തമിഴിലെ സൂപ്പർ ഹിറ്റ് ജോഡികളിലൊന്നായ ദളപതി വിജയ്- സാമന്ത കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുകയാണെന്ന വാർത്തകളാണ് വരുന്നത്. വിജയ്‌യുടെ അടുത്ത ചിത്രമായ ദളപതി 67 ലാണ് ഇവർ ഒന്നിക്കുകയെന്നാണ് സൂചന. ആ ചിത്രം ഇതുവരെ ഒഫീഷ്യലായി പ്രഖ്യാപിച്ചിട്ടില്ല എങ്കിലും അതിനെക്കുറിച്ചും ചില വാർത്തകൾ സോഷ്യ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ലോകേഷ് കനകരാജ് ആയിരിക്കും ഈ ചിത്രം സംവിധാനം ചെയ്യുകയെന്നും, അതുപോലെ സെവൻ സ്ക്രീൻ സ്റ്റുഡിയോയുടെ ബാനറിൽ ലളിത് കുമാർ ആയിരിക്കും ഈ ചിത്രം നിർമ്മിക്കുകയെന്നുമാണ് സൂചന. ആ കൂട്ടത്തിലാണ് ഇതിലെ നായികാ വേഷം ചെയ്യുന്നത് സാമന്തയാവുമെന്ന വാർത്തകൾ കൂടി വരുന്നത്. തെരി, കത്തി, മെർസൽ എന്നീ ചിത്രങ്ങളിലാണ് ഇരുവരും നേരത്തെ ഒരുമിച്ചഭിനയിച്ചതു. ഇതിൽ നെഗറ്റീവ് സ്വഭാവമുള്ള കഥാപാത്രമാകും സാമന്ത ചെയ്യുകയെന്നും, ഒരു പോലീസ് ഓഫീസർ ആയാവും അവർ എത്തുകയെന്നും വാർത്തകൾ പറയുന്നുണ്ട്.
ദളപതി 67ന്റെ ഷൂട്ടിംഗ് ഒക്ടോബറിൽ തുടങ്ങുമെന്നാണ് റിപ്പോർട്ടുകൾ വരുന്നത്. ചിത്രത്തിന്റെ പ്രഖ്യാപനം അടുത്ത മാസമാവും ഉണ്ടാവുകയെന്നും സൂചനയുണ്ട്. ഇതിൽ വില്ലനായി ബോളിവുഡ് സൂപ്പർ താരം സഞ്ജയ് ദത്തോ, തമിഴ് സൂപ്പർ താരം ധനുഷോ എത്തുമെന്നും നേരത്തെ വാർത്തകൾ വന്നിരുന്നു. ഒരു ഗ്യാങ്സ്റ്റർ ചിത്രമായാവും ഇതൊരുക്കുകയെന്നും തമിഴ് മാധ്യമങ്ങൾ പുറത്ത് വിട്ടിരുന്നു. വിജയ് ഇപ്പോൾ ചെയ്യുന്നത്, ദിൽ രാജു നിർമ്മിച്ച് വംശി സംവിധാനം ചെയ്യുന്ന വാരിസ് എന്ന ബിഗ് ബഡ്ജറ്റ് ചിത്രമാണ്. രശ്‌മിക മന്ദാനയാണ് ഇതിലെ നായികാ വേഷം ചെയ്യുന്നത്. തമിഴിലും തെലുങ്കിലും ഒരുക്കുന്ന ഈ ചിത്രത്തിൽ വിജയ് ഇരട്ട വേഷമാണ് ചെയ്യുന്നതെന്ന് വാർത്തകൾ വന്നിരുന്നു. ഏതായാലൂം ഇതിന്റെ പോസ്റ്ററുകൾ സോഷ്യൽ മീഡിയയിൽ സൂപ്പർ ഹിറ്റാണ്.
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന സിനിമയാണ്, അഖിൽ സത്യൻ- നിവിൻ പോളി കൂട്ടുകെട്ടിൽ ഒരുങ്ങിയ ഫാന്റസി ഹൊറർ കോമഡി ചിത്രം…
നടിയെ ആക്രമിച്ച കേസിൽ എട്ടു വർഷത്തിന് ശേഷം വിധി. കേസിലെ ഒന്ന് മുതൽ ആറ് വരെ പ്രതികളെ കുറ്റക്കാർ എന്ന്…
പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന “പെണ്ണും പൊറാട്ടും” എന്ന ചിത്രം നവംബർ 26 തീയതി IFFI…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ ട്രെയ്ലർ പുറത്ത്. നവംബർ 27…
This website uses cookies.