വളരെ ചുരുങ്ങിയ കാലങ്ങൾകൊണ്ട് സൗത്ത് ഇന്ത്യൻ സിനിമ ലോകത്ത് ഏറെ ശ്രദ്ധ നേടിയ യുവനടിയാണ് സായ് പല്ലവി. നിവിൻ പോളി ചിത്രമായ പ്രേമത്തിലൂടെയാണ് താരം സിനിമ മേഖലയിലേക്ക് കടന്നുവരുന്നത്. മലർ എന്ന കഥാപാത്രമായി മികച്ച പ്രകടനം കാഴ്ചവെച്ച സായ് പല്ലവിയ്ക്ക് ഒരുപാട് അവസരങ്ങൾ പിന്നീട് തമിഴ്, തെലുഗ് ഭാഷകളിൽ നിന്ന് വരുകയായിരുന്നു. നെറ്റ്ഫ്ലിക്സിൽ പുറത്തിറങ്ങിയ ആന്തോളജി ചിത്രമായ പാവ കഥയ്കളിലാണ് സായ് പല്ലവി അവസാനമായി അഭിനയിച്ചത്. വെട്രിമാരൻ സംവിധാനം ചെയ്ത ഊർ ഇരവ് എന്ന ചിത്രത്തിലാണ് കേന്ദ്ര കഥാപാത്രമായി സായ് പല്ലവി വേഷമിട്ടത്. ഊര് ഇരവില് അഭിനയിക്കാന് തീരുമാനിച്ചതിനെ കുറിച്ചും വെട്രിമാരന്റെ തന്നെ അസുരനിലെ കഥാപാത്രം വേണ്ടെന്ന് വെച്ചതിനെ കുറിച്ചും സായ് പല്ലവി ഒരു അഭിമുഖത്തിൽ തുറന്ന് പറഞ്ഞിരിക്കുകയാണ്.
ചില സംവിധായകര്ക്കൊപ്പം കൂടുതല് മികച്ച കഥാപാത്രങ്ങള് ചെയ്യണമെന്ന് തോന്നുമെന്നും അതുകൊണ്ടാണ് അസുരനിലെ കഥാപാത്രം വേണ്ടെന്ന് വെച്ചതെന്ന് സായ് പല്ലവി വ്യക്തമാക്കി. അസുരനിലെ ഒരു റോളിന് വേണ്ടി വെട്രിമാരന് സമീപിച്ചപ്പോൾ വേണ്ടന്ന് വെക്കാനുള്ള കാരണം താരം വളരെ രസകരമായാണ് വെളിപ്പെടുത്തിയിരിക്കുന്നത്. ചില സംവിധായകരോടൊപ്പം വർക്ക് ചെയ്യുമ്പോൾ മികച്ച റോളുകൾ ചെയ്യണമെന്നും അവർ നിങ്ങൾക്ക് നല്ല കഥാപാത്രങ്ങൾ തരണമെന്നും ആഗ്രഹിച്ചു പോകുമെന്ന് സായ് പല്ലവി വ്യക്തമാക്കി. വെട്രിമാരൻ എന്ന സംവിധായകന്റെയൊപ്പം കുറച്ചും കൂടി നല്ല കഥാപാത്രം ചെയ്യാനുള്ള കൊതി ഉണ്ടായിരുന്നു എന്ന് താരം സൂചിപ്പിക്കുകയുണ്ടായി. പാവ കഥയ്കളിലെ കഥാപാത്രത്തിനായി വെട്രിമാരൻ വീണ്ടും വരുകയും സ്ക്രിപ്റ്റ് വായിച്ചതിന് ശേഷം ചെയ്യണമെന്ന് തോന്നിയെന്നും സായ് പല്ലവി പറയുകയുണ്ടായി. സെറ്റില് വെച്ചാണ് എത്ര വെല്ലുവിളി നിറഞ്ഞ കഥാപാത്രത്തെയാണ് അവതരിപ്പിക്കേണ്ടതെന്ന് തനിക്ക് മനസിലായതെന്ന് സായ് കൂട്ടിച്ചേർത്തു.
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
ദുൽഖർ സൽമാൻ നായകനാവുന്ന "ഐ ആം ഗെയിം" എന്ന നഹാസ് ഹിദായത്ത് ചിത്രത്തിൽ അൻബറിവ് മാസ്റ്റേഴ്സ്. വേഫെറർ ഫിലിംസിന്റെ ബാനറിൽ…
ധ്യാൻ ശ്രീനിവാസനും കുറെ ഓട്ടോ റിക്ഷാ തൊഴിലാളികളും ചേർന്ന് മൊബൈൽ ഫോൺ കാണുന്ന ചിത്രമാണ് തൊഴിലാളി ദിനത്തിൽ ചിത്രത്തിൻ്റ അണിയറ…
ഫ്രാഗ്രൻ്റെ നേച്ചർ ഫിലിംസ്, പൂയപ്പള്ളി ഫിലിംസ് എന്നീ ബാനറുകളിൽ ആൻ ,സജീവ്, അലക്സാണ്ടർ മാത്യു എന്നിവർ നിർമ്മിച്ച് അരുൺ വൈഗ…
This website uses cookies.