മലയാളത്തിന്റെ യുവതാരം ദുൽഖർ സൽമാനെതിരെ വിമർശനവുമായി സോഷ്യൽ മീഡിയയിൽ കമന്റിട്ട ആൾക്ക്, പ്രശസ്ത നടൻ സൈജു കുറുപ്പ് നൽകിയ മറുപടിയാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. കഴിഞ്ഞ ദിവസം ദുൽഖർ നായകനായെത്തുന്ന കിങ് ഓഫ് കൊത്തയുടെ പുതിയ പോസ്റ്റർ റീലീസ് ചെയ്യുകയും, സൈജു കുറുപ്പ് ആ പോസ്റ്റർ തന്റെ ഫെയ്സ്ബുക്ക് പേജിലൂടെ പങ്ക് വെക്കുകയും ചെയ്തു. അദ്ദേഹം പങ്ക് വെച്ച ആ പോസ്റ്റിന് താഴെയാണ് ഒരാൾ ദുൽഖർ സൽമാനെതിരെ കമന്റുമായി വന്നത്. അയാൾ കുറിച്ച വാക്കുകൾ ഇങ്ങനെ,‘’സൈജു, നിങ്ങളുടെ സിനിമയൊന്നും ഒരു വാക്കുകൊണ്ട് പോലും പ്രമോട്ട് ചെയ്യാത്ത ഇവനെയൊക്കെ എന്തിനാണ് ഇങ്ങനെ താങ്ങുന്നത്.’’ അതിന് സൈജു നൽകിയ മറുപടി വലിയ കയ്യടിയാണ് നേടുന്നത്.
https://www.facebook.com/photo?fbid=10227325085606396&set=a.1361522511618
സൈജു പറഞ്ഞ മറുപടി ഇപ്രകാരം, ‘‘സഹോദരാ, നിങ്ങൾ പറയുന്നത് തെറ്റാണ്. ദുൽഖർ എന്റെ ഏറ്റവും അടുത്ത സുഹൃത്താണ്. മാത്രമല്ല എന്നെ ആഴത്തിൽ സഹായിക്കുകയും പിന്തുണയ്ക്കുകയും ചെയ്തിട്ടുണ്ട്. ഞാൻ പ്രധാന വേഷത്തിലെത്തിയ ഉപചാരപൂർവം ഗുണ്ടാ ജയൻ എന്ന ചിത്രം നിർമിച്ചത് ദുൽഖറാണ്. ഇങ്ങനെയുള്ള കമന്റുകൾ ദയവ് ചെയ്ത് പോസ്റ്റ് ചെയ്യരുതെന്ന് അപേക്ഷിക്കുന്നു. അദ്ദേഹം എല്ലായ്പ്പോഴും നിസ്വാർഥമായി ആളുകളെ സഹായിക്കുന്നു.” ഏതായാലും തന്റെ സുഹൃത്തിനെ വിമർശിച്ച ആളിന് സൈജു കുറുപ്പ് കൊടുത്ത മറുപടിക്ക് ദുൽഖർ ആരാധകരും സിനിമാ പ്രേമികളും വലിയ കയ്യടിയാണ് കൊടുക്കുന്നത്. അഭിലാഷ് ജോഷി ആദ്യമായി സംവിധാനം ചെയ്യുന്ന കിംഗ് ഓഫ് കൊത്ത ദുൽഖർ സൽമാന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ മലയാള ചിത്രമാണ്. ഓണം റിലീസായി എത്തുന്ന ഈ ചിത്രം രചിച്ചത് അഭിലാഷ് എൻ ചന്ദ്രനും, ഇത് നിർമ്മിക്കുന്നത് ദുൽഖർ സൽമാന്റെ വേ ഫെറർ ഫിലിംസ്, സീ സ്റ്റുഡിയോസ് എന്നിവർ ചേർന്നുമാണ്.
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ട്രെയ്‌ലർ പുറത്ത്.…
ഉണ്ണി ശിവലിംഗം സംവിധാനം ചെയ്ത, ഷെയിൻ നിഗത്തിൻ്റെ ഇരുപത്തിയഞ്ചാമത് ചിത്രമായ 'ബൾട്ടി' നിറഞ്ഞ സദ്ദസുകളിൽ പ്രദർശനം തുടരുകയാണ്. സൈലൻ്റായി വന്ന്…
മലയാളത്തിൻ്റെ മഹാനടന്മാരായ മമ്മൂട്ടി, മോഹൻലാൽ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് നാരായണൻ ഒരുക്കുന്ന മൾട്ടിസ്റ്റാർ ചിത്രത്തിന്റെ ടൈറ്റിൽ ടീസർ പുറത്ത്.…
സെന്ന ഹെഗ്ഡെയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന ‘അവിഹിതം’ ചിത്രത്തിന്റെ സെൻസറിങ് പൂർത്തിയായി. ഒക്ടോബർ പത്തിന് പ്രദർശനത്തിനൊരുങ്ങുന്നു സിനിമയ്ക്ക് U/A സർട്ടിഫിക്കറ്റ് ആണ്…
പ്രേക്ഷകരെ ആകാംഷയുടെ മുൾമുനയിൽ നിർത്തിയ ബ്ലോക്ക് ബസ്റ്റർ ചിത്രം കിഷ്കിന്ധ കാണ്ഡത്തിനു ശേഷം തിരക്കഥാകൃത്ത് ബാഹുൽ രമേശും സംവിധായകൻ ദിൻജിത്…
മാത്യു തോമസിനെ നായകനാക്കി, പ്രശസ്ത എഡിറ്റർ നൗഫൽ അബ്ദുള്ള ആദ്യമായി സംവിധാനം ചെയ്ത 'നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്‌സ്' എന്ന റൊമാൻ്റിക്…
This website uses cookies.