[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Categories: Latest News

ഷെയിൻ നിഗം നായകനായി സലാം ബാപ്പു ചിത്രം ഒരുങ്ങുന്നു; ഒരേ ദിവസം മൂന്നു ചിത്രം അനൗൺസ് ചെയ്ത് നിർമ്മാതാക്കൾ..!

പ്രശസ്ത സംവിധായകൻ സലാം ബാപ്പു ഒരുക്കുന്ന പുതിയ ചിത്രത്തിൽ യുവ താരം ഷെയിൻ നിഗം നായകനാവുന്നു. അഭിലാഷ് പിള്ള തിരക്കഥ ഒരുക്കുന്ന ഈ ചിത്രം നിർമ്മിക്കുന്നത് പുതിയ പ്രൊഡക്ഷൻ ബാനർ ആയ അഞ്ജലി എന്റർടൈൻമെന്റ് ആണ്. മോഹൻലാൽ, ആസിഫ് അലി, ഫഹദ് ഫാസിൽ എന്നിവർ അഭിനയിച്ച റെഡ് വൈൻ, മമ്മൂട്ടി അഭിനയിച്ച മംഗ്ളീഷ് എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്ത ആളാണ് സലാം ബാപ്പു. പുതിയ നിർമ്മാണ കമ്പനിയായ അഞ്ജലി എന്റർടൈൻമെൻറ്സ് ഒരു യു എസ് ബേസ് ചെയ്ത പ്രൊഡക്ഷൻ ഹൌസ് ആണ്. കൊച്ചിയിലെ  ഐ എം എ ഹാളിൽ സംവിധായകൻ സിബി മലയിൽ  ലോഗോ ലോഞ്ച് ചെയ്ത ഈ പ്രൊഡക്ഷൻ ഹൗസിന്റെ ചെയർമാൻ ജി കെ പിള്ള, സി ഇ ഒ ഡോക്ടർ രഞ്ജിത്ത് പിള്ള, സി ഒ ഒ മുഹമ്മദ്‌ ഷാ  എന്നിവരുടെ സാന്നിധ്യത്തിൽ സംവിധായകൻ ജി എസ് വിജയൻ ആണ് ഇവരുടെ  ആദ്യ സംരംഭമായ സലാം ബാപ്പു- ഷെയിൻ നിഗം ചിത്രം പ്രഖ്യാപിച്ചത്.

പ്രശസ്ത സംവിധായകൻ അരുൺ ഗോപിയാണ് ഈ പ്രൊഡക്ഷൻ ഹൗസിന്റെ രണ്ടാമത്തെ സിനിമ അനൗൺസ് ചെയ്തത്. ഈ  ചിത്രം സംവിധാനം ചെയ്യുന്നത് കുഞ്ഞിക്കുനൻ, സർക്കാർ ദാദ മുതലായ സിനിമകൾ സംവിധാനം ചെയ്ത ശശി ശങ്കറിന്റെ മകൻ വിഷ്ണു ശങ്കറാണ്. സലാം ബാപ്പു- ഷെയിൻ നിഗം ചിത്രം രചിക്കുന്ന അഭിലാഷ്  പിള്ള തന്നെയാണ് ഈ രണ്ടാമത്തെ ചിത്രത്തിനും തിരക്കഥ ഒരുക്കുന്നത്.

മൈ ഡിയർ മമ്മി എന്ന ചിത്രം സംവിധാനം ചെയ്ത  മഹാദേവൻ സംവിധാനം ചെയ്യുന്ന ഇവരുടെ മൂന്നാമത്തെ ചിത്രം പ്രഖ്യാപിച്ചത് പ്രശസ്ത സംവിധായകനായ ബോബൻ സാമുവൽ ആണ്.  മലയാള സിനിമയിൽ തുടർച്ചയായി സിനിമകൾ ചെയ്യാനും അതിനൊപ്പം തന്നെ വിവിധ ചാനലുകളിൽ പ്രോഗ്രാം പ്രൊഡ്യൂസ് ചെയ്യാനും ഒരുങ്ങുന്ന അഞ്ജലീ എന്റെർറ്റൈന്മെന്റ്സ് എന്ന ഈ നിർമ്മാണ കമ്പനി മലയാള സിനിമയ്ക്ക് പുതിയൊരു വാഗ്ദാനം ആയിരിക്കും എന്നാണ്  ഏവരുടെയും പ്രതീക്ഷ. 

webdesk

Recent Posts

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

2 days ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

2 days ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

1 week ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

1 week ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

1 week ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

3 weeks ago

This website uses cookies.