തെലുങ്കിലെ യുവ താരമായ നാഗ ചൈതന്യയും തെന്നിന്ത്യയിലെ സൂപ്പർ നായികയായ സാമന്തയും ഈ അടുത്തിടെയാണ് വിവാഹ മോചിതരാവാൻ തീരുമാനിച്ചത്. എന്നാൽ ഈ വിവാഹ മോചനം അവരുടെ ഇനി വരാനിരിക്കുന്ന സിനിമ പ്രൊജെക്ടുകളെ കൂടി ബാധിച്ചിട്ടുണ്ട് എന്ന വാർത്തകളാണ് ഇപ്പോൾ വരുന്നത്. ഇപ്പോൾ പുറത്തു വരുന്ന ചില റിപ്പോർട്ടുകൾ പ്രകാരം, വരാനിരിക്കുന്ന ഒരു പ്രോജക്റ്റിൽ സാമന്തയും ചൈതന്യയും ഒന്നിച്ചഭിനയിക്കേണ്ടത് ആയിരുന്നു. സംവിധായിക നന്ദിനി റെഡ്ഡി ഒരുക്കാൻ പോകുന്ന ചിത്രമായിരുന്നു അത്. സാമന്തയുടെ, ജബർദസ്ത് (2013), ഓ! ബേബി (2019) എന്നീ രണ്ടു പ്രൊജെക്ടുകൾ ഒരുക്കിയിട്ടുള്ള നന്ദിനി സമാന്തയുമായി ഒന്നിക്കുന്ന മൂന്നാമത്തെ ചിത്രമാണ് ഇപ്പോൾ പ്രതിസന്ധിയിൽ ആയിരിക്കുന്നത്. നാഗ ചൈതന്യയെ നായകനാക്കാനായി ചർച്ചകൾ നടത്തി എല്ലാം സെറ്റായി വന്നപ്പോഴാണ് സാമന്ത- നാഗ ചൈതന്യ വിവാഹ മോചനം വരുന്നത്.
അതോടെ സിനിമാ പ്ലാനുകൾ എല്ലാം മാറി മറിഞ്ഞു. കഴിഞ്ഞ വർഷം ഒക്ടോബറിലാണ് സാമന്തയും ചൈതന്യയും വേർപിരിയുന്നതായി പ്രഖ്യാപനം ഉണ്ടായതു. തങ്ങളുടെ വേർപിരിയൽ അറിയിക്കാൻ സാമന്തയും നാഗ ചൈതന്യയും സോഷ്യൽ മീഡിയയിൽ ഒരുപോലെയുള്ള പ്രസ്താവനകൾ ഇടുകയും ശേഷം സാമന്ത ഇൻസ്റ്റഗ്രാമിൽ ചൈതന്യയെ അൺഫോളോ ചെയ്യുകയും ചെയ്തു. ഏതായാലും ഇതോടെ സംവിധായിക നന്ദിനി തന്റെ ചിത്രത്തിൽ സാമന്തയ്ക്കു പകരക്കാരെ തേടി തുടങ്ങി എന്ന വാർത്തയാണ് വരുന്നത്. വേർപിരിഞ്ഞതിന് ശേഷം സാമന്തയും ചൈതന്യയും ഒരു സിനിമയിൽ ഒരുമിച്ച് അഭിനയിക്കാൻ തയ്യാറായിട്ടില്ല എന്നതാണ് ഇതിനു പ്രധാന കാരണം. നാഗ ചൈതന്യയ്ക്ക് ഒപ്പം നിൽക്കാൻ ആണ് സംവിധായിക നന്ദിനിയുടെ തീരുമാനം എന്നാണ് റിപ്പോർട്ടുകൾ വരുന്നത്. അത്കൊണ്ട് തന്നെ ഇനി സാമന്തക്ക് പകരം ആ ചിത്രത്തിൽ ആര് വരും എന്നറിയാനുള്ള കാത്തിരിപ്പിലാണ് ആരാധകർ.
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന സിനിമയാണ്, അഖിൽ സത്യൻ- നിവിൻ പോളി കൂട്ടുകെട്ടിൽ ഒരുങ്ങിയ ഫാന്റസി ഹൊറർ കോമഡി ചിത്രം…
നടിയെ ആക്രമിച്ച കേസിൽ എട്ടു വർഷത്തിന് ശേഷം വിധി. കേസിലെ ഒന്ന് മുതൽ ആറ് വരെ പ്രതികളെ കുറ്റക്കാർ എന്ന്…
പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന “പെണ്ണും പൊറാട്ടും” എന്ന ചിത്രം നവംബർ 26 തീയതി IFFI…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ ട്രെയ്‌ലർ പുറത്ത്. നവംബർ 27…
This website uses cookies.