തെലുങ്ക് സൂപ്പർ സ്റ്റാർ മഹേഷ് ബാബു നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രത്തെ കുറിച്ചുള്ള റിപ്പോർട്ടുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടുന്നത്. ത്രിവിക്രം ശ്രീനിവാസ് ആണ് മഹേഷ് ബാബു നായകനായി എത്തുന്ന പുത്തൻ ചിത്രം സംവിധാനം ചെയ്യുന്നത്. എസ്എസ്എംബി 28 എന്ന് താൽക്കാലികമായി പേരിട്ടിരിക്കുന്ന ഈ ചിത്രത്തിന്റെ താരനിരയെ കുറിച്ചുള്ള വാർത്തകളാണ് ഇപ്പോൾ പുറത്ത് വന്നു കൊണ്ടിരിക്കുന്നത്. ഇതിൽ മഹേഷ് ബാബുവിന്റെ വില്ലന്മാരായി ഒരു ബോളിവുഡ് സൂപ്പർ താരവും ഒരു മലയാളി യുവ താരവുമെത്തുമെന്നാണ് ഇപ്പോൾ വരുന്ന സ്ഥിതീകരിക്കാത്ത റിപ്പോർട്ടുകൾ നമ്മളോട് പറയുന്നത്. ബോളിവുഡ് സൂപ്പർ താരം സെയ്ഫ് അലി ഖാൻ ഇതിൽ ഒരു കോർപ്പറേറ്റ് ടൈക്കൂണിന്റെ വേഷമാണ് ചെയ്യാൻ പോകുന്നതെന്നും, ആ കഥാപാത്രത്തിന്റെ മകനായി മലയാളി യുവ താരം റോഷൻ മാത്യു എത്തുമെന്നുമാണ് സൂചന.
ഇതിനോടകം ഹിന്ദി ചിത്രങ്ങളിൽ വരെ പ്രത്യക്ഷപ്പെട്ട് ശ്രദ്ധ നേടിയ റോഷൻ മാത്യു, ഈ അടുത്തിടെ റിലീസ് ചെയ്ത ബിഗ് ബഡ്ജറ്റ് തമിഴ് ചിത്രം കോബ്രയിൽ വില്ലനായാണ് അഭിനയിച്ചത്. ചിയാൻ വിക്രമിന്റെ വില്ലനായി മികച്ച പ്രകടനമാണ് ഈ മലയാള നടൻ കാഴ്ച വെച്ചത്. മലയാളത്തിലും നായകനായും മികച്ച കാരക്ടർ റോളിലുമെത്തുന്ന ഈ നടന്റെ ഡാർലിംഗ്സ് എന്ന ഹിന്ദി ചിത്രത്തിലെ പ്രകടനവും കയ്യടി നേടി. നെറ്റ്ഫ്ലിക്സ് റിലീസായെത്തിയ ഈ ചിത്രത്തിൽ ആലിയ ഭട്ടാണ് പ്രധാന വേഷം ചെയ്തത്. മഹേഷ് ബാബു ചിത്രത്തിലെ നായികാ വേഷം ചെയ്യാൻ പോകുന്നത് തെന്നിന്ത്യൻ സൂപ്പർ നായികയായ പൂജ ഹെഗ്‌ഡെ ആണെന്നും വാർത്തകൾ വരുന്നുണ്ട്. ഈ ചിത്രം പൂർത്തിയാക്കിയതിന് ശേഷമായിരിക്കും ഏവരും കാത്തിരിക്കുന്ന രാജമൗലി ചിത്രത്തിന്റെ ജോലികളിലേക്ക് മഹേഷ് ബാബു കടക്കുക.
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി സൂപ്പർ ഹിറ്റ് തമിഴ് സംവിധായകൻ ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ 'ഡൊമിനിക് ആൻഡ് ദ ലേഡീസ്…
എസ്. യു. അരുൺ കുമാറിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ചിയാൻ വിക്രം ചിത്രം "വീര ധീര ശൂരൻ" ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ ഈ…
ടോവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം നരിവേട്ടയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. ടോവിനോ തോമസിന്റെ…
മലയാള സിനിമയിലെ പ്രമുഖ യുവതാരങ്ങളായ അഷ്കർ സൗദാനും ഷഹീർ സിദ്ദിഖും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'ബെസ്റ്റി' ജനുവരി 24ന് തിയറ്ററുകളിലെത്തും.…
ആസിഫ് അലി, അനശ്വര രാജൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജോഫിന്‍ ടി ചാക്കോ സംവിധാനം ചെയ്തു വേണു കുന്നപ്പിള്ളി നിർമ്മിച്ച…
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി സൂപ്പർ ഹിറ്റ് തമിഴ് സംവിധായകൻ ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ 'ഡൊമിനിക് ആൻഡ് ദ ലേഡീസ്…
This website uses cookies.