കുറച്ചു വർഷത്തെ ഇടവേളയ്ക്കു ശേഷം ബോളിവുഡ് സൂപ്പർ താരം ഷാരൂഖ് ഖാൻ വീണ്ടും അഭിനയ രംഗത്ത് സജീവമാകുകയാണ്. വാർ എന്ന സൂപ്പർ ഹിറ്റ് ചിത്രം ഒരുക്കിയ സിദ്ധാർഥ് ആനന്ദ് സംവിധാനം ചെയ്യുന്ന പത്താൻ എന്ന ആക്ഷൻ ചിത്രത്തിലാണ് ഷാരൂഖ് ഖാൻ ഇപ്പോൾ അഭിനയിക്കുന്നത്. ബോളിവുഡിലെ മറ്റൊരു സൂപ്പർ താരമായ സൽമാൻ ഖാൻ ഈ ചിത്രത്തിൽ അതിഥി വേഷത്തിലും എത്തുന്നുണ്ട്. സൽമാൻ ഖാന്റെ സൂപ്പർ ഹിറ്റ് സ്പൈ കഥാപാത്രമായ ടൈഗർ ആയാണ് അദ്ദേഹം ഈ ചിത്രത്തിൽ എത്തുക എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ടൈഗർ സീരിസിന്റെ മൂന്നാം ഭാഗത്തിലാണ് സൽമാൻ ഖാൻ ഇപ്പോൾ അഭിനയിച്ചു കൊണ്ടുമിരിക്കുന്നതു. പത്താൻ എന്ന ഷാരൂഖ് ചിത്രത്തിൽ അഭിനയിക്കാൻ തന്റെ പത്തു ദിവസം നൽകിയ സൽമാൻ, എന്നാൽ ഈ ചിത്രത്തിന് തനിക്കു വാഗ്ദാനം ചെയ്യപ്പെട്ട ഭീമമായ പ്രതിഫലം വേണ്ടെന്നു വെച്ചിരിക്കുന്നു എന്ന റിപ്പോർട്ടുകളാണ് പുറത്തു വരുന്നത്. ഷാരൂഖ് ഖാൻ തനിക്ക് സഹോദരനെ പോലെയാണെന്നും അദ്ദേഹത്തിന് വേണ്ടി എന്തും ചെയ്യുമെന്നാണ് പ്രതിഫലം നിരസിച്ചതിന് കാരണമായി സൽമാൻ ഖാൻ നിർമ്മാതാവിനോട് പറഞ്ഞത്.
തനിക്ക് നൽകേണ്ട തുക രണ്ടായി പിരിച്ച് പത്താന്‍റെയും ടൈഗർ എന്ന സിനിമയുടെയും ബജറ്റിലേക്കു ചേർക്കാൻ കൂടി സൽമാൻ പറഞ്ഞു എന്നും ബോളിവുഡ് മീഡിയ റിപ്പോർട്ട് ചെയ്യുന്നു. സംഭവം നിർമ്മാതാവ് ആദിത്യ ചോപ്ര ഷാരൂഖിനോട് വിശദീകരിച്ചപ്പോൾ ഭായ് എന്നും ഭായ് തന്നെ എന്ന മറുപടിയാണ് ഷാരൂഖ് നൽകിയതെന്നും റിപ്പോർട്ടുകൾ നമ്മളോട് പറയുന്നു. ഏതായാലും ഈ സംഭവം ഇരുവരുടേയും ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. പ്രതിഫലം നിരസിച്ചു എങ്കിലും ആദിത്യ ചോപ്ര സൽമാൻ ഖാന് വില കൂടിയ എന്തെങ്കിലും സമ്മാനം നൽകാനുള്ള പ്ലാനിലാണ് എന്നാണ് വാർത്തകൾ പറയുന്നത്. കോവിഡ് പ്രോട്ടോകോൾ മൂലം ഇപ്പോൾ ടൈഗർ, പത്താൻ എന്നീ രണ്ടു ചിത്രങ്ങളുടേയും ഷൂട്ടിംഗ് നിർത്തി വെച്ചിരിക്കുകയാണ് അണിയറ പ്രവർത്തകർ.
ആരോഗ്യപരമായ കാരണങ്ങൾ കൊണ്ട് എടുത്ത 6 മാസത്തെ ഇടവേളക്ക് ശേഷം സൂപ്പർതാരം മമ്മൂട്ടി അഭിനയ തിരക്കുകളിലേക്ക് തിരിച്ചെത്തുന്നു. മഹേഷ് നാരായണൻ…
മോഹൻലാലിനെ നായകനാക്കി ചിത്രം സംവിധാനം ചെയ്യാൻ ദിലീഷ് പോത്തൻ എന്ന് വാർത്തകൾ. അടുത്തിടെ അദ്ദേഹം മോഹൻലാലിനോട് ഒരു കഥ പറഞ്ഞു…
നസ്ലൻ, ശ്രീനാഥ് ഭാസി, ഷൈൻ ടോം ചാക്കോ, സജിൻ ഗോപു എന്നിവർ പ്രധാന വേഷങ്ങൾ ചെയ്യാൻ പോകുന്ന അമൽ നീരദ്…
വിപിൻദാസിന്റെ സംവിധാനത്തിൽ 60 പുതുമുഖങ്ങൾക്കൊപ്പം പൃഥ്വിരാജ് എത്തുന്ന ചിത്രം "സന്തോഷ് ട്രോഫി " യുടെ ഷൂട്ടിംഗ് തുടങ്ങി.പ്രശസ്ത നിർമ്മാതാക്കളായ ലിസ്റ്റിൻ…
ബ്ലോക്ബസ്‌റ്റർ ഹിറ്റായ കല്യാണി പ്രിയദർശൻ - ഡൊമിനിക് അരുൺ ചിത്രം "ലോക" യുടെ രണ്ടാം ഭാഗത്തിൽ ടോവിനോ തോമസ് നായകനായി…
ഷറഫുദീൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷറഫുദീൻ നിർമ്മിക്കുന്ന ചിത്രം "പെറ്റ് ഡിറ്റക്ടീവ്" റിലീസിന് ഒരുങ്ങുകയാണ്. ഇപ്പോഴിതാ ചിത്രത്തിൻ്റെ തീം സോങ് പുറത്ത്…
This website uses cookies.