പ്രശസ്ത തെന്നിന്ത്യൻ നടിയായ സമീര റെഡ്ഢിയുടെ ഒരു ഫോട്ടോയാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യൽ മീഡിയയുടെ ചർച്ച വിഷയമായത്. നരച്ച മുടിയോട് കൂടി, മേക്കപ്പ് ഒട്ടും തന്നെയില്ലാതെയുള്ള തന്റെ ഫോട്ടോ പങ്കു വെക്കുകയാണ് സമീര റെഡ്‌ഡി ചെയ്തത്. നിറത്തിന്റെ പേരിലും ശരീരത്തിന്റെ പേരിലും മാറ്റിനിർത്തപ്പെടുന്നവരെ സ്വന്തം ജീവിതം കൊണ്ട് പ്രചോദിപ്പിക്കുകയാണ് സമീര ഈ ഫോട്ടോ പങ്കു വെച്ച് കൊണ്ട് ചെയ്തിരിക്കുന്നത്. മേക്കപ്പിൽ മുങ്ങി, കടന്നു പോയ യൗവനവും സൗന്ദര്യവും ഇപ്പോഴും ഉണ്ടെന്നു കാണിക്കാൻ പെടാപ്പാടു പെടുന്ന, ഗ്ലാമർ ലോകത്തിൽ അഭിരമിച്ചു ജീവിക്കുന്ന നടിമാരിൽ നിന്ന് വ്യത്യസ്തയാവുകയാണ് സമീര റെഡ്ഢിയിപ്പോൾ. സമീരക്കു അഭിനന്ദനവുമായി ഇപ്പോൾ ഏറെ മുന്നോട്ടു വരുന്നുണ്ട്. സമീറയെ അഭിനന്ദിച്ചു കൊണ്ട് എഴുത്തുകാരനും ആരോഗ്യ പ്രവർത്തകനുമായ ഡോക്ടർ നെൽസൺ പങ്കു വെച്ച കുറിപ്പും ശ്രദ്ധ നേടിയെടുക്കുകയാണ്. ഇത്തരത്തിലൊരു ഫോട്ടോ പുറത്തു വിടാൻ തന്നെ പ്രേരിപ്പിച്ച സംഭവത്തെക്കുറിച്ചും തന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെ സമീര തുറന്നു പറയുന്നുണ്ട്.
ഒരു വയസുള്ള ഒരു കുഞ്ഞിന്റെ അമ്മ സമീറയ്ക്ക് അയച്ച ഒരു പ്രൈവറ്റ് മെസേജ് ആണ് എല്ലാത്തിനും തുടക്കമായത്. ആ അമ്മ പറഞ്ഞത്, സമീറയെ കാണുമ്പോൾ തനിക്കു സ്വയം വിരൂപയെന്നും വണ്ണം വച്ചുപോയെന്നും തോന്നുന്നുവെന്നായിരുന്നു. അതിനു മറുപടിയായി സമീര പറയുന്നത് ഒരിക്കലും നമ്മളെ മറ്റുള്ളവരുമായി താരതമ്യം ചെയ്യരുത് എന്നും താൻ ഇത് പലപ്പോഴായി അനുഭവിച്ചിട്ടുള്ളതാണ് എന്നുമാണ്. ഒരു കാലത്ത് സ്വന്തം സഹോദരിമാരോടും പിന്നെ സിനിമയിൽ വന്നപ്പൊ മറ്റ് അഭിനേത്രികളോടും താൻ താരതമ്യം ചെയ്യപ്പെട്ടെന്നും അതിനു ശേഷം വെളുത്ത ചർമം കിട്ടാനായി താൻ നടത്തിയ ശ്രമങ്ങളും സിനിമാ ഇന്ഡസ്ട്രിയിലെ അളവുകോലുകൾക്കനുസൃതമായി തന്റെ ശരീരമൊരുക്കാൻ താൻ പെട്ട പാടുമെല്ലാം സമീര തുറന്നു പറയുന്നു. ഏതായാലും ബോഡി ഷെയിമിങ്ങിനു എതിരെ സംസാരിക്കുന്ന സമീരയുടെ വാക്കുകൾ വലിയ രീതിയിലാണ് ശ്രദ്ധ നേടിയെടുക്കുന്നത്. നമ്മുടെ ലക്ഷ്യങ്ങളിലേക്കും സന്തോഷത്തിലേക്കും ശ്രദ്ധിക്കാനും സമീര പറയുന്നു. സൗന്ദര്യമല്ല ഒന്നിനുമുള്ള അളവുകോലെന്നും ഈ നടി സൂചിപ്പിക്കുന്നുണ്ട്.
ഫോട്ടോ കടപ്പാട്: ഇൻസ്റ്റാഗ്രാം
ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ കെ.വി അബ്ദുൾ നാസർ നിർമ്മക്കുന്ന 'ബെസ്റ്റി' ജനുവരി 24ന് തീയേറ്ററുകളിലേക്ക്. 'മൊഹബ്ബത്തിൻ കുഞ്ഞബ്ദുള്ള' എന്ന ആദ്യ…
തെലുങ്ക് താരം ബെല്ലംകൊണ്ട സായ് ശ്രീനിവാസിനെ നായകനാക്കി നവാഗതനായ ലുധീർ ബൈറെഡ്ഡി സംവിധാനം ചെയ്യുന്ന BSS12 എന്ന് താത്കാലികമായി പേര്…
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി നവാഗതനായ ഡീനോ ഡെന്നിസ് തിരക്കഥ രചിച്ച് സംവിധാനം ചെയ്ത ബസൂക്കയുടെ റിലീസ് തീയതി പുറത്ത്. 2025,…
വാട്ടർമാൻ ഫിലിംസിനോടൊപ്പം തിങ്ക് സ്റ്റുഡിയോസും ചേർന്ന് നിർമ്മിക്കുന്ന സുമതി വളവിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി. സൗത്ത് ഇന്ത്യയിലെ പ്രഗത്ഭരായ…
'ഫോറൻസിക്' എന്ന സിനിമക്ക് ശേഷം ടൊവിനോ തോമസിനെ നായകനാക്കി സംവിധായകരായ അഖിൽ പോൾ - അനസ് ഖാൻ കൂട്ടുകെട്ട് ഒന്നിക്കുന്ന…
2025ന്റെ ആരംഭത്തിലേ വമ്പൻ ഹിറ്റടിക്കാനുള്ള ഒരുക്കത്തിലാണ് ആസിഫ് അലി. ‘കിഷ്കിന്ധാ കാണ്ഡം’ത്തിന്റെ വമ്പൻ വിജയത്തിന് ശേഷം ആസിഫ് അലി നായകനായെത്തുന്ന…
This website uses cookies.