ലില്ലി എന്ന ചിത്രത്തിലെ ഗംഭീര പ്രകടനത്തിലൂടെ മലയാള സിനിമാ പ്രേമികളുടെ ശ്രദ്ധ നേടിയ നടിയാണ് സംയുക്ത മേനോൻ. അതിനു ശേഷം തീവണ്ടി എന്ന സൂപ്പർ ഹിറ്റ് ടോവിനോ തോമസ് ചിത്രത്തിലെ നായികാ വേഷത്തിലൂടെ ഈ നടി പ്രേക്ഷകരുടെ പ്രീയപെട്ടവളായി മാറി. തുടർന്ന് ഒരുപിടി ശ്രദ്ധേയ ചിത്രങ്ങളുടെ ഭാഗമായി മാറിയ സംയുക്ത മേനോൻ അഭിനയ മികവ് കൊണ്ടും സൗന്ദര്യം കൊണ്ടും മലയാള സിനിമാ പ്രേമികളെ ആകർഷിച്ചു. ഇപ്പോഴിതാ തന്റെ പുതിയ ചിത്രത്തിനായി ഞെട്ടിക്കുന്ന മേക്ക് ഓവറാണ് സംയുക്ത നടത്തിയിരിക്കുന്നത്. നാട്ടിൻപുറത്തുകാരിയായ പെൺകുട്ടി എന്ന ഇമേജിൽ നിന്നും മാറി വളരെ ബോൾഡായ ഒരു വേഷത്തിലാണ് സംയുക്ത തന്റെ പുതിയ ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത് എന്നാണ് ചിത്രത്തിന്റെ പോസ്റ്റർ സൂചിപ്പിക്കുന്നത്. എരിഡ എന്ന സിനിമയുടെ പോസ്റ്ററിലാണ് സംയുക്തയുടെ ഏറ്റവും പുതിയ ലുക്ക് പ്രേക്ഷകരുടെ മുന്നിലെത്തിയത്. നീളൻ മുടി മുറിച്ച സംയുക്തയുടെ ഇതിലെ ലുക്ക് ഇപ്പോൾ തന്നെ സോഷ്യൽ മീഡിയയിൽ ചർച്ചയായി കഴിഞ്ഞു.
വി.കെ. പ്രകാശ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. എരിഡ എന്ന ഈ ചിത്രം യവന മിത്തോളജിയുടെ പശ്ചാത്തലത്തില്‍ സമകാലിക സംഭവങ്ങളെ പ്രതിപാദിക്കുന്ന ഒരു ത്രില്ലര്‍ ചിത്രമായാണ് ഒരുക്കുന്നത്. നിത്യ മേനോൻ നായികയായ പ്രാണ എന്ന സിനിമയ്ക്ക് ശേഷം പുറത്തിറങ്ങുന്ന വി.കെ.പി. ചിത്രം കൂടിയാണ് എരിഡ. ഈ ചിത്രത്തിന് വേണ്ടി സംയുക്ത ശരീര ഭാരവും ഏറെ കുറച്ചിരുന്നു. കിഷോർ, നാസർ, ധർമജൻ ബോൾഗാട്ടി, ഹരീഷ് പേരാടി എന്നിവരും അഭിനയിക്കുന്ന ഈ ചിത്രം നിർമ്മിക്കുന്നത് അജി മേടയിൽ, അരോമ ബാബു എന്നിവർ ചേർന്നാണ്. വൈ വി രാജേഷ് രചിച്ച ഈ ചിത്രത്തിന് കാമറ ചലിപ്പിക്കുന്നത് എസ് ലോക നാഥൻ ആണ്.
സൂപ്പർ ഹിറ്റായ 'രോമാഞ്ച'ത്തിന് ശേഷം ഗപ്പി സിനിമാസ് നിർമ്മിക്കുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റിൽ ലുക്ക് പുറത്ത്. 'ഗപ്പി'ക്കും 'അമ്പിളി'ക്കും ശേഷം…
ധ്യാൻ ശ്രീനിവാസനും ലുക്മാൻ അവറാനും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന 'വള' സെപ്റ്റംബർ 19ന് തിയേറ്ററുകളിലേക്കെത്തുന്നു. ഒരു വള മൂലം പലരുടെയും ജീവിതത്തിൽ…
ലോക സിനിയുടെ തന്നെ അഭിമാനമായി മാറിയ ചിത്രമാണ് കാന്താര. ചിത്രത്തിന്റെ രണ്ടാം പതിപ്പിനായി കാത്തിരുന്ന ആരാധകർക്കായി സിനിമയുടെ റിലീസിംഗ് ഡേറ്റ്…
ഒരു ഗംഭീര ത്രില്ലർ ചിത്രത്തിന്റെ സൂചനകൾ നൽകികൊണ്ട് ബേബി ഗേൾ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് മോഷൻ പോസ്റ്റർ പുറത്തിറങ്ങി. മാജിക്…
ഷാജി കൈലാസ് ചിത്രത്തിൽ ജോജു ജോർജ് നായകനാകുന്നു. "വരവ്" എന്ന് പേരിട്ടിരിക്കുന്ന കംപ്ലീറ്റ് ആക്ഷൻ മാസ് ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ…
പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ സെക്രട്ടറിയായി സ്ഥാനമേറ്റതിന് ശേഷം അദ്ദേഹം ദൃശ്യമാധ്യമ രംഗത്ത് പുതിയ ചുവടു വെപ്പ് കൂടി നടത്തിയിരിക്കുകയാണ്. ലിസ്റ്റിൻ സ്റ്റീഫന്റെ…
This website uses cookies.