സൂര്യയെ നായകനാക്കി സെൽവരാഘവൻ സംവിധാനം ചെയ്തിരിക്കുന്ന ചിത്രമാണ് എൻ.ജി.കെ. സായ് പല്ലവി, രാകുൽ പ്രീത് എന്നിവരാണ് ചിത്രത്തിൽ നായികമാരായി വേഷമിടുന്നത്. സൗത്ത് ഇന്ത്യൻ സിനിമ പ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഈ ചിത്രം മെയ് 31ന് പ്രദർശനത്തിനെത്തും. ഒരു പൊളിറ്റിക്കൽ ത്രില്ലർ എന്ന രൂപത്തിലാണ് ചിത്രം അണിയിച്ചൊരുക്കിയിരിക്കുന്നത്. സൂര്യയുടെ ഭാര്യയായാണ് സായ് പല്ലവി ചിത്രത്തിൽ വേഷമിടുന്നത്. സിനിമയുടെ ചിത്രീകരണത്തിനിടയിൽ ഉണ്ടായ ഒരു അനുഭവം താരം ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തിയിരിക്കുകയാണ്.
എൻജികെ എന്ന സിനിമയുടെ വളരെ പ്രധാനപ്പെട്ട സീനുകളിൽ ഒന്ന് ചിത്രീകരിക്കുന്ന വേളയിൽ സംവിധായകന്റെ പ്രതീക്ഷയ്ക്കൊത്ത് തനിക്ക് പ്രകടനം കാഴ്ച്ചവെക്കാൻ സാധിച്ചില്ല എന്ന് സായ് വ്യക്തമാക്കി. പല റീട്ടെക്കുകൾ പോയ രംഗം പിന്നീട് പിറ്റേ ദിവസത്തേക്ക് നീട്ടി വെക്കുകയായിരുന്നു. ഈ സംഭവത്തിന് ശേഷം താൻ മാനസികമായി ഏറെ തളർന്നുവെന്നും ആ ദിവസം മുഴുവൻ താൻ കരയുകയായിരുന്നു എന്ന് സായ് വെളിപ്പെടുത്തി. താൻ ഒരു നല്ല നടിയെല്ലന്നും താൻ മെഡിസിൻ പഠിക്കാൻ വീണ്ടും പോവുകയാണ് വീട്ടിലെത്തിയ ഉടനെ അമ്മയോട് പറഞ്ഞു എന്ന് സായ് അഭിമുഖത്തിൽ സൂചിപ്പിക്കുകയുണ്ടായി. പിറ്റേ ദിവസം ആദ്യ ടേക്കിൽ തന്നെ രംഗം പൂർത്തിയാക്കാനും താരത്തിന് സാധിച്ചു. സെൽവരാഘവൻ എന്ന സംവിധായകന്റെ പ്രതീക്ഷയ്ക്കൊത്ത് ഉയരാൻ നടൻ സൂര്യയും ഒരുപാട് റീട്ടെക്കുകൾ പോയെന്ന് അറിഞ്ഞപ്പോളാണ് തനിക്ക് സമാധാനം ആയതെന്ന് സായ് പല്ലവി അഭിപ്രായപ്പെട്ടു. പെർഫെക്ഷന് വേണ്ടി എത്ര റീട്ടെക്കുകൾ പോകുവാനും മടിയില്ലാത്ത വ്യക്തികളാണ് സൂര്യയും സെൽവരാഘവനും. ഇരുവരും ആദ്യമായി ഒന്നിക്കുന്ന ചിത്രം എന്ന നിലയിൽ സിനിമ പ്രേമികൾ ഒരു ദൃശ്യ വിരുന്നിന് വേണ്ടി തന്നെയാണ് കാത്തിരിക്കുന്നത്.
‘കച്ചി സേര’, ‘ആസ കൂട’, ‘സിത്തിര പൂത്തിരി’ എന്നീ ഗാനങ്ങളിലൂടെ ചുരുങ്ങിയ കാലത്തിനുള്ളിൽ സോഷ്യൽ മീഡിയ സെൻസേഷനായി മാറിയ സായ്…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ദിലീപ് ചിത്രം 'ഭ.ഭ.ബ' യുടെ ഓവർസീസ് വിതരണാവകാശം റെക്കോർഡ് തുകക്ക്…
കേരളത്തിലെ സിനിമാ വിതരണക്കാരുടെ സംഘടനയായ ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന്റെ പ്രസിഡന്റായി 3-ാം തവണയും ലിസ്റ്റിൻ സ്റ്റീഫൻ തിരഞ്ഞെടുക്കപ്പെട്ടു. വൈസ് പ്രസിഡന്റായി…
ഇപ്പോൾ കേരളം നേരിടുന്ന സാമൂഹിക പ്രശ്നങ്ങളിൽ ഒന്നാണ് വിദേശരാജ്യങ്ങളിലേക്ക് നമ്മുടെ യുവതലമുറയുടെ പാലായനം. സാമ്പത്തിക സുസ്ഥിരത നേടാൻ യുവതലമുറ തെരഞ്ഞെടുക്കുന്ന…
ഇന്ന് കേരകത്തിൽ പ്രദർശനം ആരംഭിച്ച പ്രധാന മലയാള ചിത്രങ്ങളിൽ ഒന്നാണ് പ്രശസ്ത സംവിധായകനായ അരുൺ വൈഗ സംവിധാനം ചെയ്ത യുണൈറ്റഡ്…
പ്രശസ്ത സംവിധായകൻ അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിങ്ഡം ഓഫ് കേരള ഇന്ന് മുതൽ കേരളത്തിൽ പ്രദർശനം ആരംഭിക്കും. കേരളത്തിൽ…
This website uses cookies.