മലയാളത്തിന്റെ മെഗാ സ്റ്റാർ മമ്മൂട്ടിയുമായി വളരെ അടുത്ത സൗഹൃദം പുലർത്തുന്ന നടനാണ് സലിം കുമാർ. മമ്മൂട്ടിയെ കുറിച്ചും അദ്ദേഹത്തിന്റെ മകനായ ദുൽഖറിനെ കുറിച്ചുമൊക്കെ സംസാരിക്കുമ്പോൾ സലിം കുമാറിന് നൂറു നാവാണ് എന്ന് പറഞ്ഞാലും അതിൽ അതിശയോക്തിയില്ല. അവർ തമ്മിൽ ഉള്ള ബന്ധം അത്രയും വലുതാണ് എന്നത് തന്നെയാണ് അതിനു കാരണം. ഇപ്പോഴിതാ, സലിം കുമാർ ഒരു ചാനൽ പരിപാടിക്കിടെ പറഞ്ഞ ഒരു കഥയാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. പണ്ടൊരിക്കൽ മമ്മൂട്ടിയുടെ കൂടെ അമേരിക്കയിൽ ഒരു സ്റ്റേജ് ഷോക്ക് പോയപ്പോൾ ഉണ്ടായ സംഭവമാണ് സലിം കുമാർ ഓർത്തെടുക്കുന്നത്. അവിടെ സ്റ്റേജ് ഷോ നടക്കുന്ന സമയത്തു മമ്മൂട്ടി അവിടെയുള്ള ഒരു ലൈറ്റ് ഓപ്പറേറ്ററിനെ വഴക്കു പറയുന്നത് സലിം കുമാറിന്റെ ശ്രദ്ധയിൽ പെട്ടു. അമേരിക്കയിൽ പഠിക്കുന്ന ഒരു മലയാളി ആണ് കക്ഷി. ലൈറ്റ് സെറ്റ് ചെയ്യുന്നത് ശരിയായില്ല എന്ന് പറഞ്ഞാണ് മമ്മൂട്ടി ആ പയ്യനെ വഴക്കു പറയുന്നത്.
മമ്മൂട്ടിയുടെ വഴക്കു കേട്ട്, വിഷമത്തോടെ മാറി നിൽക്കുന്ന ആ പയ്യന്റെ മുഖം തന്റെ മനസ്സിൽ നിറഞ്ഞു നിന്നു എന്ന് സലിം കുമാർ പറയുന്നു. എന്നാൽ, പിന്നീട് ആ പയ്യനെ താൻ നേരിട്ട് കാണുന്നത് തെന്നിന്ത്യൻ സിനിമയിലെ ഒരു സൂപ്പർ താരം ആയാണ് എന്നും ആ ആളാണ് ദുൽഖർ സൽമാൻ എന്നും സലിം കുമാർ വെളിപ്പെടുത്തുന്നു. മമ്മൂട്ടി അന്ന് വഴക്കു പറഞ്ഞത് സ്വന്തം മകനായ ദുൽഖറിനെ തന്നെയാണ് എന്ന് സലിം കുമാറിന് മനസ്സിലായില്ല. അന്ന് അമേരിക്കയിൽ വിദ്യാർഥിയായിരുന്നു ദുൽഖർ. സെക്കന്റ് ഷോ എന്ന ചിത്രത്തിലൂടെ വർഷങ്ങൾക്കു മുൻപ് മലയാളത്തിൽ അരങ്ങേറ്റം കുറിച്ച ദുൽഖർ സൽമാൻ, ഇപ്പോൾ മലയാളവും കടന്നു തമിഴ്, തെലുങ്കു, ഹിന്ദി ഭാഷകളിലും സജീവമായി അഭിനയിക്കുന്ന താരമാണ്.
ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള…
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
This website uses cookies.