പുതുമുഖ സംവിധായകനായ ഡിജോ ജോസ് ആന്റണി ഒരുക്കിയ ക്വീൻ എന്ന ചിത്രം ബോക്സ് ഓഫീസിലെ വിജയ കുതിപ്പ് തുടരുകയാണ്. ഈ വർഷത്തെ മലയാളത്തിലെ ആദ്യ സൂപ്പർ ഹിറ്റ് ആയി ഈ ചിത്രം മാറി കഴിഞ്ഞു. പുതുമുഖങ്ങൾ അഭിനയിച്ച ഈ ചിത്രം ഒരു ക്യാമ്പസ് ത്രില്ലർ എന്ന നിലയിൽ യുവാക്കളെയാണ് കൂടുതൽ ആകർഷിക്കുന്നത്. സാമൂഹിക പ്രസക്തിയുള്ള ഒരു വിഷയം കൂടിയാണ് ക്വീൻ പറയുന്നത് എന്നത് കൊണ്ട് തന്നെ കുടുംബ പ്രേക്ഷകരും ഈ ചിത്രത്തെ ഏറ്റെടുക്കുന്നുണ്ട്. പുതുമുഖങ്ങൾ എല്ലാവരും തങ്ങളുടെ മികച്ച പ്രകടനം കൊണ്ട് കയ്യടി നേടുന്നുണ്ട് എങ്കിലും ഈ ചിത്രത്തിൽ ഏറ്റവും കൂടുതൽ കയ്യടി മേടിച്ചതു അതിഥി വേഷത്തിൽ എത്തിയ നടൻ സലിം കുമാർ ആണ്. അഡ്വക്കേറ്റ് മുകുന്ദൻ എന്ന കഥാപാത്രമായി ആണ് ഈ ചിത്രത്തിൽ സലിം കുമാർ എത്തിയത്. ഈ കഥാപാത്രമായി സലിം കുമാർ നടത്തിയ ഗംഭീര പ്രകടനമാണ് ക്വീൻ എന്ന ചിത്രത്തെ മികവിന്റെ മറ്റൊരു തലത്തിലേക്ക് ഉയർത്തിയത് എന്ന് നിസംശയം പറയാം.
സലിം കുമാറിന്റെ ഓരോ ഡയലോഗും കയ്യടികളോടെയാണ് പ്രേക്ഷകർ സ്വീകരിക്കുന്നത്. അത് തന്നെയാണ് ഈ ചിത്രത്തിന്റെയും ഒരു നടനെന്ന നിലയിൽ സലിം കുമാറിന്റെയും വിജയം. വർഷങ്ങൾക്കു മുൻപ് ലാൽ ജോസ് ഒരുക്കിയ ദിലീപ് ചിത്രമായ മീശ മാധവനിലും സലിം കുമാർ എത്തിയത് അഡ്വക്കേറ്റ് മുകുന്ദനുണ്ണി എന്ന ഒരു കഥാപാത്രമായാണ്. അന്ന് പ്രേക്ഷരെ ഒരുപാട് ചിരിപ്പിച്ച കഥാപാത്രം ആയിരുന്നു അതെങ്കിൽ ഇന്ന് സലിം കുമാർ അതെ പേരുള്ള വക്കീൽ കഥാപാത്രമായി കയ്യടികൾ നേടുകയാണ്. നവാഗതരായ ഷാരിസ് മുഹമ്മദ്, ജിബിൻ ജോസ് ആന്റണി എന്നിവർ ചേർന്ന് തിരക്കഥ രചിച്ചിരിക്കുന്ന ഈ ചിത്രം നിർമ്മിച്ചത് അറേബിയൻ ഡ്രീംസ് എന്റെർറ്റൈന്മെന്റിന്റെ ബാനറിൽ ഷിബു കെ മൊയ്‌ദീൻ , റിൻഷാദ് വെള്ളോടത്തിൽ എന്നിവർ ചേർന്നാണ്. ജേക്സ് ബിജോയ് സംഗീതം നല്കിയ ഈ ചിത്രത്തിന് ദൃശ്യങ്ങൾ ഒരുക്കിയത് സുരേഷ് ഗോപി ആണ്.
ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള…
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
This website uses cookies.