തെന്നിന്ത്യൻ സിനിമയിലെ സൂപ്പർ നായികമാരിലൊരാളാണ് സാമന്ത. തമിഴിലും തെലുങ്കിലുമെല്ലാം നിറഞ്ഞു നിൽക്കുന്ന ഈ നായികാ താരം തന്റെ അഭിനയ മികവ് കൊണ്ടും സൗന്ദര്യം കൊണ്ടും ഒരുപോലെ പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചു പറ്റിയ കലാകാരിയാണ്. തെലുങ്കു യുവ താരം നാഗ ചൈതന്യയെ വിവാഹം ചെയ്ത സാമന്ത വിവാഹത്തിന് ശേഷവും അഭിനയ ജീവിതത്തിൽ സജീവമാണ്. ഒട്ടേറെ ചിത്രങ്ങൾ സാമന്ത നായികയായി അണിയറയിൽ ഒരുങ്ങുന്നുമുണ്ട്. ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത് സാമന്ത എന്ന വിദ്യാർത്ഥിയുടെ മികവാണ്. കാരണം വേറൊന്നുമല്ല, സാമന്തയുടെ സ്കൂൾ കാലഘട്ടത്തിലെ ചില പ്രോഗ്രസ്സ് കാർഡുകളുടെ ചിത്രം നടി സോഷ്യൽ മീഡിയയിലൂടെ പങ്കു വെച്ചിരുന്നു. പത്താം ക്ലാസ്സിലെയും പതിനൊന്നാം ക്ലാസിലെയും പ്രോഗ്രസ് കാര്‍ഡ് ആണ് ഈ നടി ആരാധകർക്കായി സോഷ്യൽ മീഡിയയിലൂടെ പങ്കു വെച്ചത്. പ്രോഗ്രസ്സ് റിപ്പോർട്ട് പ്രകാരം തന്റെ സ്കൂളിലെ മികച്ച വിദ്യാർത്ഥികളിൽ ഒരാളായിരുന്നു ഈ നടിയെന്ന് മനസ്സിക്കാൻ സാധിക്കും.
സ്‍കൂളിന് വലിയ നേട്ടമാണ് സാമന്ത എന്നാണ് ഒരു അധ്യാപിക ഈ നടിയുടെ പ്രോഗ്രസ്സ് റിപ്പോർട്ടിൽ കുറിച്ചിരിക്കുന്ന വാക്കുകൾ. പത്താം ക്ലാസ്സിൽ എല്ലാ വിഷയത്തിലും എൺപതു ശതമാനത്തിനു മുകളിൽ മാർക്ക് ഉള്ള സാമന്തക്ക് പ്ലസ് ടു, ഡിഗ്രി തലങ്ങളിലും നല്ല മാർക്കുണ്ട്. വീട്ടിലെ പഴയ കുറച്ചു കാര്യങ്ങൾ നോക്കുന്ന കൂട്ടത്തിലാണ് സാമന്ത തന്റെ ഈ പ്രോഗ്രസ്സ് കാർഡുകൾ കണ്ടെടുത്തതും അത് ആരാധർക്കായി പങ്കു വെച്ചതും. ഒട്ടേറെ ആരാധകർ താരം പങ്കു വെച്ച ചിത്രങ്ങൾക്ക് താഴെ കമന്റുകളുമായി എത്തുന്നുണ്ട്. അഭിനയത്തിൽ ഒരു ഓൺലൈൻ ക്ലാസ്സിലും താൻ പങ്കെടുക്കുന്നുണ്ട് എന്നും സാമന്ത അറിയിച്ചിരുന്നു.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.