ആദാമിന്റെ മകൻ അബു, കുഞ്ഞനന്തന്റെ കട, പത്തേമാരി എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയെടുത്ത സംവിധായകനാണ് സലിം അഹമ്മദ്. തന്റെ ആദ്യ ചിത്രമായ ആദാമിന്റെ മകൻ അബുവിലൂടെ ദേശീയ അംഗീകാരവും നേടിയ സലിം അഹമ്മദ് കലാമൂല്യമുള്ള ചിത്രങ്ങൾ ഒരുക്കി പ്രേക്ഷക ശ്രദ്ധ നേടിയെടുത്ത ആളാണ്. മമ്മൂട്ടി നായകനായ പത്തേമാരി ആണ് സലിം അഹമ്മദ് സംവിധാനം ചെയ്തു റിലീസ് ചെയ്ത തൊട്ടു മുൻപത്തെ ചിത്രം. ഇപ്പോഴിതാ പത്തേമാരി ഇറങ്ങി നാല് വർഷത്തിന് ശേഷം സലിം അഹമ്മദ് ഒരുക്കുന്ന പുതിയ ചിത്രമാണ്, ആൻഡ് ദി ഓസ്കാർ ഗോസ് റ്റു. യുവ താരം ടോവിനോ തോമസ് ആണ് ഈ ചിത്രത്തിലെ നായക വേഷം ചെയ്യുന്നത്. ഈ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ കഴിഞ്ഞ ദിവസം ടോവിനോ റിലീസ് ചെയ്തിരുന്നു.
ആദ്യം ദുൽഖർ സൽമാനെ ആയിരുന്നു ഈ ചിത്രത്തിലേക്ക് കാസ്റ്റ് ചെയ്തത് എന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ദുൽഖർ തിരക്കുകൾ മൂലം പിന്മാറിയതിനെ തുടർന്നാണ് ടോവിനോ ഈ ചിത്രത്തിലെ നായകനായി എത്തിയത് എന്നാണ് വിവരം. ഒക്ടോബർ മാസത്തിൽ ചിത്രീകരണം ആരംഭിക്കാൻ പ്ലാൻ ചെയ്യുന്ന ഈ ചിത്രം അടുത്ത വർഷം ആയിരിക്കും റിലീസ് ചെയ്യുക. ഒരിക്കൽ കൂടി വളരെ വ്യത്യസ്തമായതും കലാമൂല്യവുമുള്ള ഒരു ചിത്രവുമാണ് പ്രേക്ഷകർ സലിം അഹമ്മദിൽ നിന്ന് പ്രതീക്ഷിക്കുന്നത്. അലെൻസ് മീഡിയ , കനേഡിയൻ മൂവി കോർപ് എന്ന ബാനറുമായി ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിന് വേണ്ടി ദൃശ്യങ്ങൾ ഒരുക്കുന്നത് മധു അമ്പാട്ടും ഇതിനു വേണ്ടി സൗണ്ട് ഡിസൈൻ ചെയ്യുന്നത് ഓസ്കാർ ജേതാവായ റസൂൽ പൂക്കുട്ടിയും ആണ്. ബിജിപാൽ ആണ് ഈ ചിത്രത്തിന് വേണ്ടി സംഗീത സംവിധാനം നിർവഹിക്കുക.
ക്രിസ്മസിന് ആക്ഷൻ ചിത്രങ്ങൾക്കൊപ്പം തിയേറ്ററിലെത്തിയ സുരാജ് വെഞ്ഞാറമൂട് ചിത്രം മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായ് മുന്നേറുന്നു. നിരവധി പ്രേക്ഷകരാണ് ഈ കഴിഞ്ഞ…
സുരാജ് വെഞ്ഞാറമൂട് നായകനായ ഇഡി മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായി മുന്നേറുകയാണ്. ക്രിസ്തുമസ് റിലീസായി ഡിസംബര് 20ന് തിയേറ്ററിലെത്തിയ ഈ ചിത്രം…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ ബോക്സ് ഓഫീസിൽ കൊടുങ്കാറ്റ് സൃഷ്ടിക്കുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. ഹനീഫ് അദനി രചിച്ചു സംവിധാനം…
പ്രശസ്ത സംവിധായകനും രചയിതാവുമായ മിഥുൻ മാനുവൽ തോമസ് ഒരുക്കാൻ പോകുന്ന ആട് 3 എന്ന ചിത്രത്തിൻ്റെ പുതിയ അപ്ഡേറ്റ് എത്തി.…
ഒരിക്കൽ കൂടി സുരാജ് വെഞ്ഞാറമൂട് എന്ന നടനെ ആഘോഷിക്കുന്ന ചിത്രം മലയാള സിനിമ പ്രേമികൾക്ക് മുന്നിൽ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം…
ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ മലയാള സിനിമ പ്രേക്ഷകർക്ക് മുന്നിലേക്കെത്തിയ ചിത്രമാണ് യുവ താരം ഉണ്ണി മുകുന്ദൻ നായകനായെത്തിയ ആക്ഷൻ ത്രില്ലർ…
This website uses cookies.