ഒരു മലയോര ഗ്രാമത്തിന്‍റെ പശ്ചാത്തലത്തിൽ പാപ്പച്ചൻ എന്ന ഡ്രൈവറുടെ വ്യക്തിജീവിതത്തിൽ അരങ്ങേറുന്ന സംഘർഷഭരിതങ്ങളായ മുഹൂർത്തങ്ങൾ ഹാസ്യത്തിലൂടെ അവതരിപ്പിക്കുന്ന പാപ്പച്ചൻ ഒളിവിലാണ് എന്ന ചിത്രം ഇന്ന് മുതൽ പ്രേക്ഷകരുടെ മുന്നിലെത്തുന്നു. ചിത്രത്തിന്റെ കേരളത്തിലെ തീയേറ്റർ ലിസ്റ്റ് ഇവിടെ ചേർക്കുന്നു.
സൂപ്പർ ഹിറ്റ് സംവിധായകൻ ജിബു ജേക്കബിന്‍റെ സംവിധാന സഹായിയായിരുന്ന സിന്‍റോ സണ്ണി ആദ്യമായി രചിച്ച് സംവിധാനം ചെയ്ത ഈ ചിത്രത്തിൽ നായകനായി എത്തുന്നത് പ്രശസ്ത നടൻ സൈജു കുറുപ്പാണ്. സൈജുവിനെ കൂടാതെ,ശ്രിന്ദ, ദർശന, അജു വർഗീസ്, വിജയരാഘവൻ, ജഗദീഷ്, ജോണി ആൻ്റണി, ശിവജി ഗുരുവായൂർ, കോട്ടയം നസീർ, ജോളി ചിറയത്ത്, വീണ നായർ തുടങ്ങി നിരവധി താരങ്ങളാണ് ഈ ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്. ഏവരുടേയും ശ്രദ്ധ കവർന്ന പോസ്റ്ററുകളും ടീസറും ട്രെയ്‌ലറും ഗാനങ്ങളുമെല്ലാം ഈ ചിത്രത്തെ കുറിച്ച് വലിയ പ്രതീക്ഷയാണ് പ്രേക്ഷകരിൽ ഉണ്ടാക്കിയിരിക്കുന്നത്.
തിയേറ്ററുകളിലും ഒടിടിയിലുമെത്തി മികച്ച പ്രേക്ഷക പ്രതികരണം നേടിയ ‘പൂക്കാലം’ എന്ന ഹിറ്റ് സിനിമയ്ക്ക് ശേഷം തിരുവല്ല ഫിലിംസിന്‍റെ ബാനറിൽ തോമസ് തിരുവല്ല നിർമ്മിച്ചിരിക്കുന്ന ചിത്രം കൂടിയാണ് പാപ്പച്ചൻ ഒളിവിലാണ്. ഔസേപ്പച്ചൻ സംഗീതമൊരുക്കിയ ഈ ചിത്രത്തിന് വേണ്ടി കാമറ ചലിപ്പിച്ചത് ശ്രീജിത്ത് നായരും ഈ ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നത് രതിൻ രാധാകൃഷ്ണനുമാണ്. കുട്ടമ്പുഴ ഭൂതത്താൻകെട്ട്, നേര്യമംഗലം ഭാഗങ്ങളിലായാണ് ഈ ചിത്രം ഒരുക്കിയത്.
ടോവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം നരിവേട്ടയുടെ ചിത്രികരണം പൂർത്തിയായി. ഇന്ത്യൻ സിനിമാ കമ്പനിയുടെ ബാനറിൽ…
അഭിഷേക് നാമ രചിച്ചു സംവിധാനം ചെയ്യുന്ന വമ്പൻ തെലുങ്ക് ചിത്രമായ 'നാഗബന്ധ'ത്തിലെ നായകനായ വിരാട് കർണ്ണയുടെ ഫസ്റ്റ് ലുക്ക് പുറത്ത്.…
2024ലെ ശ്രദ്ധേയ വിജയങ്ങളുടെ തുടര്‍ച്ചയുമായി 2025ലും വിജയഗാഥ ആരംഭിച്ചിരിക്കുകയാണ് ആസിഫ് അലി. അദ്ദേഹത്തിന്‍റെ ഈ വര്‍ഷത്തെ ആദ്യ റിലീസായ "രേഖാചിത്രം"…
മലയാള സിനിമയിലെ സുവർണ്ണകാലം ഓർമിപ്പിച്ച് വീണ്ടും ഔസേപ്പച്ചൻ - ഷിബു ചക്രവർത്തി കൂട്ടുകെട്ട്. ഇരുവരും ചേർന്നൊരുക്കിയ 'ബെസ്റ്റി'യിലെ പാട്ടിന് ശബ്ദം…
ചുരുങ്ങിയ കാലയളവിനുള്ളിൽ ഒരുപിടി നല്ല സിനിമകൾ നിർമ്മിച്ച് പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയ നിർമ്മാണ കമ്പനിയാണ് കാവ്യ ഫിലിം കമ്പനി. ‘2018’ന്റെയും ‘മാളികപ്പുറം’ത്തിന്റെയും…
വമ്പൻ പ്രേക്ഷക - നിരൂപക പ്രശംസ നേടിയ "ആയിരത്തൊന്നു നുണകൾ" എന്ന ചിത്രത്തിന് ശേഷം, താമർ രചനയും സംവിധാനവും നിർവഹിക്കുന്ന…
This website uses cookies.