തെന്നിന്ത്യന്‍ സൂപ്പർ നായികാ താരമായ സമാന്ത റൂത്ത് പ്രഭുവിന്റെ ഏറ്റവും പുതിയ ചിത്രമാണ് ശാകുന്തളം. ഇപ്പോഴിതാ ഈ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇന്ന് രാവിലെ റിലീസ് ചെയ്തിരിക്കുകയാണ്. ശകുന്തള ആയി കിടിലൻ ലുക്കിലാണ് സാമന്ത ഈ പോസ്റ്ററിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. അഭിഞ്ജാനശാകുന്തളം എന്ന ക്ലാസിക് കൃതിയെ ആസ്പദമാക്കി അണിയിച്ചൊരുക്കുന്ന ചിത്രത്തില്‍ വമ്പന്‍ താരനിരയാണ് അണിനിരക്കുന്നത് എന്നാണ് വിവരങ്ങൾ പറയുന്നത്. ഈ കൃതിയുടെ വ്യത്യസ്ത ആവിഷ്കാരങ്ങൾ ഇതിനു മുൻപും വന്നിട്ടുമുണ്ട് പ്രേക്ഷകർ കണ്ടിട്ടുമുണ്ട്. എന്നാലും സാമന്ത ശകുന്തള ആയി നടത്തുന്ന പ്രകടനം കാണാൻ കാത്തിരിക്കുകയാണ് സിനിമാ പ്രേമികളും ആരാധരും. നമ്മൾ കേട്ട് പഴകിയ പല മിത്തുകളില്‍ നിന്ന് വ്യത്യസ്തമായി, ഇത്തവണ ശകുന്തളയുടെ കണ്ണിലൂടെയാണ് ചിത്രം ഒരുക്കുന്നതെന്ന് റിപ്പോർട്ടുകൾ പറയുന്നു.
ഏതായാലും സമാന്തയെ കേന്ദ്രകഥാപാത്രമാക്കി, ഗുണശേഖര എന്ന സംവിധായകൻ അണിയിച്ചൊരുക്കുന്ന ഈ തെലുങ്ക് ചിത്രത്തില്‍, രണ്ടു വർഷം മുൻപ് റിലീസ് ചെയ്ത സൂഫിയും സുജാതയും എന്ന മലയാള ചിത്രത്തിലൂടെ ശ്രദ്ധ നേടിയെടുത്ത ദേവ് മോഹനാണ് ദുഷ്യന്തനായി എത്തുന്നത്. രുദ്രമാദേവിക്ക് ശേഷം ഗുണശേഖര സംവിധാനം ചെയ്യുന്ന ഈ ചിത്രം നീലിമ ഗുണയും ദില്‍ രാജുവും ചേർന്നാണ് നിർമ്മിക്കുന്നത്. ഗുണ ടീം വര്‍ക്ക്‌സ് ആന്റ് ദില്‍ രാജു പ്രൊഡക്ഷന്‍സിന്റെ ബാനറിലാണ് അവർ ഈ ചിത്രം ഒരുക്കുന്നത്. മോഹന്‍ ബാബു, പ്രകാശ് രാജ്, ഗൗതമി, അഥിതി ബാലന്‍, അനന്യ നാഗെല്ല, മധുബാല, കബീര്‍ ബേഡി, അല്ലു അര്‍ജുന്റെ മകള്‍ അല്ലു അര്‍ഹ എന്നിവരും ഈ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ഇനി ഉടനെ റിലീസ് ചെയ്യാൻ പോകുന്ന സാമന്ത ചിത്രം വിജയ് സേതുപതി- നയൻ താര ടീമിനൊപ്പമുള്ള വിഘ്‌നേശ് ശിവൻ ചിത്രമാണ്.
നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ ഒരുക്കിയ "പ്രതിഛായ" മികച്ച പ്രേക്ഷക പ്രതികരണവും നിരൂപക പ്രശംസയും നേടി മുന്നേറുകയാണ്. നിറഞ്ഞ…
നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ രചിച്ചു സംവിധാനം ചെയ്ത "പ്രതിച്ഛായ" എന്ന പൊളിറ്റിക്കൽ ഡ്രാമ ത്രില്ലർ ചിത്രം ഗംഭീര…
തുടർച്ചയായ വിജയങ്ങളിലൂടെ മലയാള സിനിമയിൽ തന്റേതായ ഇടം കണ്ടെത്തിയ യുവതാരം ഷെയ്ൻ നിഗം തെലുങ്ക് സിനിമയിലേക്ക് ചുവടുവെക്കുന്നു. ഷെയ്ൻ നിഗത്തിന്റെ…
യുവതാര നിരയുടെ ചിത്രം ' മിഡിൽ ക്ലാസ് മാത്തുക്കുട്ടി ' യുടെ പൂജ കൊച്ചിയിൽ നടന്നു.'ജെന്റിൽ വുമൺ' എന്ന ശ്രദ്ധേയമായ…
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
This website uses cookies.