തെന്നിന്ത്യൻ സൂപ്പർ നായിക സാമന്തയുടെ പാൻ ഇന്ത്യൻ ചിത്രമാണ് ശാകുന്തളം. തെലുങ്കിന് പുറമേ മലയാളം, തമിഴ്, കന്നഡ, ഹിന്ദി ഭാഷകളിൽ കൂടി റിലീസ് ചെയ്യാൻ പ്ലാൻ ചെയ്തിരുന്ന ഈ ചിത്രം ഫെബ്രുവരി പതിനേഴിന് ആഗോള റിലീസായി എത്തുമെന്നാണ് അറിയിച്ചിരുന്നത്. വമ്പൻ ബഡ്ജറ്റിൽ ഒരുക്കിയ ഈ ചിത്രത്തിന്റെ ത്രീഡി പതിപ്പും റിലീസ് ചെയ്യുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചിരുന്നു. എന്നാൽ ഇപ്പോഴിതാ, ഈ ചിത്രത്തിന്റെ റിലീസ് മാറ്റി എന്ന അറിയിപ്പാണ് ശാകുന്തളം ടീം പുറത്ത് വിട്ടിരിക്കുന്നത്. റിലീസ് മാറ്റിയതിന്റെ കാരണം അവർ പുറത്ത് വിട്ടിട്ടില്ല എങ്കിലും, പുതിയ റിലീസ് തീയതി വൈകാതെ അറിയിക്കുമെന്നും പ്രേക്ഷകരുടെ പിന്തുണ തുടർന്നും ഉണ്ടാകണമെന്നും അവർ പറയുന്നു. ഇതിന്റെ ട്രൈലെർ, ഗാനങ്ങൾ എന്നിവ നേരത്തെ തന്നെ റിലീസ് ചെയ്യുകയും ശ്രദ്ധ നേടുകയും ചെയ്തിരുന്നു.
ഭാരതത്തിന്റെ ഇതിഹാസമായ മഹാഭാരതത്തിലെ, ശകുന്തള-ദുഷ്യന്തൻ പ്രണയകഥയായ ‘അഭിജ്ഞാന ശാകുന്തളം’ എന്ന കൃതിയെ ആസ്പദമാക്കി ഒരുക്കിയ ഈ ചിത്രം രചിച്ചു സംവിധാനം ചെയ്തിരിക്കുന്നത് ഗുണശേഖറാണ്. ദേവ് മോഹൻ ദുഷ്യന്തനായും അദിതി ബാലൻ അനസൂയായും മോഹൻ ബാബു ദുർവാസാവ് മഹർഷിയായും എത്തുന്ന ഈ ചിത്രത്തിൽ, സച്ചിൻ ഖേദേക്കർ കബീർ ബേദി, മധുബാല, ഗൗതമി, അനന്യ നാഗല്ല, ജിഷു സെൻഗുപ്ത എന്നിവരും വേഷമിട്ടിട്ടുണ്ട്. ഗുണാ ടീംവർക്സിന്റെ ബാനറിൽ നീലിമ ഗുണ നിർമ്മിച്ചിരിക്കുന്ന ശാകുന്തളത്തിന് ക്യാമറ ചലിപ്പിച്ചത് ശേഖർ വി ജോസഫ്, എഡിറ്റ് ചെയ്തിരിക്കുന്നത് പ്രാവിൻ പുടി എന്നിവരാണ്. മണി ശർമയാണ് ഈ ചിത്രത്തിലെ ഗാനങ്ങൾക്ക് ഈണം പകർന്നത്. തെലുങ്കിലെ ഐക്കൺ സ്റ്റാർ അല്ലു അർജുന്റെ മകൾ അല്ലു അർഹയും ഈ ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്.
ദുൽഖർ സൽമാൻ നായകനായ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കർ മൂന്നു മാസങ്ങൾക്കു മുൻപാണ് ഒടിടി റിലീസായി നെറ്റ്ഫ്ലിക്സിൽ…
ബ്ലോക്ക് ബസ്റ്റർ ചിത്രമായ "കാന്താര"യിൽ കാണിച്ചിരിക്കുന്ന ശക്തമായ ഭക്തി രീതിക്ക് സമാനമായി റിലീസിന് തയ്യാറെടുക്കുന്ന ചിത്രമാണ് കൊരഗജ്ജ. ചിത്രം റിലീസ്…
അഭിഷേക് നാമ രചിച്ചു സംവിധാനം ചെയ്യുന്ന വമ്പൻ തെലുങ്ക് ചിത്രമായ 'നാഗബന്ധ'ത്തിൽ നൃത്ത സംവിധാനം നിർവഹിക്കാൻ പ്രശസ്ത നൃത്ത സംവിധായകനായ…
ടോവിനോ തോമസ്, സുരാജ് വെഞ്ഞാറമൂട്, ചേരൻ എന്നിവരെ മുഖ്യ കഥാപാത്രങ്ങളാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം നരിവേട്ടയുടെ ഡബ്ബിങ്…
ശാസ്ത്രജ്ഞനായ ജി.ഡി. നായിഡുവിന്റെ ജീവചരിത്രമാണ് സിനിമയാവുന്നത് 'ഇന്ത്യയുടെ എഡിസൺ' എന്നറിയപ്പെടുന്ന ഗോപാൽസ്വാമി ദൊരൈസ്വാമി നായിഡുവിന്റെ ബയോപിക് സിനിമയിൽ ജി.ഡി. നായിഡുവിന്റെ…
ശ്യാം ശീതൾ സംവിധാനം നിർവ്വഹിക്കുന്ന രണ്ടാമത്തെ ഹ്രസ്വ ചിത്രമാണ് ‘എൻ്റെ’ . ആദ്യമായി ഒരുക്കിയ ചിത്രത്തിന് ലോകത്തിലെ തന്നെ ഏറ്റവും…
This website uses cookies.