ദേശീയ അവാർഡ് ജേതാവായ നടൻ സലിം കുമാർ ഒരു സംവിധായകൻ എന്ന നിലയിലും പ്രശസ്തൻ ആണ് . കംപാർട്മെന്റ്, കറുത്ത ജൂതൻ എന്നീ ചിത്രങ്ങൾ ആണ് സലിം കുമാർ ഇത് വരെ സംവിധാനം ചെയ്ത രണ്ടു ചിത്രങ്ങൾ. വലിയ താര നിരയുടെ പിൻബലം ഇല്ലാതെ കലാമൂല്യം ഉള്ള ചിത്രങ്ങൾ ആണ് സലിം കുമാർ ഇതുവരെ ഒരുക്കിയ രണ്ടു ചിത്രങ്ങളും. ഹാസ്യ നടൻ എന്ന നിലയിലാണ് സലിം കുമാറിന്റെ പ്രശസ്തി എങ്കിലും അദ്ദേഹം സംവിധാനം ചെയ്ത രണ്ടു ചിത്രങ്ങളും വിനോദ ചിത്രങ്ങൾ ആയിരുന്നില്ല എന്ന് മാത്രമല്ല വൈകാരികമായ അംശത്തിനു പ്രാമുഖ്യം കൊടുത്താണ് സലിം കുമാർ രണ്ടു ചിത്രങ്ങളും ഒരുക്കിയത്. നിരൂപക പ്രശംസ ഏറ്റു വാങ്ങിയ രണ്ടു ചിത്രങ്ങൾക്ക് ശേഷം സലിം കുമാർ ഇപ്പോൾ ആദ്യമായി ഒരു കമ്പ്ലീറ്റ് എന്റെർറ്റൈനെർ ഒരുക്കാൻ പോവുകയാണ്.
പ്രശസ്ത നടൻ ജയറാം ആണ് സലിം കുമാർ സംവിധാനം ചെയ്യാൻ പോകുന്ന ഈ വിനോദ ചിത്രത്തിൽ നായകൻ ആയി എത്തുന്നത്. പ്രശസ്ത നടി മംമ്ത മോഹന്‍ദാസാണ് ഈ ചിത്രത്തിലെ നായിക. സലിംകുമാര്‍ തന്നെ തിരക്കഥയൊരുക്കുന്ന ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് വരുന്ന ഒക്ടോബര്‍ 10ന് ഈരാറ്റുപേട്ടയില്‍ ആരംഭിക്കും എന്നാണ് അറിവ് . പൂര്‍ണമായും നര്‍മ്മത്തിന്റെ പശ്ചാത്തലത്തില്‍ കഥ പറയുന്ന ചിത്രമായിരിക്കും ഇതെന്ന് സലിംകുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു. വിനായകന്‍, ശ്രീനിവാസന്‍, നെടുമുടി വേണു, മാമുക്കോയ, സുരാജ് വെഞ്ഞാറമ്മൂട് എന്നിവരും കുടുംബ പശ്ചാത്തലത്തിൽ കഥ പറയുന്ന ഈ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. സലിം കുമാറും ഈ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ഇതിനു മുൻപേ ‘കഥ തുടരുന്നു’, ‘ഞാനും എന്റെ ഫാമിലിയും’ എന്നീ ചിത്രങ്ങളില്‍ ജയറാമും മംമ്ത മോഹന്‍ദാസും ഒരുമിച്ചു അഭിനയിച്ചിട്ടുണ്ട്.
സോഷ്യൽ മീഡിയയിൽ തരംഗമായി മോഹൻലാൽ അഭിനയിച്ച പുതിയ പരസ്യം. ഇന്ത്യൻ പരസ്യ സംവിധാന രംഗത്തെ അതികായനും "തുടരും" സിനിമയിലെ ജോർജ്…
പ്രശസ്ത മലയാള നടി ശ്രിന്ദ സംവിധായികയായി അരങ്ങേറ്റം കുറിക്കുന്നു. സൗബിൻ ഷാഹിർ ആണ് ശ്രിന്ദ ഒരുക്കുന്ന ആദ്യ ചിത്രത്തിലെ നായകൻ…
രോമാഞ്ചം, ആവേശം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ ജിത്തു മാധവൻ, തമിഴിൽ സൂര്യ- മോഹൻലാൽ ടീമിനെ പ്രധാന വേഷങ്ങളിൽ അവതരിപ്പിക്കുന്ന ചിത്രം ഒരുക്കുന്നു…
കേരളത്തെ നടുക്കിയ 2024 ലെ ചൂരൽമല ഉരുൾപൊട്ടൽ ദുരന്തം ആസ്പദമാക്കി ഒരു സിനിമ ഒരുങ്ങുന്നു എന്ന് വാർത്തകൾ. ഈ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ കഥ…
ഇന്ത്യയിൽ നിന്നല്ല ആദ്യത്തെ ഫോർമുല വൺ റേസിങ്ങിൽ പങ്കെടുത്തു ശ്രദ്ധേയനായ നരെയ്ൻ കാർത്തികേയന്റെ ജീവിതം സിനിമയാകുന്നു എന്ന് വാർത്തകൾ. പ്രശസ്ത…
സൂപ്പർ ഹിറ്റായ മലയാളം വെബ് സീരിസ് 'ലവ് അണ്ടർ കൺസ്ട്രക്ഷൻ' ഒരുക്കിയ സംവിധായകൻ വിഷ്ണു ജി രാഘവ് ഇനി മോഹൻലാൽ…
This website uses cookies.