2018 ഡിസംബർ റിലീസ് ആയി എത്തിയ മലയാള ചിത്രമായിരുന്നു മോഹൻലാൽ നായകനായ ഒടിയൻ. വി എ ശ്രീകുമാർ മേനോൻ സംവിധാനം ചെയ്ത ഈ ചിത്രം വലിയ ഹൈപ്പിൽ എത്തുകയും വലിയ വിമർശനങ്ങൾ ഏറ്റു വാങ്ങുകയും ചെയ്തെങ്കിലും അമ്പതു കോടി ക്ലബിലെത്തി ബോക്സ് ഓഫിസ് വിജയം കരസ്ഥമാക്കിയ ചിത്രമാണ്. ഹരികൃഷ്ണൻ തിരക്കഥയും എം ജയചന്ദ്രൻ ഗാനങ്ങളും ഒരുക്കിയ ഈ ചിത്രത്തിന് പശ്ചാത്തല സംഗീതമൊരുക്കിയത് വിക്രം വേദ എന്ന തമിഴ് ചിത്രത്തിന്റെ പശ്ചാത്തല സംഗീതമൊരുക്കി ശ്രദ്ധ നേടിയ സാം സി എസ് ആയിരുന്നു. ഇപ്പോഴിതാ ഒടിയൻ എന്ന ചിത്രത്തിന് വേണ്ടിയൊരുക്കിയ പശ്ചാത്തല സംഗീതം ഒരു അന്താരാഷ്‌ട്ര ചിത്രത്തിലേക്ക് കൂടി സാമിന് വഴി തുറന്നു കൊടുത്തിരിക്കുകയാണ്. ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും വിലപിടിപ്പുള്ള സംഘട്ടന സംവിധായകനായ പീറ്റർ ഹെയ്‌ൻ സംവിധാനം ചെയ്യുന്ന ഒരു വിയറ്റ്നാമീസ് ചിത്രത്തിന് വേണ്ടിയാണു സാം സി എസ് സംഗീതമൊരുക്കിയത്. ഒടിയൻ എന്ന ചിത്രത്തിന് വേണ്ടി സംഘട്ടനം ഒരുക്കിയതും പീറ്റർ ഹെയ്‌ൻ ആയിരുന്നു.
എന്തിരൻ, ബാഹുബലി, പുലി മുരുകൻ തുടങ്ങി ഇന്ത്യൻ സിനിമയിലെ ചരിത്രമായ ആക്ഷൻ ചിത്രങ്ങളുടെ സംഘട്ടന സംവിധാനം നിർവഹിച്ചിട്ടുള്ള പീറ്റർ ഹെയ്‌ൻന്റെ ആദ്യ സംവിധാന സംരംഭമാണ് ഈ ചിത്രം. വിയറ്റ്നാംകാരനായ പീറ്റർ തന്റെ മാതൃഭാഷയിൽ തന്നെയാണ് ആദ്യ ചിത്രമൊരുക്കാൻ തീരുമാനിച്ചത് എങ്കിലും അതിലെ സാങ്കേതിക വിഭാഗത്തിൽ ജോലി ചെയ്യുന്നവരിൽ കൂടുതൽ ഇന്ത്യക്കാരാണ്. ബാല ക്യാമറ ചലിപ്പിച്ച ഈ ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നത് രാജ രമണി ആണ്. ഒടിയൻ എന്ന ചിത്രത്തിലെ തന്റെ സംഗീതം കേട്ടിഷ്ട്ടപെട്ടാണ് പീറ്റർ ഹെയ്‌ൻ ഈ ചിത്രത്തിലേക്ക് തന്നെ വിളിച്ചത് എന്നാണ് സാം സി എസ് പറയുന്നത്. ഈ ചിത്രം ചെയ്തതിനു ശേഷം തനിക്കു ചൈനീസ്, കൊറിയൻ ചിത്രങ്ങൾ ചെയ്യാനുള്ള ഓഫറുകളും ലഭിച്ചു തുടങ്ങി എന്നും സാം പറയുന്നു. സാം ഹോയ് എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രം ജനുവരിയിൽ വിയറ്റ്നാം, ചൈന എന്നിവിടങ്ങളിൽ റിലീസ് ചെയ്യും. അതിനു ശേഷം തമിഴ്, തെലുങ്കു, ഹിന്ദി ഭാഷകളിൽ ഡബ്ബ് ചെയ്തു ഇറക്കാനും പ്ലാനുണ്ടെന്നു പീറ്റർ ഹെയ്‌ൻ അറിയിച്ചു.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.