മലയാളത്തിലെ പ്രശസ്ത ഹാസ്യ നടനും സംവിധായകനുമായ സലിം കുമാർ പങ്കു വെച്ച ഒരു ഫേസ്ബുക് പോസ്റ്റും അതിനൊപ്പം കുറിച്ച വാക്കുകളുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടുന്നത്. സലിം കുമാർ പങ്കു വെച്ചിരിക്കുന്നത് മലയാളത്തിലെ മറ്റൊരു പ്രശസ്ത ഹാസ്യ നടനും സംവിധായകനും ടെലിവിഷൻ അവതാരകനുമായ രമേശ് പിഷാരടിയുടെ ഫേസ്ബുക് പോസ്റ്റാണ്. തനിക്കു അയച്ചു കിട്ടിയ ഒരു ട്രോള് പങ്കു വെച്ചാണ് രമേശ് പിഷാരടി ഫേസ്ബുക് പോസ്റ്റ് ഇട്ടിരിക്കുന്നത്. മിമിക്രിയിലൂടെയും ചാനൽ പരിപാടികളിലൂടെയും രമേശ് പിഷാരടി തന്റെ കലാ ജീവിതം ആരംഭിച്ച കാലത്തു രമേശ് പിഷാരടിക്കു ഏറെ സഹായങ്ങൾ ചെയ്ത വ്യക്തിയാണ് സലിം കുമാർ. അതിനെ അടിസ്ഥാനപ്പെടുത്തിയാണ് ട്രോള് ഉണ്ടാക്കിയിരിക്കുന്നത്. രമേശ് പിഷാരടിക്കു മലയാള സിനിമാ-ടെലിവിഷൻ രംഗത്തെ ഓൾ റൗണ്ടർ എന്ന പേരിൽ അവാർഡ് ലഭിച്ചത്, സലിം കുമാർ എന്ന സകലകലാ വല്ലഭന്റെ ശിക്ഷണത്തിന്റെ ഗുണമാണ് എന്ന് സൂചിപ്പിക്കുന്ന ആ ട്രോൾ രമേശ് പിഷാരടി പങ്കു വെച്ചിരിക്കുന്നത് ഈ വാക്കുകളോടെ, അയച്ചു കിട്ടിയ ഈ ട്രോൾ പോസ്റ്റ് ചെയ്‌ത് പരസ്യമായി ഗുരുപൂജ ചെയ്തിരിക്കുന്നു. ആശാൻ ആശാൻ.
ആ പോസ്റ്റ് പങ്കു വെച്ച് കൊണ്ട് സലിം കുമാർ കുറിച്ചിരിക്കുന്നതാവട്ടെ, അവന് പരസ്യമായി ഗുരുപൂജ ചെയ്യണമെന്ന്. അതും ഫേസ്ബൂക്കിന്റെ നടയിൽ വെച്ച്. ഞാൻ ഫസ്റ്റിലെ പറഞ്ഞതാണ്. കൈയബദ്ധം ഒന്നും കാണിക്കരുത്. നാറ്റിക്കരുതെന്ന്. എന്നാണ്. മായാവി എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിൽ സലിം കുമാർ അവതരിപ്പിച്ച കണ്ണൻ സ്രാങ്ക് എന്ന കഥാപാത്രം പറയുന്ന ഡയലോഗുകൾ ആണ് രമേശ് പിഷാരടിയും പിന്നീട് സലിം കുമാറും വളരെ രസകരമായി തങ്ങളിട്ട ഫേസ്ബുക് പോസ്റ്റുകൾക്കൊപ്പം കുറിച്ചിരിക്കുന്നത്. ഏതായാലും ആശാന്റേയും ശിഷ്യന്റെയും പോസ്റ്റുകൾ ഇപ്പോൾ ഏറെ ശ്രദ്ധ നേടുകയാണ്.
തെലുങ്ക് താരം ബെല്ലംകൊണ്ട സായ് ശ്രീനിവാസിനെ നായകനാക്കി നവാഗതനായ ലുധീർ ബൈറെഡ്ഡി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടൈറ്റിൽ പുറത്ത്. "ഹൈന്ദവ"…
2025 ൽ വമ്പൻ തിരിച്ചു വരവിന് ഒരുങ്ങുന്ന മലയാള യുവസൂപ്പർതാരം നിവിൻ പോളിക്ക് മറ്റൊരു വമ്പൻ ചിത്രം കൂടെ. ശ്രീ…
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി നിതിൻ രൺജി പണിക്കർ സംവിധാനം ചെയ്ത ചിത്രമായിരുന്നു കസബ. 2016 ൽ റിലീസ് ചെയ്ത ഈ…
ആസിഫ് അലിയെ നായകനാക്കി ജോഫിൻ ടി ചാക്കോ ഒരുക്കിയ രേഖാചിത്രം എന്ന ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ഇന്ന് പ്രേക്ഷകരുടെ മുന്നിലെത്തും. അനശ്വര…
മലയാള സിനിമയിലെ ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങളായ ദൃശ്യം, ദൃശ്യം 2 എന്നിവയുടെ മൂന്നാം ഭാഗമായ ദൃശ്യം 3 ചെയ്യാനുള്ള പ്ലാനിലാണ് തങ്ങൾ…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ എന്ന ചിത്രം നൂറു കോടി ക്ലബിൽ ഇടം പിടിക്കുന്ന ഒൻപതാമത്തെ മലയാള ചിത്രമായി മാറി…
This website uses cookies.