ഇപ്പോൾ കേരളത്തിൽ ഗംഭീര പ്രേക്ഷക പ്രതികരണം നേടുന്ന ചിത്രങ്ങളിൽ ഒന്നാണ് കഴിഞ്ഞ ആഴ്ച റിലീസ് ചെയ്ത ഇഷ്‌ക്. രതീഷ് രവി രചന നിർവഹിച്ചു നവാഗതനായ അനുരാജ് മനോഹർ സംവിധാനം ചെയ്ത ഈ ചിത്രത്തിൽ ഷെയിൻ നിഗം, ആൻ ശീതൾ എന്നിവർ ആണ് പ്രധാന വേഷങ്ങളിൽ എത്തിയിരിക്കുന്നത്. നെഗറ്റീവ് വേഷത്തിൽ എത്തിയ ഷൈൻ ടോം ചാക്കോയും അതിഗംഭീര പ്രകടനം കാഴ്ച വെച്ചിരിക്കുന്ന ഈ ചിത്രത്തിൽ ജാഫർ ഇടുക്കി, മാല പാർവതി, ലിയോണ ലിഷോയ് എന്നിവരും അഭിനയിച്ചിട്ടുണ്ട്. പ്രേക്ഷകരും നിരൂപകരും ഒരുപോലെ മികച്ച അഭിപ്രായം പറയുന്ന ഈ ചിത്രത്തിന് ഇപ്പോൾ പ്രശംസ ലഭിച്ചിരിക്കുന്നത് പ്രശസ്ത സംവിധായകനായ സലിം അഹമ്മദിൽ നിന്നാണ്.
ഇഷ്‌കിന്റെ സംവിധായകൻ അനുരാജ് മനോഹറിന് പേഴ്സണൽ മെസ്സേജ് അയച്ചാണ് സലിം അഹമ്മദ് അഭിനന്ദനം അറിയിച്ചത്. അതിന്റെ സ്ക്രീൻ ഷോട്ട് അനുരാജ് തന്റെ ഫേസ്ബുക് പേജിലൂടെ പങ്കു വെക്കുകയും ചെയ്തു. ചിത്രം കണ്ടു എന്നും ഗംഭീരമായിട്ടുണ്ട് എന്നുമാണ് സലിം അഹമ്മദ് പറഞ്ഞിരിക്കുന്നത്. ആദാമിന്റെ മകൻ അബു, കുഞ്ഞനന്തന്റെ കട, പത്തേമാരി എന്നീ ചിത്രങ്ങൾ ഒരുക്കിയ സലിം അഹമ്മദിന്റെ പുതിയ ചിത്രമായ ആൻഡ് ദി ഓസ്കാർ ഗോസ് ടു എന്ന ടോവിനോ തോമസ് ചിത്രം റിലീസിന് തയ്യാറെടുക്കുകയാണ്. ഇഷ്‌ക് എന്ന ത്രില്ലെർ ചിത്രം നിർമ്മിച്ചിരിക്കുന്നത് ഇ ഫോർ എന്റർടൈൻമെൻറ്സിന്റെ ബാനറിൽ മുകേഷ് ആർ മേഹ്ത, സി വി സാരഥി, എ വി എ പ്രൊഡക്ഷൻസിന്റെ ബാനറിൽ എ വി അനൂപ് എന്നിവർ ചേർന്നാണ്. ഷെയിൻ നിഗം, ആൻ ശീതൾ എന്നിവർ അവതരിപ്പിക്കുന്ന സച്ചി, വസുധ എന്നീ കഥാപാത്രങ്ങളെ ചുറ്റിപ്പറ്റിയാണ് ഈ ചിത്രത്തിന്റെ കഥ വികസിക്കുന്നത്.
രഞ്ജിത്ത് സജീവിനെ നായകനാക്കി അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരളയിലൂടെ മലയാള സിനിമയിലേക്ക് വീണ്ടുമൊരു പുതുമുഖ നായിക.…
ഇന്ന് കേരളത്തിലെ യുവാക്കളും അവരുടെ മാതാപിതാക്കളും എല്ലാം അഭിമുഖീകരിക്കുന്ന വലിയൊരു പ്രശ്നം ചർച്ച ചെയ്യുന്ന ചിത്രമാണ് യുണൈറ്റഡ് കിംഗ്ഡം ഓഫ്…
ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള…
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
This website uses cookies.