പ്രശസ്ത സംവിധായകൻ സലാം ബാപ്പു ഒരുക്കുന്ന പുതിയ ചിത്രത്തിൽ യുവ താരം ഷെയിൻ നിഗം നായകനാവുന്നു. അഭിലാഷ് പിള്ള തിരക്കഥ ഒരുക്കുന്ന ഈ ചിത്രം നിർമ്മിക്കുന്നത് പുതിയ പ്രൊഡക്ഷൻ ബാനർ ആയ അഞ്ജലി എന്റർടൈൻമെന്റ് ആണ്. മോഹൻലാൽ, ആസിഫ് അലി, ഫഹദ് ഫാസിൽ എന്നിവർ അഭിനയിച്ച റെഡ് വൈൻ, മമ്മൂട്ടി അഭിനയിച്ച മംഗ്ളീഷ് എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്ത ആളാണ് സലാം ബാപ്പു. പുതിയ നിർമ്മാണ കമ്പനിയായ അഞ്ജലി എന്റർടൈൻമെൻറ്സ് ഒരു യു എസ് ബേസ് ചെയ്ത പ്രൊഡക്ഷൻ ഹൌസ് ആണ്. കൊച്ചിയിലെ ഐ എം എ ഹാളിൽ സംവിധായകൻ സിബി മലയിൽ ലോഗോ ലോഞ്ച് ചെയ്ത ഈ പ്രൊഡക്ഷൻ ഹൗസിന്റെ ചെയർമാൻ ജി കെ പിള്ള, സി ഇ ഒ ഡോക്ടർ രഞ്ജിത്ത് പിള്ള, സി ഒ ഒ മുഹമ്മദ് ഷാ എന്നിവരുടെ സാന്നിധ്യത്തിൽ സംവിധായകൻ ജി എസ് വിജയൻ ആണ് ഇവരുടെ ആദ്യ സംരംഭമായ സലാം ബാപ്പു- ഷെയിൻ നിഗം ചിത്രം പ്രഖ്യാപിച്ചത്.
പ്രശസ്ത സംവിധായകൻ അരുൺ ഗോപിയാണ് ഈ പ്രൊഡക്ഷൻ ഹൗസിന്റെ രണ്ടാമത്തെ സിനിമ അനൗൺസ് ചെയ്തത്. ഈ ചിത്രം സംവിധാനം ചെയ്യുന്നത് കുഞ്ഞിക്കുനൻ, സർക്കാർ ദാദ മുതലായ സിനിമകൾ സംവിധാനം ചെയ്ത ശശി ശങ്കറിന്റെ മകൻ വിഷ്ണു ശങ്കറാണ്. സലാം ബാപ്പു- ഷെയിൻ നിഗം ചിത്രം രചിക്കുന്ന അഭിലാഷ് പിള്ള തന്നെയാണ് ഈ രണ്ടാമത്തെ ചിത്രത്തിനും തിരക്കഥ ഒരുക്കുന്നത്.
മൈ ഡിയർ മമ്മി എന്ന ചിത്രം സംവിധാനം ചെയ്ത മഹാദേവൻ സംവിധാനം ചെയ്യുന്ന ഇവരുടെ മൂന്നാമത്തെ ചിത്രം പ്രഖ്യാപിച്ചത് പ്രശസ്ത സംവിധായകനായ ബോബൻ സാമുവൽ ആണ്. മലയാള സിനിമയിൽ തുടർച്ചയായി സിനിമകൾ ചെയ്യാനും അതിനൊപ്പം തന്നെ വിവിധ ചാനലുകളിൽ പ്രോഗ്രാം പ്രൊഡ്യൂസ് ചെയ്യാനും ഒരുങ്ങുന്ന അഞ്ജലീ എന്റെർറ്റൈന്മെന്റ്സ് എന്ന ഈ നിർമ്മാണ കമ്പനി മലയാള സിനിമയ്ക്ക് പുതിയൊരു വാഗ്ദാനം ആയിരിക്കും എന്നാണ് ഏവരുടെയും പ്രതീക്ഷ.
ഷറഫുദീൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷറഫുദീൻ നിർമ്മിക്കുന്ന ചിത്രം "പെറ്റ് ഡിറ്റക്ടീവ്" റിലീസിന് ഒരുങ്ങുകയാണ്. ഇപ്പോഴിതാ ചിത്രത്തിൻ്റെ തീം സോങ് പുറത്ത്…
ദേശീയ, സംസ്ഥാന പുരസ്കാരജേതാവായ സെന്ന ഹെഗ്ഡെയുടെ ഏറ്റവും പുതിയ ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. ‘അവിഹിതം’ എന്ന പേരിൽ പുറത്തിറങ്ങുന്ന ചിത്രത്തിന്റെ…
ദേശീയ പുരസ്കാര ജേതാവായ സംവിധായകൻ സജിൻ ബാബുവിന്റെ പുതിയ ചിത്രം, 'തീയേറ്റർ: ദ മിത്ത് ഓഫ് റിയാലിറ്റി' റഷ്യയിലെ കാസാനിൽ…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്.…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ടീസർ നാളെ…
കേരള - തമിഴ്നാട് അതിർത്തിയിലെ വേലംപാളയം എന്ന സ്ഥലത്തെ എന്തിനും ഏതിനും പോന്ന നാല് കൂട്ടുകാരുടെ കഥയുമായി തിയേറ്ററുകള് കീഴടക്കാൻ…
This website uses cookies.