വളരെ ചുരുങ്ങിയ കാലങ്ങൾകൊണ്ട് സൗത്ത് ഇന്ത്യൻ സിനിമ ലോകത്ത് തരംഗം സൃഷ്ട്ടിച്ച നായികയാണ് സായ് പല്ലവി. ഡാൻസ് റിയാലിറ്റി ഷോയിലൂടെയാണ് താരം സിനിമയിലേക്ക് കടന്നുവരുന്നത്. നിവിൻ പോളി നായകനായിയെത്തിയ പ്രേമം എന്ന ചിത്രത്തിൽ മലർ മിസ്സായാണ് താരം മലയാള സിനിമയിലേക്ക് കടന്നുവരുന്നത്. തമിഴ്നാട്ടിലും പ്രേമം വലിയ വിജയമായതോടെ തമിഴിലും ഒരുപാട് അവസരങ്ങൾ താരത്തെ തേടിയെത്തുകയുണ്ടായി. സൂര്യ നായകനായിയെത്തിയ എൻ.ജി.ക്കെ എന്ന ചിത്രത്തിലാണ് സായ് പല്ലവി അവസാനമായി അഭിനയിച്ചിരിക്കുന്നത്. സായ് പല്ലവിയുടെ ഒരു ഇൻസ്റ്റാഗ്രാം പോസ്റ്റാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടുന്നത്.
ഒരു കാട്ടുമരത്തിന്റെ വള്ളിയിൽ പിടിച്ച് തൂങ്ങിയാടുന്ന തന്റെ ചിത്രങ്ങൾ താരം ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിരിക്കുകയാണ്. സായ് പല്ലവിയുടെ വളരെ രസകരമായ ക്യാപ്‌ഷനും ശ്രദ്ധേയമാവുകയാണ്. ഡാർവിന്റെ പരിണാമ സിദ്ധാന്തം ശരിയാണെന് താൻ തെളിയിച്ചിരിക്കുകയാണ് എന്ന് സായ് പല്ലവി കുറിച്ചിരിക്കുകയാണ്. സോഷ്യൽ മീഡിയയിൽ ഒട്ടും തന്നെ സജീവമല്ലാത്ത താരമാണ് സായ് പല്ലവി. എല്ലാ താരങ്ങളും ലോക്ക് ഡൗൺ സമയത്ത് സമൂഹ മാധ്യമങ്ങളിൽ ചെറിയ കാര്യങ്ങൾ പോലും ആരാധകരെ അറിയിക്കുമ്പോൾ സായ് പല്ലവി വർഷങ്ങളായി ശീലിച്ചു പോന്നിരുന്ന കാര്യങ്ങളിൽ ഒരു മാറ്റവും വരുത്തിയിട്ടില്ല. കുറെ നാളുകൾ കൂടുമ്പോൾ സായ് പല്ലവി ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്യുന്ന ഓരോ ചിത്രങ്ങളും ആരാധകർക്ക് ഏറെ പ്രിയപ്പെട്ടതാണ്. വളരെ ചുരുങ്ങിയ കാലങ്ങൾകൊണ്ട് താരം മലയാളം, തമിഴ്, തെലുഗ് എന്നീ ഭാഷകളിൽ ശക്തമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. തെലുഗിലെ 2 ചിത്രങ്ങളിലാണ് താരം ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ലൗവ് സ്റ്റോറി, വിരാട പർവതം എന്നീ ചിത്രങ്ങളാണ് താരത്തിന്റെ അണിയറയിൽ ഒരുങ്ങുന്നത്.
മലയാള സിനിമയിലെ ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങളായ ദൃശ്യം, ദൃശ്യം 2 എന്നിവയുടെ മൂന്നാം ഭാഗമായ ദൃശ്യം 3 ചെയ്യാനുള്ള പ്ലാനിലാണ് തങ്ങൾ…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ എന്ന ചിത്രം നൂറു കോടി ക്ലബിൽ ഇടം പിടിക്കുന്ന ഒൻപതാമത്തെ മലയാള ചിത്രമായി മാറി…
ഇന്ത്യൻ സിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ രണ്ടാമത്തെ ഹിറ്റായി മാറി അല്ലു അർജുന്റെ പുഷ്പ 2 . റിലീസ്…
അഭിഷേക് നാമ രചിച്ചു സംവിധാനം ചെയ്യുന്ന തെലുങ്ക് ചിത്രമായ " നാഗബന്ധം" പ്രീ ലുക്ക് പോസ്റ്റർ പുറത്ത്. ചിത്രത്തിലെ നായകൻ…
2025 തുടക്കം ഗംഭീരമാക്കാൻ ഒരുക്കത്തിലാണ് മലയാളത്തിന്റെ ജനപ്രിയ താരംആസിഫ് അലി. ‘കിഷ്കിന്ധാ കാണ്ഡം’ത്തിന്റെ ബ്ലോക്ക് ബസ്റ്റർ വിജയത്തിന് ശേഷം ആസിഫ്…
ഷാഹിദ് കപൂറിനെ നായകനാക്കി റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്യുന്ന ബോളീവുഡ് ചിത്രം 'ദേവ'യുടെ പ്രൊമോ ടീസർ പുറത്തിറങ്ങി. പ്രമുഖ സംഗീത…
This website uses cookies.