പ്രശസ്ത സംവിധായകൻ ഹരിഹരൻ ഒരുക്കിയ മയൂഖം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച നടനാണ് സൈജു കുറുപ്പ്. അതിനു ശേഷം വില്ലനായും സഹനടനായും കോമഡി നടനായുമെല്ലാം ഒട്ടേറെ ചിത്രങ്ങളിലൂടെ സൈജു മലയാള സിനിമയിലെ അവിഭാജ്യ ഘടകങ്ങളിൽ ഒന്നായി മാറി. ഒട്ടേറെ ചിത്രങ്ങളിലെ ഗംഭീര പ്രകടനം ഈ നടന് വലിയ പ്രേക്ഷക പ്രശംസ നേടിക്കൊടുത്തിട്ടുണ്ട്. വി കെ പ്രകാശ് സംവിധാനം ചെയ്ത ട്രിവാൻഡ്രം ലോഡ്ജ് എന്ന ചിത്രത്തിലെ വേഷം സൈജു കുറുപ്പിന്റെ കരിയറിലെ വലിയ ബ്രേക്ക് ആയി മാറി. കഴിഞ്ഞ ഡിസംബർ റിലീസ് ആയെത്തിയ ഡ്രൈവിങ് ലൈസൻസ് എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിലും ഏറ്റവും കൂടുതൽ കയ്യടി നേടിയത് സൈജു കുറുപ്പിന്റെ ജോണി പേരിങ്ങോടൻ എന്ന കഥാപാത്രമായിരുന്നു.
ഇപ്പോഴിതാ തന്റെ അഭിനയ ജീവിതത്തെക്കുറിച്ചു കൂടുതൽ മനസ്സ് തുറക്കുകയാണ് സൈജു കുറുപ്പ്. ആവർത്തന വിരസങ്ങളായ കഥാപാത്രങ്ങൾ ചെയ്യാതെയിരിക്കാൻ ശ്രമിക്കാറുണ്ട് എന്നും അതുപോലെ നായകനായി അഭിനയിക്കുന്ന താരത്തെ വിശ്വസിച്ചാണ് അൻപത് ശതമാനം സിനിമകളും തിരഞ്ഞെടുക്കുന്നതെന്നും സൈജു കുറുപ്പ് പറയുന്നു. താൻ ഹീറോയായി അഭിനയിച്ച സിനിമകളിലെ നായികമാരോടൊക്കെ തനിക്ക് പ്രണയം തോന്നിയിട്ടുണ്ട് എന്നും സൈജു കുറുപ്പ് പറയുന്നു. സൈജു കുറുപ്പിന്റെ നായികയായി മയൂഖത്തിലൂടെ തന്നെയാണ് പ്രശസ്ത നായിക മമത മോഹൻദാസും അരങ്ങേറ്റം കുറിച്ചത്. സിന്ധു മേനോൻ, രമ്യ നമ്പീശൻ, മാനസ, രസ്ന എന്നിവരുടെയെല്ലാം നായകനായി അഭിനയിച്ചിട്ടുണ്ട് സൈജു കുറുപ്പ്. ഒന്നിച്ച് അഭിനയിക്കുന്ന സമയത്തല്ലാതെ നായികമാരോട് കൂടുതൽ സംസാരിക്കാൻ അവസരം ലഭിച്ചിട്ടില്ല എന്നും സൈജു കുറുപ്പ് പറഞ്ഞു. മോഹൻകുമാർ ഫാൻസ്, ഉപചാരപൂർവം ഗുണ്ട ജയൻ, കാൺമാനില്ല എന്നിവയാണ് അദ്ദേഹത്തിന്റെ ഇനി റിലീസ് ചെയ്യാനുള്ള ചിത്രങ്ങൾ.
നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ ഒരുക്കിയ "പ്രതിഛായ" മികച്ച പ്രേക്ഷക പ്രതികരണവും നിരൂപക പ്രശംസയും നേടി മുന്നേറുകയാണ്. നിറഞ്ഞ…
നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ രചിച്ചു സംവിധാനം ചെയ്ത "പ്രതിച്ഛായ" എന്ന പൊളിറ്റിക്കൽ ഡ്രാമ ത്രില്ലർ ചിത്രം ഗംഭീര…
തുടർച്ചയായ വിജയങ്ങളിലൂടെ മലയാള സിനിമയിൽ തന്റേതായ ഇടം കണ്ടെത്തിയ യുവതാരം ഷെയ്ൻ നിഗം തെലുങ്ക് സിനിമയിലേക്ക് ചുവടുവെക്കുന്നു. ഷെയ്ൻ നിഗത്തിന്റെ…
യുവതാര നിരയുടെ ചിത്രം ' മിഡിൽ ക്ലാസ് മാത്തുക്കുട്ടി ' യുടെ പൂജ കൊച്ചിയിൽ നടന്നു.'ജെന്റിൽ വുമൺ' എന്ന ശ്രദ്ധേയമായ…
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
This website uses cookies.