Saji Cheriyan MLA With Mohanlal
കേരളത്തിനകത്തും പുറത്തും ഏറ്റവുമധികം ആരാധകരുള്ള മലയാള സിനിമാ നടനാണ് മോഹൻലാൽ. പൊതുജനങ്ങൾക്കിടയിൽ മാത്രമല്ല, പ്രശസ്ത വ്യക്തിത്വങ്ങൾക്കിടയിലും ഇന്ത്യൻ സിനിമയിലെ തന്നെ സംവിധായകർ , സാങ്കേതിക പ്രവർത്തകർ, നടീനടന്മാർ എന്നിവർക്കിടയിലും ഏറ്റവും കൂടുതൽ ആരാധകർ ഉള്ള താരവും മോഹൻലാൽ തന്നെയാണ്. ഇന്ത്യൻ സിനിമയിലെ ജീവിച്ചിരിക്കുന്ന ഏറ്റവും മികച്ച നടൻ എന്നോ മലയാള സിനിമയുടെ താര ചക്രവർത്തി എന്നോ മാത്രമല്ല ഏറ്റവും പ്രശസ്തനായ മലയാളി എന്നും കൂടിയാണ് മോഹൻലാൽ വിശേഷിപ്പിക്കപ്പെടുന്നത് തന്നെ. പല ദേശീയ മാധ്യമങ്ങളും നടത്തിയ സർവേകളിലും ആ കാര്യം തെളിയിക്കപ്പെട്ടതുമാണ്. ഇപ്പോഴിതാ താൻ അന്നും ഇന്നും ഇനിയെന്നും മോഹൻലാൽ ആരാധകൻ ആയിരിക്കും എന്ന് പറഞ്ഞു കൊണ്ട് മുന്നോട്ടു വന്നിരിക്കുന്നത് ചെങ്ങന്നൂരിന്റെ പുതിയ എം എൽ എ ആയ സജി ചെറിയാൻ ആണ്.
അദ്ദേഹം കഴിഞ്ഞ ദിവസം തന്റെ ഫേസ്ബുക് അക്കൗണ്ടിൽ മോഹൻലാലിനൊപ്പം നിൽക്കുന്ന ഒരു ചിത്രം പോസ്റ്റ് ചെയ്തിരുന്നു. താര രാജാവിനൊപ്പം എന്ന ചെറിയ കുറിപ്പോടു കൂടിയാണ് അദ്ദേഹം ആ ചിത്രം പോസ്റ്റ് ചെയ്തത്. ഒട്ടേറെ പേര് ആ ചിത്രത്തെ നിറഞ്ഞ മനസ്സോടെ ഏറ്റെടുത്തപ്പോൾ ആ പോസ്റ്റിനടിയിൽ ഒരു വിമർശകനും എത്തി. സഖാവേ വേറെ ആരെയും കണ്ടില്ലേ എന്നായിരുന്നു ആ വിമർശകന്റെ കമന്റ്. എന്നാൽ അതിനുള്ള എം എൽ എയുടെ മാസ്സ് റിപ്ലൈ സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറൽ ആയി കഴിഞ്ഞു. താൻ അന്നും ഇന്നും ഇനിയെന്നും ലാലിന്റെ ആരാധകനാണ് എന്നായിരുന്നു സജി ചെറിയാന്റെ റിപ്ലൈ. അതോടു കൂടി എം എൽ എ ക്കും ആരാധകർ കൂടി എന്ന് പറഞ്ഞാൽ മതിയല്ലോ. മലയാളികളുടെ വികാരമാണ് മോഹൻലാൽ എന്ന പകൽ പോലത്തെ സത്യം ഒരിക്കൽ കൂടി വിമർശകരുടെ വായടപ്പിക്കുന്ന കാഴ്ചയാണ് നമ്മുക്ക് ഇതിലൂടെയും കാണാൻ കഴിയുന്നത്.
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന സിനിമയാണ്, അഖിൽ സത്യൻ- നിവിൻ പോളി കൂട്ടുകെട്ടിൽ ഒരുങ്ങിയ ഫാന്റസി ഹൊറർ കോമഡി ചിത്രം…
നടിയെ ആക്രമിച്ച കേസിൽ എട്ടു വർഷത്തിന് ശേഷം വിധി. കേസിലെ ഒന്ന് മുതൽ ആറ് വരെ പ്രതികളെ കുറ്റക്കാർ എന്ന്…
പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന “പെണ്ണും പൊറാട്ടും” എന്ന ചിത്രം നവംബർ 26 തീയതി IFFI…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ ട്രെയ്‌ലർ പുറത്ത്. നവംബർ 27…
This website uses cookies.