തെലുങ്കിലെ താര ദമ്പതികൾ ആണ് നാഗ ചൈതന്യയും സാമന്തയും. തെലുങ്കു സൂപ്പർ താരം നാഗാർജുനയുടെ മകനും യുവ താരവുമായ നാഗ ചൈതന്യ ഏതാനും വർഷങ്ങൾക്കു മുൻപാണ് തെന്നിന്ത്യൻ സൂപ്പർ നായിക സാമന്തയെ വിവാഹം കഴിച്ചത്. ഏറെക്കാലം നീണ്ടു നിന്ന പ്രണയത്തിനു ശേഷമായിരുന്നു ഇരുവരും വിവാഹിതരായത്. എന്നാൽ ഇപ്പോഴിതാ ഇരുവരും വിവാഹ ബന്ധം വേർപ്പെടുത്താൻ പോവുകയാണ് എന്ന വാർത്തകളാണ് പുറത്തു വരുന്നത്. ഇരുവരും ഒന്നിച്ച് എടുത്ത തീരുമാനമാണ് ഇതെന്ന് തെലുങ്കു മാധ്യമങ്ങളാണ് റിപ്പോർട്ട് ചെയ്യുന്നത്. ഇവര്‍ കുടുംബ കോടതിയെ സമീപിച്ചെന്നും വിവാഹ മോചനത്തിന് കൗണ്‍സിലിംഗ് ഘട്ടത്തിലാണ് ഇരുവരുമെന്നും സ്ഥിതീകരിക്കാത്ത വിവരങ്ങൾ ലഭിച്ചു എന്ന് തെലുങ്കിലെ സാക്ഷി ന്യൂസ് ആണ് റിപ്പോർട്ട് ചെയ്തത്. ഇവർ രണ്ടു പേരും വിവാഹിതരായത്, നാല് വര്ഷം മുൻപ് 2017 ഒക്ടോബര്‍ ആറിനാണ്.
വിവാഹത്തിന് ശേഷവും സിനിമയിലും വെബ് സീരീസിലുമെല്ലാം സജീവമായിരുന്നു സാമന്ത. നാഗ ചൈതന്യയും ആമിർ ഖാന് ഒപ്പമുള്ള ബോളിവുഡ് ചിത്രത്തിൽ വരെ ഈ കാലയളവിൽ അഭിനയിച്ചു. പ്രൊഫഷണൽ ജീവിതത്തിൽ ഇരുവരും വിജയം കൈവരിച്ചു നിന്നെങ്കിലും ദാമ്പത്യ ജീവിതത്തിൽ ഇരുവർക്കും സ്വര ചേർച്ച ഉണ്ടായിരുന്നില്ല എന്ന വാർത്തകളാണ് പുറത്തു വരുന്നത്. സാമൂഹ്യമാധ്യമങ്ങളില്‍ തന്റെ പേരിലെ അക്കിനേനി എന്ന ഭാഗം സാമന്ത മാറ്റിയതും അഭ്യൂഹങ്ങൾ ശ്കതമാക്കാൻ ഇടയാക്കി. നാഗ ചൈതന്യയുടെ കുടുംബത്തിലെ പേരിന്റെ ഭാഗമാണ് അക്കിനേനി എന്നത്. ഏതായാലും ഇതുവരെ സാമന്തയും നാഗചൈതന്യയും വിവാഹബന്ധം വേര്‍പിരിയുന്നത് സംബന്ധിച്ച് ഔദ്യോഗികമായി ഒരു പ്രതികരണവും മാധ്യമങ്ങൾക്കു നൽകിയിട്ടില്ല. ഈ അടുത്തിടെ റിലീസ് ചെയ്ത ഫാമിലി മാൻ രണ്ടാം സീസണിലെ ഗംഭീര പ്രകടനത്തോടെ വലിയ രീതിയിലാണ് സാമന്ത ഇന്ത്യയിൽ മുഴുവൻ പ്രശസ്തയായതു.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.