മികച്ച നടി എന്നതുപോലെ തന്നെ തന്റെ തുറന്ന നിലപാടുകൾ കൊണ്ടും പ്രേക്ഷക ശ്രദ്ധ നേടിയെടുത്ത കലാകാരി ആണ് സായ് പല്ലവി. ഇപ്പോഴിതാ ഒരു ഫെയർനെസ് ക്രീം കമ്പനിയുടെ പരസ്യത്തിൽ അഭിനയിക്കാൻ ഉള്ള ഓഫർ നിരസിച്ചു വാർത്തകളിൽ നിറഞ്ഞിരിക്കുകയാണ് താരം. രണ്ടു കോടി രൂപ വരെ ഓഫർ ചെയ്തിട്ടും സായ് പല്ലവി ആ ഓഫർ വേണ്ടെന്നു വെച്ചു എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. മുഖക്കുരു മേക് അപ് ഇട്ടു മറച്ചു പരസ്യത്തിൽ അഭിനയിച്ചു ജനങ്ങളെ പറ്റിക്കാൻ തനിക്കു താൽപ്പര്യം ഇല്ലെന്നാണ് സായ് പല്ലവിയുടെ നിലപാട് എന്നാണ് പുറത്ത് വരുന്ന വാർത്തകൾ പറയുന്നത്. ഏതായാലും സോഷ്യൽ മീഡിയയിൽ വമ്പൻ കയ്യടി നേടുന്ന സായ് പല്ലവി ഇപ്പോൾ എടുത്ത ഈ നിലപാട് മറ്റു താരങ്ങൾക്കും മാതൃക ആവണം എന്നും സോഷ്യൽ മീഡിയ അഭിപ്രായപ്പെടുന്നു.
സായ് പല്ലവിയുടെ പുതിയ മലയാള ചിത്രമായ അതിരൻ മികച്ച പ്രേക്ഷക പ്രശംസയും നിരൂപക പ്രശംസയും നേടി തീയേറ്ററുകളിൽ മുന്നേറുകയാണ്. ഫഹദ് ഫാസിൽ നായകനായി എത്തിയ ഈ ചിത്രം നവാഗതനായ വിവേക് ആണ് സംവിധാനം ചെയ്തിരിക്കുന്നത്. ഫഹദ്, സായ് പല്ലവി എന്നിവരുടെ ഗംഭീര പ്രകടനമാണ് ഈ ചിത്രത്തിന്റെ ഏറ്റവും വലിയ ഹൈലൈറ്റ്. പ്രേമം എന്ന സൂപ്പർ വിജയം നേടിയ നിവിൻ പോളി- അൽഫോൻസ് പുത്രൻ ചിത്രത്തിലൂടെ മലയാളത്തിൽ അരങ്ങേറിയ സായ് പല്ലവി കലി എന്ന ചിത്രത്തിൽ ദുൽക്കർ സൽമാന്റെ നായികയായും അഭിനയിച്ചു. ധനുഷിന്റെ നായികാ വേഷത്തിൽ മാരി 2 എന്ന ചിത്രത്തിലെ ഈ നടിയുടെ പ്രകടനം ഏറെ ശ്രദ്ധ നേടിയെടുത്തിരുന്നു.
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന സിനിമയാണ്, അഖിൽ സത്യൻ- നിവിൻ പോളി കൂട്ടുകെട്ടിൽ ഒരുങ്ങിയ ഫാന്റസി ഹൊറർ കോമഡി ചിത്രം…
നടിയെ ആക്രമിച്ച കേസിൽ എട്ടു വർഷത്തിന് ശേഷം വിധി. കേസിലെ ഒന്ന് മുതൽ ആറ് വരെ പ്രതികളെ കുറ്റക്കാർ എന്ന്…
പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന “പെണ്ണും പൊറാട്ടും” എന്ന ചിത്രം നവംബർ 26 തീയതി IFFI…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ ട്രെയ്‌ലർ പുറത്ത്. നവംബർ 27…
This website uses cookies.