തെന്നിന്ത്യൻ സിനിമാ പ്രേമികളുടെ പ്രിയ നായികമാരിലൊരാളായ സായ് പല്ലവി നായികാ വേഷം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമായ അമരൻ റിലീസിന് ഒരുങ്ങുകയാണ്. ശിവകാർത്തികേയൻ നായകനായ ഈ ചിത്രം ഒക്ടോബർ 31 നു പ്രേക്ഷകരുടെ മുന്നിലെത്തും. ഇപ്പോഴിതാ ആ ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി ബിഹൈൻഡ് വുഡ്സിനു നൽകിയ അഭിമുഖത്തിൽ സായ് പല്ലവി വെളിപ്പെടുത്തിയ കാര്യങ്ങൾ ശ്രദ്ധ നേടുകയാണ്.
ഗ്ലാമറസ് വേഷങ്ങൾ ഒഴിവാക്കി വളരെ ശ്രദ്ധിച്ചാണ് സായ് പല്ലവി സിനിമകൾ തിരഞ്ഞെടുക്കുന്നത്. അതിനുള്ള കാരണവും അവർ വ്യക്തമാക്കി. മലയാള ചിത്രമായ പ്രേമത്തിലൂടെയാണ് സായ് പല്ലവി അരങ്ങേറ്റം കുറിക്കുന്നതും ശ്രദ്ധ നേടുന്നതും. അതിന് ശേഷം ഉണ്ടായ ചില സംഭവങ്ങളാണ് തന്നെ അത്തരമൊരു തീരുമാനം എടുക്കാൻ പ്രേരിപ്പിച്ചതെന്നും സായ് പല്ലവി പറയുന്നു.
ഒരിക്കൽ ജോർജിയയിൽ ഒരു ഡാൻസ് ചെയ്തിരുന്നു എന്നും, വിദേശികളുടെ മുന്നിലായിരുന്നു നൃത്തം എന്നത് കൊണ്ട് അമ്മയോടും അച്ഛനോടും ചോദിച്ചാണ് അതിലെ കോസ്റ്റ്യൂം ഇട്ടത് എന്നും സായ് പല്ലവി ഓർത്തെടുക്കുന്നു. പ്രേമം റിലീസ് ചെയ്തപ്പോൾ ആരാണീ പെൺകുട്ടിയെന്ന് എല്ലാവർക്കും കൗതുകം തോന്നിയതോടെ അന്ന് ആ ഡാൻസ് വീഡിയോയും ഫോട്ടോകളും വലിയ രീതിയിൽ പ്രചരിച്ചു എന്നും സായ് പല്ലവി പറഞ്ഞു. എന്നാൽ മനോഹരമായിരുന്നു എന്ന് തോന്നിയ ഡാൻസിനെ മറ്റൊരു രീതിയിൽ ആളുകൾ കണ്ടത് തനിക്ക് അൺ കംഫർട്ടബിളായി തോന്നി എന്നും, ഈ ഡാൻസ് ആളുകൾ മറ്റൊരു രീതിയിൽ കണ്ടപ്പോൾ ഇനിയിങ്ങനെ ചെയ്യില്ലെന്ന് തീരുമാനിച്ചു എന്നും സായ് പല്ലവി പറഞ്ഞു.
ഇങ്ങനെയൊരു കണ്ണിലൂടെ തന്നെ ആരും കാണേണ്ട ആവശ്യമില്ല എന്നും ശരീരം മാത്രം കാണാൻ ആഗ്രഹിക്കുന്ന പ്രേക്ഷകരെ തൃപ്തിപ്പെടുത്താന്‍ നില്‍ക്കില്ലെന്ന് അന്ന് തന്നെ തീരുമാനിച്ചതാണ് എന്നും നടി വെളിപ്പെടുത്തി. ഈ തീരുമാനം കരിയറിനെ ബാധിച്ചാലും പ്രശ്നമല്ല എന്നും, അതെല്ലാം ചെയ്ത് മുകളിലെത്താൻ താൻ ആഗ്രഹിക്കുന്നില്ല എന്നും സായ് പല്ലവി വെളിപ്പെടുത്തി. തനിക്ക് ഇപ്പോൾ വരുന്ന റോളുകളിൽ താൻ സന്തോഷവതിയാണെന്നും നല്ല കഥാപാത്രങ്ങളുണ്ടെങ്കിലേ കരിയറിൽ കൂടുതൽ കാലം നിൽക്കാൻ പറ്റൂ എന്നും അവർ കൂട്ടിച്ചേർത്തു.
ഷാജി കൈലാസ് ചിത്രത്തിൽ ജോജു ജോർജ് നായകനാകുന്നു. "വരവ്" എന്ന് പേരിട്ടിരിക്കുന്ന കംപ്ലീറ്റ് ആക്ഷൻ മാസ് ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ…
പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ സെക്രട്ടറിയായി സ്ഥാനമേറ്റതിന് ശേഷം അദ്ദേഹം ദൃശ്യമാധ്യമ രംഗത്ത് പുതിയ ചുവടു വെപ്പ് കൂടി നടത്തിയിരിക്കുകയാണ്. ലിസ്റ്റിൻ സ്റ്റീഫന്റെ…
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
വിജയ് ദേവരകൊണ്ട നായകനായ "കിങ്‌ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
This website uses cookies.