മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സുകുമാരൻ ഒരുക്കിയ ബ്ലോക്ക്ബസ്റ്റർ മലയാള ചിത്രമാണ് ലൂസിഫർ. 2019 ഇൽ റിലീസ് ചെയ്ത ഈ ചിത്രം മുരളി ഗോപി തിരക്കഥ ഒരുക്കി, ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ് നിർമ്മിച്ചത്. നൂറു കോടിയിൽ അധികം രൂപ കളക്ഷൻ നേടുന്ന രണ്ടാമത്തെ മാത്രം മലയാള ചിത്രമായി മാറിയ ലൂസിഫർ പൃഥ്വിരാജ് സുകുമാരന്റെ ആദ്യത്തെ സംവിധാന സംരംഭവുമായിരുന്നു എന്ന പ്രത്യേകതയുമുണ്ട്. ഇപ്പോൾ ഈ ചിത്രത്തിന്റെ തെലുങ്കു റീമേക്കിന്റെ ഷൂട്ടിംഗ് നടക്കുകയാണ്. ഗോഡ് ഫാദർ എന്ന് പേരിട്ടിരിക്കുന്ന ഈ തെലുങ്ക് റീമേക്കിൽ, മലയാളത്തിൽ മോഹൻലാൽ ചെയ്ത സ്റ്റീഫൻ നെടുമ്പള്ളി എന്ന നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത് മെഗാ സ്റ്റാർ ചിരഞ്ജീവി ആണെങ്കിൽ, പൃഥ്വിരാജ് ചെയ്ത സയ്ദ് മസൂദ് എന്ന അതിഥി കഥാപാത്രമായി എത്തുന്നത് ബോളിവുഡ് താരം സൽമാൻ ഖാൻ ആണ്.
അദ്ദേഹം ഈ ചിത്രത്തിന്റെ ഷൂട്ടിങ്ങിൽ ജോയിൻ ചെയ്തു കഴിഞ്ഞു. സൽമാൻ ഖാനെ തെലുങ്കിലേക്ക് വരവേറ്റു കൊണ്ട് ചിരഞ്ജീവി അദ്ദേഹത്തോടൊപ്പമുള്ള തന്റെ ചിത്രം സോഷ്യൽ മീഡിയയിൽ പങ്കു വെക്കുകയും ചെയ്തിട്ടുണ്ട്. സൂപ്പർ ഹിറ്റ് തമിഴ് സംവിധായകൻ മോഹൻ രാജയാണ് ഈ തെലുങ്കു റീമേക് ഒരുക്കുന്നത്. ലുസിഫെറിൽ മഞ്ജു വാര്യർ ചെയ്ത പ്രിയദർശിനി രാംദാസ് എന്ന കഥാപാത്രത്തെ തെലുങ്കിൽ അവതരിപ്പിക്കുന്നത് ലേഡി സൂപ്പർ സ്റ്റാർ നയൻ താരയാണ്. സത്യദേവ്, ഹാരിഷ് ഉത്തമൻ, ജയപ്രകാശ്, സച്ചിൻ കടേക്കർ, വംശി കൃഷ്ണ, നാസർ എന്നിവരും ഈ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. കോണിഡാല പ്രൊഡക്ഷൻ കമ്പനിയും സൂപ്പർ ഗുഡ് ഫിലിംസും ചേർന്നാണ് ഈ ചിത്രം നിർമ്മിക്കുന്നത്.
സോഷ്യൽ മീഡിയയിൽ തരംഗമായി മോഹൻലാൽ അഭിനയിച്ച പുതിയ പരസ്യം. ഇന്ത്യൻ പരസ്യ സംവിധാന രംഗത്തെ അതികായനും "തുടരും" സിനിമയിലെ ജോർജ്…
പ്രശസ്ത മലയാള നടി ശ്രിന്ദ സംവിധായികയായി അരങ്ങേറ്റം കുറിക്കുന്നു. സൗബിൻ ഷാഹിർ ആണ് ശ്രിന്ദ ഒരുക്കുന്ന ആദ്യ ചിത്രത്തിലെ നായകൻ…
രോമാഞ്ചം, ആവേശം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ ജിത്തു മാധവൻ, തമിഴിൽ സൂര്യ- മോഹൻലാൽ ടീമിനെ പ്രധാന വേഷങ്ങളിൽ അവതരിപ്പിക്കുന്ന ചിത്രം ഒരുക്കുന്നു…
കേരളത്തെ നടുക്കിയ 2024 ലെ ചൂരൽമല ഉരുൾപൊട്ടൽ ദുരന്തം ആസ്പദമാക്കി ഒരു സിനിമ ഒരുങ്ങുന്നു എന്ന് വാർത്തകൾ. ഈ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ കഥ…
ഇന്ത്യയിൽ നിന്നല്ല ആദ്യത്തെ ഫോർമുല വൺ റേസിങ്ങിൽ പങ്കെടുത്തു ശ്രദ്ധേയനായ നരെയ്ൻ കാർത്തികേയന്റെ ജീവിതം സിനിമയാകുന്നു എന്ന് വാർത്തകൾ. പ്രശസ്ത…
സൂപ്പർ ഹിറ്റായ മലയാളം വെബ് സീരിസ് 'ലവ് അണ്ടർ കൺസ്ട്രക്ഷൻ' ഒരുക്കിയ സംവിധായകൻ വിഷ്ണു ജി രാഘവ് ഇനി മോഹൻലാൽ…
This website uses cookies.