ഇന്ത്യൻ സിനിമയിലെ ഏറ്റവും വലിയ സ്പൈ യൂണിവേഴ്‌സുമായി എത്താനുള്ള ഒരുക്കത്തിലാണ് ബോളിവുഡ് സൂപ്പർ താരങ്ങളായ ഷാരൂഖ് ഖാനും സൽമാൻ ഖാനുമെന്ന് സൂചന. രാകേഷ് റോഷൻ സംവിധാനം ചെയ്ത് 1995-ൽ പുറത്തിറങ്ങിയ കരൺ അർജുന് ശേഷം ഷാരൂഖ് ഖാൻ- സൽമാൻ ഖാൻ ടീം തുല്യ പ്രാധാന്യത്തിലെത്തുന്ന ഒരു വമ്പൻ ചിത്രം അണിയറയിൽ ഒരുങ്ങുകയാണെന്നും 2024 ലായിരിക്കും ഈ ചിത്രം തുടങ്ങുക എന്നുമാണ് ബോളിവുഡ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. കരൺ അർജുന് ശേഷം ഒട്ടേറെ ചിത്രങ്ങളിൽ ഇരുവരും ഒരുമിച്ചു വന്നിട്ടുണ്ടെങ്കിലും, അതിലൊക്കെ ആരെങ്കിലും ഒരാൾ ചെയ്തിരുന്നത് അതിഥി കഥാപാത്രങ്ങളാണ്. ഷാരൂഖ് ഖാനെ നായകനായി സിദ്ധാർഥ് ആനന്ദ് ഒരുക്കിയ ഏറ്റവും പുതിയ ചിത്രമായ പത്താനിലും സൽമാൻ ഖാൻ അതിഥി വേഷത്തിലെത്തുന്നുണ്ട്. പത്താൻ എന്ന ചിത്രത്തിൽ ഒരു സ്പൈ ആയാണ് ഷാരൂഖ് ഖാൻ അഭിനയിക്കുന്നത്. അതിൽ സൽമാൻ ഖാനെത്തുന്നത് തന്റെ സൂപ്പർ ഹിറ്റ് സ്പൈ കഥാപാത്രമായ ടൈഗർ ആയാണ്.
അത്കൊണ്ട് തന്നെ ഈ രണ്ടു സ്പൈ കഥാപാത്രങ്ങൾക്ക് തുല്യ പ്രാധാന്യം നൽകിയൊരു ചിത്രമൊരുക്കാനാണ് പ്ലാൻ. ആദിത്യ ചോപ്ര ആണ് ഈ ബ്രഹ്മാണ്ഡ സ്പൈ ത്രില്ലർ ഒരുക്കാൻ പോകുന്നതെന്നാണ് സൂചന. സൽമാൻ ഖാൻ നായകനായി ഇനി വരാനുള്ള ഒരു ചിത്രമാണ് ടൈഗർ 3. ആ ചിത്രത്തിൽ പത്താൻ ആയി ഷാരുഖ് ഖാനും അതിഥി വേഷം ചെയ്യുന്നുണ്ട്. അതുകൊണ്ട് തന്നെ ടൈഗർ, പത്താൻ എന്നീ കഥാപാത്രങ്ങളെ നമ്മുക്ക് തുടർച്ചയായി മൂന്നു ചിത്രങ്ങളിൽ കാണാൻ സാധിക്കും. പത്താൻ, ടൈഗർ 3 എന്നിവ റിലീസായത്തിനു ശേഷമായിരിക്കും ഇവർ രണ്ടു പേരും ഒരേ പ്രാധാന്യത്തോടെയെത്തുന്ന ആദിത്യ ചോപ്രയുടെ സ്പൈ ത്രില്ലർ ഒരുങ്ങുക. അടുത്ത വർഷം ജനുവരിയിലാണ് പത്താൻ റിലീസ് ചെയ്യാൻ പോകുന്നത്.
ഷറഫുദീൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷറഫുദീൻ നിർമ്മിക്കുന്ന ചിത്രം "പെറ്റ് ഡിറ്റക്ടീവ്" റിലീസിന് ഒരുങ്ങുകയാണ്. ഇപ്പോഴിതാ ചിത്രത്തിൻ്റെ തീം സോങ് പുറത്ത്…
ദേശീയ, സംസ്ഥാന പുരസ്കാരജേതാവായ സെന്ന ഹെഗ്ഡെയുടെ ഏറ്റവും പുതിയ ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. ‘അവിഹിതം’ എന്ന പേരിൽ പുറത്തിറങ്ങുന്ന ചിത്രത്തിന്റെ…
ദേശീയ പുരസ്കാര ജേതാവായ സംവിധായകൻ സജിൻ ബാബുവിന്റെ പുതിയ ചിത്രം, 'തീയേറ്റർ: ദ മിത്ത് ഓഫ് റിയാലിറ്റി' റഷ്യയിലെ കാസാനിൽ…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്.…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ടീസർ നാളെ…
കേരള - തമിഴ്നാട് അതിർത്തിയിലെ വേലംപാളയം എന്ന സ്ഥലത്തെ എന്തിനും ഏതിനും പോന്ന നാല് കൂട്ടുകാരുടെ കഥയുമായി തിയേറ്ററുകള് കീഴടക്കാൻ…
This website uses cookies.