Salman Khan
കൃഷണമൃഗത്തെ വേട്ടയാടി കൊന്ന കേസിൽ കഴിഞ്ഞ ദിവസം തടവിലായ സൽമാൻ ഖാൻ ആണ് വീണ്ടും പ്രശ്നത്തിൽ ആയിരിക്കുന്നത്. അഞ്ചു വർഷത്തേക്ക് തടവ് ശിക്ഷ വിധിച്ചു ജോധ്പൂർ കോടതി കഴിഞ്ഞ ദിവസം വിധി പ്രസ്താവിച്ചതിനു തൊട്ടു പിന്നാലെ തന്നെ, സൽമാൻ ഖാനെ അറസ്റ്റ് ചെയ്ത മാറ്റിയിരുന്നു. തുടർന്ന് പിറ്റേന്ന് മുതൽ ജാമ്യത്തിനായി ശ്രമിച്ചെങ്കിലും നടന്നില്ല. ആദ്യം സമർപ്പിച്ച ജാമ്യാപേക്ഷ ഹർജി കോടതി തള്ളുകയായിരുന്നു. നാളെ കോടതി അവദിയായിരിക്കെ സൽമാൻ ഖാൻ ഇന്ന് കോടതിയിൽ അപേക്ഷ സമർപ്പിച്ചപ്പോഴാണ് ഇപ്പോൾ പുതിയ ഒരു തടസം വന്നിരിക്കുന്നത്. കേസ് പരിഗണിക്കുന്ന ജഡ്ജിക്ക് സ്ഥലം മാറ്റം ആയിരിക്കുന്നു. അത് കൊണ്ട് തന്നെ കേസ് കോടതി ഉടനെ എടുക്കുന്നതല്ല. ഇങ്ങനെ ഒരു സാഹചര്യം മൂലം സൽമാൻ ഖാൻ ഇപ്പോൾ വെട്ടിലായിരിക്കുകയാണ്. സൽമാൻ ഖാൻ അതിനിടെ തനിക്ക് ജയിലിൽ സുരക്ഷാ ഇല്ലെന്നും ഇവിടെ നിന്നും മാറ്റണമെന്നും ആവശ്യപ്പെട്ട് മറ്റൊരു ഹർജി നൽകിയിട്ടുണ്ട്.
ഇക്കഴിഞ്ഞ ബുധനാഴ്ച്ചയായിരുന്നു കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസിന്റെ വിധി ജോധ്പൂർ കോടതി വിധിച്ചത്. ഇരുപത് വർഷങ്ങൾക്ക് മുൻപ് ഒരു ചിത്രത്തിന്റെ ചിത്രീകരണത്തിനായി രാജസ്ഥാനിൽ എത്തിയ സൽമാൻ സുഹൃത്തുക്കളുമായി ചേർന്ന് മൃഗവേട്ട നടത്തുകയായിരുന്നു. അനധികൃതമായി തോക്ക് കയ്യിൽ വെക്കുക മൃഗങ്ങളെ ആക്രമിച്ചു കൊലപ്പെടുത്തുക തുടങ്ങിയ വകുപ്പുകൾ ചുമത്തിയായിരുന്നു കേസ്.
സൽമാൻ ഖാനോടൊപ്പം പ്രതിയായ സിനിമ താരങ്ങളായ സൈഫ് അലി ഖാൻ തബു തുടങ്ങിയവറീ കോടതി തെളിവുകളുടെ അഭാവം മൂലം വെറുതെ വിട്ടിരുന്നു. ബോളീവുഡിലെ സൂപ്പർ താരത്തിന്റെ അറസ്റ്റോടെ ബോളീവുഡ് സിനിമ രംഗം സ്തംഭിച്ചിരിക്കുകയാണ്. സൽമാനെ നായകനാക്കി ഒരുക്കാനിരുന്ന നിരവധി ചിത്രങ്ങളും അവയുടെ നിർമ്മാതാക്കളുമാണ് ഇപ്പോൾ പുലിവാല് പിടിച്ചിരിക്കുന്നത്.
അരണ്ട വെളിച്ചത്തിൽ സോഡ കുപ്പി എതിരാളിയുടെ തലയിൽ അടിച്ച് പൊട്ടിച്ച് അയാളുടെ നെഞ്ചത്ത് ആഞ്ഞ് കുത്തും, രക്തം മുഖത്തും ശരീരത്തിലും…
അധികം വൈകാതെ തന്നെ കേരളം ഒരു വൃദ്ധസദനമാകുമോ? "യുണൈറ്റഡ് കിങ്‌ഡം ഓഫ് കേരള-UKOK" കണ്ട് ആശങ്ക പ്രകടിപ്പിച്ച്- എം.പി ഡീൻ…
‘കച്ചി സേര’, ‘ആസ കൂട’, ‘സിത്തിര പൂത്തിരി’ എന്നീ ഗാനങ്ങളിലൂടെ ചുരുങ്ങിയ കാലത്തിനുള്ളിൽ സോഷ്യൽ മീഡിയ സെൻസേഷനായി മാറിയ സായ്…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ദിലീപ് ചിത്രം 'ഭ.ഭ.ബ' യുടെ ഓവർസീസ് വിതരണാവകാശം റെക്കോർഡ് തുകക്ക്…
കേരളത്തിലെ സിനിമാ വിതരണക്കാരുടെ സംഘടനയായ ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന്റെ പ്രസിഡന്റായി 3-ാം തവണയും ലിസ്റ്റിൻ സ്റ്റീഫൻ തിരഞ്ഞെടുക്കപ്പെട്ടു. വൈസ് പ്രസിഡന്റായി…
ഇപ്പോൾ കേരളം നേരിടുന്ന സാമൂഹിക പ്രശ്നങ്ങളിൽ ഒന്നാണ് വിദേശരാജ്യങ്ങളിലേക്ക് നമ്മുടെ യുവതലമുറയുടെ പാലായനം. സാമ്പത്തിക സുസ്ഥിരത നേടാൻ യുവതലമുറ തെരഞ്ഞെടുക്കുന്ന…
This website uses cookies.