ചുരുങ്ങിയകാലം കൊണ്ട് പ്രേക്ഷക പ്രശംസ പിടിച്ചു പറ്റുകയും, ജനങ്ങളുടെ ഇഷ്ടതാരമായി മാറുകയും ചെയ്ത നടനാണ് സൗബിൻ ഷാഹിർ. തന്റെ മുഖത്തെ നിഷ്കളങ്കതയും, കണ്ണിലെ തിളക്കവും ജനങ്ങളെ മയക്കുന്ന വിധത്തില്‍ ഉള്ളവ ആയിരുന്നു. തനിക്കു ഏതു കഥാപാത്രവും കയ്യില്‍ ഒതുങ്ങും എന്ന വിവരം തന്റെ സംവിധാനത്തില്‍ ഒരുങ്ങിയ പറവ എന്ന ചിത്രത്തിലൂടെ സൗബിൻ നമ്മുക്ക് കാട്ടി തന്നു.
അടുത്തതായി സൗബിൻ ഷാഹിർ കേന്ദ്ര കഥാപാത്രമാവുന്ന സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ ഇന്നലെ ദുല്‍ക്കര്‍ സല്‍മാന്‍ തന്റെ ഫേസ്ബുക്ക് പേജ് വഴി പുറത്തുവിട്ടിരുന്നു. സൗബിൻ ഷാഹിറിനൊപ്പം ഈ ചിത്രത്തിൽ മറ്റൊരു അവതരിപ്പിക്കുന്നത് സാമുവൽ അബിയോള റോബിൻസൺ എന്ന നൈജീരിയൻ നടനാണ്. നൈജീരിയൻ ടെലിവിഷൻ സീരീസ് ആയ ദി മിഡിൽമെന്നിലാണ് സാമുവൽ ഇതിനുമുൻപ് അഭിനയിച്ചത്. സൗബിനോപ്പമുള്ള സാമുവലിന്റെ ചിത്രം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.
നവാഗതനായ സക്കറിയ മൊഹമ്മദാണ് ഈ ചിത്രത്തിന്റെ സംവിധായകൻ. ഹാപ്പി ഹവേഴ്സ് എന്റർടൈൻമെന്റിന്റെ ബാനറിൽ ഷൈജു ഖാലിദും, സമീർ താഹിറും ചേർന്നാണ് ഈ ചിത്രം നിർമ്മിക്കുന്നത്. ഷൈജു ഖാലിദ് തന്നെയാണ് ഛായാഗ്രഹണവും നിർവഹിക്കുക എന്ന മറ്റൊരു പ്രേത്യേകതയും ചിത്രത്തിനുണ്ട്. നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി എന്ന ചിത്രത്തിന് ശേഷം ഹാപ്പി ഹാവേഴ്സ് ഒരുക്കുന്ന രണ്ടാമത്തെ ചിത്രമാണ് സുഡാനി ഫ്രം നൈജീരിയ.
മുഹ്സിൻ പാരാരിയും, സക്കറിയയും ചേർന്നാണ് ചിത്രത്തിലെ സംഭാഷണങ്ങൾ ഒരുക്കുന്നത്. നൗഫൽ എഡിറ്റിംഗ് നിർവഹിക്കുന്നത്. റെക്സ് വിജയനാണ് ചിത്രത്തിന് വേണ്ടി ഗാനങ്ങൾ ഒരുക്കുന്നത്.
രഞ്ജിത്ത് സജീവിനെ നായകനാക്കി അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരളയിലൂടെ മലയാള സിനിമയിലേക്ക് വീണ്ടുമൊരു പുതുമുഖ നായിക.…
ഇന്ന് കേരളത്തിലെ യുവാക്കളും അവരുടെ മാതാപിതാക്കളും എല്ലാം അഭിമുഖീകരിക്കുന്ന വലിയൊരു പ്രശ്നം ചർച്ച ചെയ്യുന്ന ചിത്രമാണ് യുണൈറ്റഡ് കിംഗ്ഡം ഓഫ്…
ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള…
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
This website uses cookies.