ടോവിനോ തോമസ് നായകനായ തീവണ്ടി എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിലൂടെ മലയാള സിനിമയിൽ എത്തിയ നടിയാണ് സംയുക്ത മേനോൻ. അതിനു ശേഷം ലില്ലി എന്ന ചിത്രത്തിലെ ഗംഭീര പ്രകടനത്തോടെ സംയുക്ത ഒരു മികച്ച നടി എന്ന നിലയിലും പേരെടുത്തു. ടോവിനോ തോമസ് നായകനായ എടക്കാട് ബറ്റാലിയൻ, കൽക്കി, ആസിഫ് അലി നായകനായ അണ്ടർ വേൾഡ്, ഉയരെ, ദുൽഖർ സൽമാൻ നായകനായ ഒരു യമണ്ടൻ പ്രേമകഥ, ജയസൂര്യ നായകനായ വെള്ളം, ആന്തോളജി ചിത്രമായ ആണും പെണ്ണും, ഒടിടി റിലീസ് ആയെത്തിയ വുൾഫ് എന്നീ ചിത്രങ്ങളിലും പിന്നീട് വേഷമിട്ട ഈ നടി സോഷ്യൽ മീഡിയയിലും ഏറെ സജീവമാണ്. ലോക്ക് ഡൌൺ സമയത്തു ശരീര ഭാരം കുറച്ചു വമ്പൻ മേക് ഓവർ നടത്തിയ ഈ നടി പങ്കു വെക്കുന്ന ചിത്രങ്ങൾ വലിയ രീതിയിൽ ആണ് പ്രേക്ഷക ശ്രദ്ധ നേടാറുള്ളത്.
ഇപ്പോഴിതാ, ബിക്കിനി അണിഞ്ഞു നിൽക്കുന്ന തന്റെ പുതിയ പൂൾ ചിത്രമാണ് സംയുക്ത മേനോൻ പങ്കു വെച്ചിരിക്കുന്നത്. ചിത്രം പുറത്തു വിട്ട് മിനിട്ടുകൾക്കകം അത് സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയും ചെയ്തു. ജീവിതം പെർഫെക്റ്റ് അല്ലെങ്കിലും ബിക്കിനി പെർഫെക്റ്റ് ആണെന്നാണ് സംയുക്ത അതിനൊപ്പം കുറിച്ചിരിക്കുന്നത്. പൃഥ്വിരാജ് നായകനായ കടുവ, കന്നഡ ചിത്രം ഗാലിപട്ട 2 , മലയാള ചിത്രം എരിഡ എന്നിവയാണ് ഇനി സംയുക്ത അഭിനയിച്ചു പുറത്തു വരാൻ ഉള്ള ചിത്രങ്ങൾ. വി.കെ. പ്രകാശ് സംവിധാനം ചെയ്യുന്ന എരിഡ എന്ന ചിത്രത്തിന് വേണ്ടിയാണു സംയുക്ത വമ്പൻ മേക് ഓവർ നടത്തിയത്. അതിനു വേണ്ടി സംയുക്ത നടത്തിയ വർക്ക് ഔട്ട് വീഡിയോകൾ സോഷ്യൽ മീഡിയയിൽ ഏറെ വൈറൽ ആയി മാറിയിരുന്നു.
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
ദുൽഖർ സൽമാൻ നായകനാവുന്ന "ഐ ആം ഗെയിം" എന്ന നഹാസ് ഹിദായത്ത് ചിത്രത്തിൽ അൻബറിവ് മാസ്റ്റേഴ്സ്. വേഫെറർ ഫിലിംസിന്റെ ബാനറിൽ…
ധ്യാൻ ശ്രീനിവാസനും കുറെ ഓട്ടോ റിക്ഷാ തൊഴിലാളികളും ചേർന്ന് മൊബൈൽ ഫോൺ കാണുന്ന ചിത്രമാണ് തൊഴിലാളി ദിനത്തിൽ ചിത്രത്തിൻ്റ അണിയറ…
ഫ്രാഗ്രൻ്റെ നേച്ചർ ഫിലിംസ്, പൂയപ്പള്ളി ഫിലിംസ് എന്നീ ബാനറുകളിൽ ആൻ ,സജീവ്, അലക്സാണ്ടർ മാത്യു എന്നിവർ നിർമ്മിച്ച് അരുൺ വൈഗ…
ഫ്രാഗ്രൻ്റെ നേച്ചർ ഫിലിംസ്, പൂയപ്പള്ളി ഫിലിംസ് എന്നീ ബാനറുകളിൽ ആൻ ,സജീവ്, അലക്സാണ്ടർ മാത്യു എന്നിവർ നിർമ്മിച്ച് അരുൺ വൈഗ…
This website uses cookies.