അൽഫോൻസ് പുത്രൻ സംവിധാനം ചെയ്ത നിവിൻ പോളി ചിത്രമായ പ്രേമത്തിലെ നായികാ വേഷം ചെയ്തു കൊണ്ട് അരങ്ങേറ്റം കുറിച്ച നടിയാണ് സായി പല്ലവി. ആ ചിത്രം ഇന്ത്യൻ മുഴുവൻ ശ്രദ്ധ നേടിയ വിജയമായി മാറിയതോടെ സായി പല്ലവി തെന്നിന്ത്യയിലെ സൂപ്പർ നായികയായി മാറി. മലയാളത്തിൽ പിന്നീട് ഒരു ചിത്രത്തിലെ പ്രത്യക്ഷപ്പെട്ടുള്ളു എങ്കിലും തമിഴ്, തെലുങ്കു ചിത്രങ്ങളിലൂടെ സായി പല്ലവി എന്ന നായിക നിറസാന്നിധ്യമായി മാറി. ഇപ്പോഴിതാ, ഈ അടുത്ത് റിലീസ് ചെയ്ത സായി പല്ലവിയുടെ പുതിയ ചിത്രവും മികച്ച പ്രേക്ഷക പ്രതികരണം നേടി മുന്നേറുകയാണ്. നാഗചൈതന്യ നായകനായി എത്തിയ ലവ് സ്റ്റോറി എന്ന ചിത്രമാണ് സായ് പല്ലവിയുടേതായി ഈ അടുത്ത് റിലീസ് ചെയ്തത്. ഇപ്പോഴിതാ, ലവ് സ്റ്റോറിയുടെ പ്രീ റിലീസ് ഇവന്റിനായി ഹൈദരാബാദിൽ എത്തിയ ബോളിവുഡ് താരം ആമിർ ഖാനോട് സായി പല്ലവി പറഞ്ഞ വാക്കുകളും അത് കേട്ടുള്ള ആമിർ ഖാന്റെ പ്രതികരണത്തിന്റെ വീഡിയോയും സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധ നേടുകയാണ്.
കുട്ടിക്കാലം മുതൽ തന്നെ ഏറെ അത്ഭുതപ്പെടുത്തുകയും തനിക്കു പ്രചോദനമാവുകയും ചെയ്ത നടനാണ് ആമിർ ഖാൻ എന്ന് സായി പല്ലവി പറയുന്നു. അദ്ദേഹത്തെ മുന്നിൽ കണ്ടത് സ്വപ്നം സത്യമായ നിമിഷം ആണെന്നും ഇത്തരമൊരു നിമിഷം താൻ സങ്കൽപ്പിച്ചിട്ടു കൂടിയില്ല എന്നും സായി പല്ലവി പറഞ്ഞു. ആമിർ ഖാനെ ജീവിതത്തിൽ ഒരിക്കൽ എങ്കിലും കാണാൻ സാധിക്കും എന്ന് താൻ കരുതിയില്ല എന്നും, ലോകത്തിന്റെ മറ്റൊരു കോണിലാണ് എന്ന് താൻ വിശ്വസിച്ചിരുന്ന ആമിർ ഖാൻ ഇപ്പോൾ രണ്ടടി അകലത്തിൽ ഇരിക്കുമ്പോൾ അത് സ്വപ്നം പോലെയാണ് തോന്നുന്നത് എന്നും സായി പല്ലവി പറഞ്ഞു. ആമിർ ഖാനെ കുറിച്ച് നിരവധി കഥകൾ താൻ കേട്ടിട്ടുണ്ട് എന്ന് പറഞ്ഞ സായി പല്ലവി, അതിലൊരു കഥ ആമിർ ഖാന്റെ മുന്നിൽ വെച്ച് തുറന്നു പറയുകയും ചെയ്തു. അത് കേട്ട് അമ്പരക്കുന്ന ആമിർ ഖാനെയും ആ വീഡിയോയിൽ കാണാം. ആമിർ എത്രമാത്രം അച്ചടക്കമുള്ള വ്യക്തിയാണ് എന്നും അദ്ദേഹം കഥാപാത്രങ്ങളെ എങ്ങനെയാണു സമീപിക്കുന്നത് എന്നതിനെ കുറിച്ചുള്ള കഥകളാണ് താൻ കേട്ടിരിക്കുന്നത് എന്നും സായി പല്ലവി വെളിപ്പെടുത്തി.
തന്റെ കരിയറിൽ താൻ ഇതുവരെ ചെയ്യാത്ത ഒരു വേഷമാണ് അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് ഗിഗ്ഡം ഓഫ് കേരളയിൽ ലഭിച്ചതെന്ന്…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്ത ‘നരിവേട്ട’ സിനിമയുടെ റിലീസ് തീയതി അണിയറപ്രവർത്തകർ പുറത്തു വിട്ടു. മെയ്…
ഇന്ത്യൻ സിനിമയുടെ ബാനറിൽ ടിപ്പു ഷാൻ, ഷിയാസ് ഹസൻ എന്നിവർ നിർമ്മിച്ച് അനുരാജ് മനോഹർ സംവിധാനം ചെയ്ത നരിവേട്ട മെയ്…
രഞ്ജിത്ത് സജീവിനെ നായകനാക്കി അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരളയിലൂടെ മലയാള സിനിമയിലേക്ക് വീണ്ടുമൊരു പുതുമുഖ നായിക.…
ഇന്ന് കേരളത്തിലെ യുവാക്കളും അവരുടെ മാതാപിതാക്കളും എല്ലാം അഭിമുഖീകരിക്കുന്ന വലിയൊരു പ്രശ്നം ചർച്ച ചെയ്യുന്ന ചിത്രമാണ് യുണൈറ്റഡ് കിംഗ്ഡം ഓഫ്…
ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള…
This website uses cookies.