ഈയടുത്ത് കണ്ട മെഗാസ്റ്റാർ മമ്മൂട്ടിയുടെ ഏറ്റവും മികച്ച കഥാപാത്രമായാണ് സഖാവ് അലക്‌സ് മാറുന്നത്. നവാഗതനായ ശരത് സന്തിത് സംവിധാനം നിർവ്വഹിച്ച ചിത്രം പരോൾ ഇന്നെലെയായിരുന്നു പുറത്തിറങ്ങിയത്. ചിത്രം സമ്മിശ്ര പ്രതികരണം ലഭിക്കുമ്പോഴും ചിത്രത്തിലെ മമ്മൂട്ടി കഥാപാത്രം അലക്സിനെ പറ്റി എങ്ങും നല്ല അഭിപ്രായം മാത്രമാണ്. വൈകാരിമായ രംഗങ്ങളിലും സംഭാഷണത്തിലെയും തന്റെ കഴിവ് വീണ്ടുമൊരിക്കൽക്കൂടി മമ്മൂട്ടി തെളിയിച്ചു. അടിവാരം എന്ന മലയോര ഗ്രാമത്തിലെ കർഷകനും പൊതുപ്രവർത്തകനായ സഖാവ് അലക്‌സ് ജനങ്ങൾക്ക് പ്രിയപ്പെട്ടവനാണ്. ഭാര്യയും മകനുമൊത്ത് സുഖമായി കഴിയുന്ന അലക്സിന്റെ ജീവിതത്തിൽ സംഭവിക്കുന്ന താളപ്പിഴകൾ അദ്ദേഹത്തിന്റെ ജീവിതത്തെ മാറ്റി മറിക്കുകയാണ്. മറ്റുള്ളവർക്കായി സ്വജീവിതം മാറ്റി വെക്കുകയും ജനങ്ങൾക്കായി പ്രവർത്തിക്കുകയും ചെയ്യുന്ന സഖാവ് അലക്‌സ്, ചിത്രം കാണുന്ന പ്രേക്ഷകരുടെ ഹൃദയത്തിൽ തൊടാതെ പോകില്ല എന്നുറപ്പാണ്. എക്കാലത്തും മമ്മൂട്ടി കഥാപാത്രങ്ങളിൽ ഏറ്റവും മികച്ചതായി കണക്കാക്കുന്ന കഥാപാത്രങ്ങളായ വൈക്കം മുഹമ്മദ് ബഷീറും, സി. കെ രാഘവനും, രവി വർമ്മ തുടങ്ങിയവയെല്ലാം പിറന്ന ജയിലിൽ തന്നെ പിറന്ന മറ്റൊരു കഥാപാത്രമായ അലക്സ് എത്തുമ്പോൾ പ്രതീക്ഷകളും ഏറെ ആയിരുന്നു. എന്ത് തന്നെ ആയാലും അതിനെയെല്ലാം തരണം ചെയ്യാൻ അണിയറപ്രവർത്തകർക്കായി.
ഏതാണ്ട് പകുതിയോളം ജയിൽ ആസ്പദമാക്കിയാണ് ചിത്രമൊരുക്കിയൊരിക്കുന്നത്. ജയിൽ വാർഡനായിരുന്ന അജിത് പൂജപ്പുരയായിരുന്നു യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കി ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത്. നാല് വർഷത്തോളം നീണ്ട പ്രയത്നത്തിനൊടുവിൽ ഒരുക്കിയ ചിത്രമാണ് പരോൾ എന്നു മുൻപ് അദ്ദേഹം തന്നെ പറഞ്ഞിരുന്നു. ചിത്രത്തിൽ മമ്മൂട്ടിയുടെ നായികയായി എത്തുന്നത് ഇനിയയാണ്. മിയ, സുരാജ് വെഞ്ഞാറമൂട്, സിദ്ധിഖ്, സുധീർ കരമന തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ആന്റണി ഡിക്രൂസ് നിർമ്മിച്ച ചിത്രത്തിന്റെ ഛായാഗ്രഹണം ലോകനാഥനാണ് നിർവ്വഹിച്ചിരിക്കുന്നത്.
ലിസ്റ്റിൻ സ്റ്റീഫൻ-അരുൺ വർമ - ബോബി സഞ്ജയ് കോമ്പോ ഒരുക്കുന്ന ചിത്രം "ബേബി ഗേൾ " ന്റെ ഷൂട്ടിംഗ് തിരുവനന്തപുരത്ത്…
ബ്ലോക്ബസ്റ്റർ ചിത്രം തല്ലുമാലയ്ക്ക് ശേഷം നസ്ലിൻ, ഗണപതി, ലുക്ക്മാൻ, സന്ദീപ് പ്രദീപ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഖാലിദ് റഹ്മാൻ സംവിധാനം…
ബേസിൽ ജോസഫ് പ്രധാന വേഷത്തിലെത്തുന്ന 'മരണമാസ്സ്' സിനിമയുടെ ട്രെയ്ലർ പുറത്തിറങ്ങി. വിഷു റിലീസായി എത്തുന്ന "മരണ മാസ്സ്" ബേസിൽ ജോസഫിന്റെ…
ആസിഫ് അലിയെ നായകനാക്കി താമർ സംവിധാനം ചെയ്ത് അജിത് വിനായക നിർമ്മിക്കുന്ന ചിത്രം" സർക്കീട്ടിന്റെ "റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു. മെയ്…
ചിത്രത്തിലെ ചില രംഗങ്ങൾ സംബന്ധിച്ച രാഷ്ട്രീയ വിവാദങ്ങളും റീ സെൻസറിംഗും വ്യാജ പ്രിന്റ് പ്രചാരണവും എല്ലാം ഒരു വശത്തു നടക്കുമ്പോഴും…
എസ് യു അരുൺകുമാർ സംവിധാനം ചെയ്ത ചിയാൻ ചിത്രം വീര ധീര ശൂരൻ കേരളത്തിൽ പ്രേക്ഷകരുടെയും നിരൂപകരുടെയും മുക്തകണ്ഠമായ പ്രശംസ…
This website uses cookies.