നടിയെ ആക്രമിച്ച കേസിൽ ദിലീപിനെ സപ്പോട്ട് ചെയ്ത് ഒട്ടേറെ സിനിമ പ്രവർത്തകർ രംഗത്ത് എത്തിയിരുന്നു. വർഷങ്ങളായി ദിലീപിനെ അറിയാമെന്നും ദിലീപ് ഇങ്ങനെ ഒരു പ്രവർത്തി ചെയ്യില്ലെന്നും അവർ തറപ്പിച്ചു പറയുന്നു. ഇതിൽ നടൻ സലീം കുമാറിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് ഏറെ വൈറൽ ആകുകയും ചെയ്തു.
ദിലീപിന്റെ സ്വകാര്യ ജീവിതം തകർക്കാൻ സിനിമ രംഗത്തുള്ള ചിലർ ഒരുക്കിയ തിരക്കഥയുടെ ക്ലൈമാക്സ് റീലുകളാണ് ഇപ്പോൾ മാധ്യമങ്ങളിൽ ഓടികൊണ്ടിരിക്കുന്നത്. ദിലീപിനെയും നാദിർഷയെയും ശാസ്ത്രീയ നുണ പരിശോധനയ്ക്കായി ഞാൻ നിയമത്തിന്റെ മുന്നിൽ കൊണ്ടുവരാം. ദിലീപിനെ ക്രൂശിലേറ്റാൻ ശ്രമിക്കുന്നവർ പൾസർ സുനിയെയും ഇരയായ നടിയേയും നുണപരിശോധനയ്ക്ക് കൊണ്ടുവരണം, അതോടെ പ്രശ്നങ്ങൾ എല്ലാം തീരും എന്നായിരുന്നു സലീം കുമാറിന്റെ പോസ്റ്റിന്റെ ഉള്ളടക്കം.
നുണപരിശോധയ്ക്ക് തയ്യാറെന്ന് ദിലീപ്
എന്നാൽ ഇരയായ നടിയെ നുണപരിശോധനയക്ക് കൊണ്ടുവരണം എന്ന സലീം കുമാറിന്റെ പരാമർശം സോഷ്യൽ മീഡിയ തന്നെ കുറ്റപ്പെടുത്തുകയുണ്ടായി. സലീം കുമാറിനെ പോലെ ഒരു നടൻ ഇരയായ ഒരു സ്ത്രീക്കെതിരെ ഇത്തരത്തിൽ ഒരു പരാമർശം നടത്തിയത് ശരിയായില്ല എന്ന നിലയിൽ ഒട്ടേറെ ആളുകൾ സലിം കുമാറിന്റെ പോസ്റ്റിൽ തന്നെ കമന്റുകൾ ഇട്ടു. ഒടുവിൽ തന്റെ ആ പരാമർശം ഫേസ്‌ബുക്ക് പോസ്റ്റിൽ നിന്നും പിൻവലിച്ച് സലീം കുമാർ മാപ്പ് ചോദിച്ചു.
താൻ ഇന്നലെ ഇട്ട ഫേസ്‌ബുക്ക് പോസ്റ്റിൽ ഇരയായ നടിയെ നുണപരിശോധനയക്ക് വിധേയമാക്കണമെന്ന പരാമർശം പിന്നീട് ആലോചിച്ചപ്പോൾ ഒരു തികഞ്ഞ അപരാധവും സ്‌ത്രീ വിരുദ്ധവുമാണെന്ന് മനസിലായി. അത് കൊണ്ട് ആ നടിയോടും അവരുടെ കുടുംബാംഗങ്ങളോടും പൊതു ജനങ്ങളോടും മാപ്പു ചോദിക്കുന്നു. തന്റെ ആ പരാമർശം ഫേസ്‌ബുക്കിൽ നിന്നും ഒഴിവാക്കുന്നതുമാണ്. സലീം കുമാർ തന്റെ പോസ്റ്റിലൂടെ വ്യക്തമാക്കി.
എസ്. യു. അരുൺ കുമാറിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ചിയാൻ വിക്രം ചിത്രം "വീര ധീര ശൂരൻ" ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ ഈ…
ടോവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം നരിവേട്ടയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. ടോവിനോ തോമസിന്റെ…
മലയാള സിനിമയിലെ പ്രമുഖ യുവതാരങ്ങളായ അഷ്കർ സൗദാനും ഷഹീർ സിദ്ദിഖും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'ബെസ്റ്റി' ജനുവരി 24ന് തിയറ്ററുകളിലെത്തും.…
ആസിഫ് അലി, അനശ്വര രാജൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജോഫിന് ടി ചാക്കോ സംവിധാനം ചെയ്തു വേണു കുന്നപ്പിള്ളി നിർമ്മിച്ച…
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി സൂപ്പർ ഹിറ്റ് തമിഴ് സംവിധായകൻ ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ 'ഡൊമിനിക് ആൻഡ് ദ ലേഡീസ്…
വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ വീക്കെൻഡ് സിനിമാറ്റിക് യൂണിവേഴ്സിലെ പുതിയ മുഖമായി ഡിറ്റക്റ്റീവ് ഉജ്ജ്വലൻ ഫസ്റ്റ് ലുക്ക് പുറത്ത്. കോമഡി ഇൻവെസ്റ്റിഗേഷൻ ത്രില്ലറായി…
This website uses cookies.