പെറ്റ് ഡിക്റ്റക്റ്റീവ്" ഏപ്രിൽ 25ന് പ്രദർശനത്തിനെത്തുന്നു.…
This website uses cookies.