ഷൈലോക്ക് എന്ന മമ്മൂട്ടി ചിത്രം ഓൺലൈനിൽ നേരിട്ട ട്രോളുകൾക്കും ആക്രമണങ്ങൾക്കുമെതിരെ പ്രതികരിച്ചു കൊണ്ട് പ്രശസ്ത രചയിതാവായ സജീവ് പാഴൂർ ഇട്ട ഫേസ്ബുക് പോസ്റ്റ് ആണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ഷൈലോക്ക് സംവിധാനം ചെയ്ത അജയ് വാസുദേവിന് പ്രശസ്ത സംവിധായകൻ എബ്രിഡ് ഷൈൻ ഒരു കത്തെഴുതിയിരുന്നു. രമേശ് പിഷാരടി ആ കത്ത് തന്റെ ഫേസ്ബുക് പേജ് വഴി പുറത്തു ഇടുകയും ചെയ്തു. മാസ്സ് ചിത്രങ്ങൾ ഒരുക്കാനാണ് ഏറ്റവും ബുദ്ധിമുട്ടു എന്നും റിയലിസ്റ്റിക് ചിത്രങ്ങൾ ഒരുക്കാൻ ആ ബുദ്ധിമുട്ടില്ല എന്നും എബ്രിഡ് ഷൈൻ ആ കത്തിൽ പറഞ്ഞിരുന്നു. ഷൈലോക്ക് പ്രേക്ഷകരുടെ കയ്യടിയും ആർപ്പു വിളിയും നേടിയ ചിത്രമാണെന്നും അതിനു അജയ് വാസുദേവ് അഭിനന്ദനം അർഹിക്കുന്നുവെന്നും എബ്രിഡ് ഷൈൻ പറഞ്ഞു. ഇപ്പോൾ അതേ കത്തിന്റെ തന്നെ പശ്ചാത്തലത്തിലാണ് സജീവ് പാഴൂരും രംഗത്തു വന്നിരിക്കുന്നത്.
സജീവ് പാഴൂരിന്റെ ഫേസ്ബുക് പോസ്റ്റ് ഇപ്രകാരം, “ഷൈലോക്കിനെതിരെ തുടർച്ചയായ ആക്രമണ പശ്ചാത്തലത്തിൽ എബ്രിഡ് ഷൈൻ എഴുതിയ കുറിപ്പാണ് ഈ പോസ്റ്റിന് ആധാരം. വ്യത്യസ്തമായ ശബ്ദമാണ് ആ പ്രതികരണം. കയ്യടിപ്പിക്കുകയെന്ന പ്രാഥമിക ലക്ഷ്യത്തോടെയാണ് സിനിമാ വ്യവസായത്തിലെ ഓരോ ഉൽപ്പന്നങ്ങളും വിൽപ്പനശാലയായ തീയറ്ററുകളിൽ എത്തുന്നത്. ഉയർന്ന മൂലധന നിക്ഷേപം ആവശ്യമുള്ളതിനാൽ ഉൽപ്പന്നങ്ങൾ കമ്പോളത്തിന് ഉതകുന്നതായി മാത്രം മാറുന്നു. വ്യവസായ സംബന്ധിയായ വായ്പ മാത്രമേ സിനിമ നിർമ്മിക്കാൻ ലഭിക്കുകയുള്ളു. സാംസ്ക്കാരിക, സൗന്ദര്യ ശാസ്ത്രപരമായ വായ്പ സിനിമക്ക് കിട്ടില്ലല്ലോ. അങ്ങനെ വരുമ്പോൾ കമ്പോളത്തിലെത്തിക്കുന്ന മാസ്സിന്റെയും ക്ലാസിന്റെയും ലക്ഷ്യം കയ്യടിയായി മാറും. സിനിമാ നിർമ്മാണവും സാംസ്ക്കാരിക പ്രവർത്തനമായി മാറുമ്പോൾ മാത്രമേ സൗന്ദര്യ ശാസ്ത്ര പരമായ നിയന്ത്രണം സാധ്യമാവുകയുള്ളു. എല്ലാത്തരം സിനിമകൾക്കും ആസ്വാദകരുണ്ട്. അതു കൊണ്ടാണല്ലോ ഷൈലോക്ക് തീയറ്ററിൽ സ്വീകരിച്ചത്. ഇഷ്ടപ്പെടുന്നവർ സ്വീകരിക്കട്ടെ. അവർക്കും സിനിമ കാണാൻ അവസരം കൊടുക്കു. മാസ് പടങ്ങൾ എന്തുകൊണ്ട് ഇഷ്ടം എന്നതിന് അവർക്കും അഭിപ്രായമുണ്ടാകും. പക്ഷെ, താത്വികമായി വിശകലനം ചെയ്ത് Fb പോസ്റ്റിടാൻ അവർക്ക് പറ്റാത്തതു കൊണ്ട് നമ്മൾ അറിയുന്നില്ല. റിയലിസ്റ്റിക് സിനിമകൾ ശരിയും മറ്റെല്ലാം സമ്പൂർണ്ണ തെറ്റും എന്ന് പറയാൻ പറ്റില്ലല്ലോ. സ്വന്തം ഓഡിയൻസിനെ കണ്ടെത്താനുള്ള സാവകാശമെങ്കിലും സംവിധായകന്, പിന്നണി പ്രവർത്തകർക്ക് കൊടുത്തൂടെ. പറ്റൂല്ലാ ല്ലെ”.
പ്രേക്ഷക പ്രശംസയും നിരൂപക പ്രശംസയും നേടി ക്രിസ്തുമസ് റിലീസ് ആയി തിയേറ്ററിലെത്തിയ ചിത്രം എക്സ്ട്രാ ഡീസന്റ് വിജയകരമായ 25ദിനങ്ങൾ തിയേറ്ററിൽ…
പ്രേക്ഷക ലോകം ആവേശത്തോടെയും പ്രതീക്ഷയോടെയും കാത്തിരിക്കുന്ന പ്രാവിൻ കൂട് ഷാപ്പ് നാളെ (ജനുവരി 16) ലോക വ്യാപകമായി റിലീസ് ചെയ്യും.…
മമ്മൂട്ടിയുടെ സഹോദരീ പുത്രൻ അഷ്കർ സൗദാനും സിദ്ദിഖിന്റെ മകൻ ഷഹീനും ഒന്നിക്കുന്ന 'ബെസ്റ്റി' സിനിമയുടെ ടീസർ പുറത്തിറങ്ങി. അഷ്കർ സൗദാൻ്റെ…
ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്ത ഇൻവെസ്റ്റിഗേഷൻ ഡ്രാമ 'രേഖാചിത്രം' മികച്ച അഭിപ്രായങ്ങൾ കരസ്ഥമാക്കി തിയറ്ററുകളിൽ പ്രദർശനം തുടരുകയാണ്. ആസിഫ്…
ടോവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം നരിവേട്ടയുടെ ചിത്രികരണം പൂർത്തിയായി. ഇന്ത്യൻ സിനിമാ കമ്പനിയുടെ ബാനറിൽ…
അഭിഷേക് നാമ രചിച്ചു സംവിധാനം ചെയ്യുന്ന വമ്പൻ തെലുങ്ക് ചിത്രമായ 'നാഗബന്ധ'ത്തിലെ നായകനായ വിരാട് കർണ്ണയുടെ ഫസ്റ്റ് ലുക്ക് പുറത്ത്.…
This website uses cookies.