Prithviraj was my first choice for Pathonpatham Noottandu, but he did not have dates for me, says Vinayan
കെജിഎഫ് 2, കാന്താര തുടങ്ങിയ ബ്ലോക്ക്‌ബസ്റ്ററുകൾക്ക് ശേഷം, ബോക്‌സ് ഓഫീസിൽ പുതിയ റെക്കോർഡുകൾ സൃഷ്ടിക്കാൻ പോകുന്ന ഹോംബാലെ ഫിലിംസിന്റെ ഏറ്റവും വലിയ ബിഗ് ബജറ്റ് പ്രോജക്റ്റാണ് “സലാർ”.ഇനി 3 ദിനങ്ങൾ മാത്രം റിലീസിന് നിൽക്കെ , ഈ മെഗാ-ആക്ഷൻ പാക്ക് ചിത്രത്തിന്റെ ദൃശ്യവിരുന്നിന് സാക്ഷ്യം വഹിക്കാനുള്ള ആവേശത്തിന്റെ കൊടുമുടിയിലാണ് സിനിമാപ്രേമികൾ. ഇന്നലെ പുറത്തു വന്ന റിലീസ് ട്രെയിലർ തന്നെ സിനിമ മോഹികൾക്ക് ആവേശം പകരുന്നതാണ്. ഒരു ഹോളിവുഡ് സ്റ്റൈൽ മേക്കിങ് മികവ് തന്നെയാണ് പ്രശാന്ത് നീൽ ആരാധകർക്കായി ഒരുക്കിയിരിക്കുന്നത്. ഒരു മാസ്സ് ക്ലാസ്സ് ചിത്രമായിരിക്കും ” സലാർ “. പ്രഭാസ് – പൃഥ്വിരാജ് കോംബോ തീയേറ്ററിൽ ഒരു ഓളം സൃഷ്ടിക്കുമെന്നുള്ളത് തീർച്ച.
രണ്ട് ഉറ്റ സുഹൃത്തുക്കളുടെ കഥയാണ് സലാർ. ആരാധകർ ഏറെ പ്രതീക്ഷയോടെയും ആകാംഷയോടെയും ആണ് ഈ ചിത്രത്തെ കാത്തിരിക്കുന്നത്. ഈ വർഷത്തെ ക്രിസ്മസ് ബോക്സ് ഓഫീസ് സലാറിന് സ്വന്തം എന്ന് വേണം പറയാൻ.പ്രഭാസ്,പൃഥ്വിരാജ് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി പ്രശാന്ത് നീൽ സംവിധാനം ചെയ്യുന്ന ഹോംബാലെ ഫിലിംസിന്റെ “സലാർ” വിജയ് കിരഗാണ്ടർ, കെ വി രാമ റാവു ചേർന്നാണ് സലാർ നിർമ്മിക്കുന്നത്.
റിബൽ സ്റ്റാർ പ്രഭാസ് നായകനായി എത്തുന്ന സലാറിൽ മലയാളികളുടെ പ്രിയ സൂപ്പർ താരം പൃഥ്വിരാജ് സുകുമാരൻ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നു പുറമെ ശ്രുതി ഹാസൻ, ജഗപതി ബാബു, ടിന്നു ആനന്ദ്, ഈശ്വരി റാവു, ശ്രീയ റെഡ്‌ഡി, രാമചന്ദ്ര രാജു എന്നിവരും പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. വൻ താര നിര തന്നെയാണ് ചിത്രത്തിലുള്ളത്. രവി ബസ്രുർ ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം.സലാർ കേരളത്തിലെ തീയേറ്ററുകളിൽ വിതരണാവകാശം എത്തിക്കുന്നത് പൃഥ്വിരാജ് പ്രോഡക്ഷൻസും മാജിക് ഫ്രെയിംസും ചേർന്നാണ്. ഛായാഗ്രഹണം – ഭുവൻ ഗൗഡ, പ്രൊഡക്ഷൻ ഡിസൈനർ – ടി എൽ വെങ്കടചലപതി, ആക്ഷൻസ് – അൻമ്പറിവ്, കോസ്റ്റും – തോട്ട വിജയ് ഭാസ്കർ, എഡിറ്റർ – ഉജ്വൽ കുൽകർണി, വി എഫ് എക്സ് – രാഖവ് തമ്മ റെഡ്‌ഡി. പി ആർ ഒ. – മഞ്ജു ഗോപിനാഥ്, മാർക്കറ്റിംഗ് ബ്രിങ്ഫോർത്ത് അഡ്വർടൈസിംഗ്.ഡിജിറ്റൽ മാർക്കറ്റിംഗ് ഒബ്സ്ക്യൂറ എന്നിവരാണ് മറ്റു അണിയറ പ്രവർത്തകർ.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.