കെ ജി എഫ്, കെ ജി എഫ് 2 എന്നീ ചിത്രങ്ങളുടെ വമ്പൻ വിജയത്തിന് ശേഷം സൂപ്പർ ഹിറ്റ് സംവിധായകൻ പ്രശാന്ത് നീൽ ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് സലാർ. കെ ജി എഫ് സീരിസ് നിർമ്മിച്ച ഹോംബാലെ ഫിലിംസ് തന്നെയാണ് ഈ ബിഗ് ബഡ്ജറ്റ് ആക്ഷൻ ചിത്രവും നിർമ്മിക്കുന്നത്. പാൻ ഇന്ത്യൻ സൂപ്പർ സ്റ്റാർ പ്രഭാസ് നായകനായി എത്തുന്ന ഈ പാൻ ഇന്ത്യൻ ചിത്രത്തിന്റെ ആദ്യ ടീസർ മെയ് മാസത്തിൽ എത്തുമെന്നുള്ള റിപ്പോർട്ടുകൾ ആണ് ഇപ്പോൾ ട്രേഡ് അനലിസ്റ്റുകൾ പുറത്തു വിടുന്നത്. മലയാളത്തിന്റെ യുവ സൂപ്പർ താരം പൃഥ്വിരാജ് സുകുമാരനും ഈ ചിത്രത്തിൽ ഒരു നിർണ്ണായക വേഷം ചെയ്യുമെന്നുള്ള വിവരം ഈ അടുത്തിടക്ക് ആണ് പുറത്തു വന്നത്. പ്രശസ്ത തെന്നിന്ത്യൻ നായികയായ ശ്രുതി ഹാസൻ ആണ് ഈ ചിത്രത്തിലെ നായികാ വേഷം ചെയ്യുന്നത്.
കന്നഡ, തെലുങ്കു ഭാഷകളിൽ ഒരേ സമയം ഷൂട്ട് ചെയ്യുന്ന ഈ ചിത്രം തമിഴ്, ഹിന്ദി, മലയാളം ഭാഷകളിലും റിലീസ് ചെയ്യും. ആദ്യ എന്നാണ് ഈ ചിത്രത്തിലെ ശ്രുതി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര് എന്നത് അവരുടെ ജന്മദിനത്തിന് ഒരു പോസ്റ്റർ പുറത്തു വിട്ടു കൊണ്ട് പ്രഖ്യാപിച്ചിരുന്നു. ജഗപതി ബാബു, മധു ഗുരുസ്വാമി, ഈശ്വരി റാവു എന്നിവരും അഭിനയിക്കുന്ന ഈ ചിത്രം ഒരു വമ്പൻ ആക്ഷൻ ത്രില്ലർ ആയാണ് ഒരുക്കുന്നത്. കെ ജി എഫിന് കാമറ ചലിപ്പിച്ച ഭുവൻ ഗൗഡ കാമറ ചലിപ്പിക്കുന്ന ഈ ചിത്രത്തിന് സംഗീതമൊരുക്കുന്നത് കെ ജി എഫ് സംഗീത സംവിധായകൻ ആയ രവി ബസ്‌റൂർ ആണ്. സലാർ കൂടാതെ, ആദി പുരുഷ്, പ്രൊജക്റ്റ് കെ എന്നിവയാണ് പ്രഭാസ് നായകനായി ഇനി എത്താനുള്ള ചിത്രങ്ങൾ.
യുവതാര നിരയുടെ ചിത്രം ' മിഡിൽ ക്ലാസ് മാത്തുക്കുട്ടി ' യുടെ പൂജ കൊച്ചിയിൽ നടന്നു.'ജെന്റിൽ വുമൺ' എന്ന ശ്രദ്ധേയമായ…
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന സിനിമയാണ്, അഖിൽ സത്യൻ- നിവിൻ പോളി കൂട്ടുകെട്ടിൽ ഒരുങ്ങിയ ഫാന്റസി ഹൊറർ കോമഡി ചിത്രം…
നടിയെ ആക്രമിച്ച കേസിൽ എട്ടു വർഷത്തിന് ശേഷം വിധി. കേസിലെ ഒന്ന് മുതൽ ആറ് വരെ പ്രതികളെ കുറ്റക്കാർ എന്ന്…
പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന “പെണ്ണും പൊറാട്ടും” എന്ന ചിത്രം നവംബർ 26 തീയതി IFFI…
This website uses cookies.