വളരെ ചുരുങ്ങിയ കാലങ്ങൾകൊണ്ട് സൗത്ത് ഇന്ത്യ ഒട്ടാകെ തരംഗം സൃഷ്ട്ടിച്ച യുവനടിയാണ് സായ് പല്ലവി. നിവിൻ പോളി നായകനായിയെത്തിയ പ്രേമം എന്ന ചിത്രത്തിലൂടെയാണ് സായ് പല്ലവി സിനിമ മേഖലയിൽ അരങ്ങേറ്റം കുറിക്കുന്നത്. പിന്നിട് തമിഴ്, തെലുഗ് എന്നീ ഭാഷകളിൽ ഒട്ടേറെ ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്തിരുന്നു. സൗന്ദര്യവർധക വസ്തുക്കളുടെ പരസ്യത്തിൽ മോഡലാകാനുള്ള ക്ഷണം നിരസിച്ച സായ് പല്ലവി സിനിമയിലും ജീവിതത്തിലും ഒരുപാട് നിലപാടുള്ള താരമാണ്. മുഖത്തെ കുരുക്കൾ ഒരു അപാകതയായി തോന്നിയ തന്നെ സ്വീകരിച്ചതും അത് ആഘോഷമാക്കിയതും പ്രേക്ഷകർ ആണെന്ന് അടുത്തിടെ ഒരു അഭിമുഖത്തിൽ സായ് പല്ലവി തുറന്ന് പറയുകയുണ്ടായി.
പണമല്ല, പ്രേക്ഷകരോടുള്ള ഉത്തരവാദിത്തമാണ് പ്രധാനമെന്നും അതുകൊണ്ട് മാത്രമാണ് 2 കോടിയുടെ ഒരു ഫേസ് ക്രീമിന്റെ പരസ്യം ഉപേക്ഷിക്കാൻ കാരണമെന്ന് താരം വ്യക്തമാക്കി. താൻ വളരെ ലളിത ജീവിതം ഇഷ്ടപ്പെടുന്ന വ്യക്തി ആണെന്നും പണം ഇതുവരെ തന്നെ മോഹിപ്പിച്ചിട്ടില്ല എന്ന് സായ് പല്ലവി അഭിമുഖത്തിൽ സൂചിപ്പിക്കുകയുണ്ടായി. ഇതെന്റെ വ്യക്തിപരമായ തിരഞ്ഞെടുപ്പാണന്നും അങ്ങനെയല്ലാത്തവരും ഉണ്ടെന്നും തനിക്കവരെ കുറ്റപ്പെടുത്താൻ കഴിയില്ല എന്ന് താരം വ്യക്തമാക്കി. പ്രേമത്തിന് മുൻപ് തന്റെ മുഖത്തെ പാടുകളും കുരുക്കളും പോകുന്നതിന് നൂറുകണക്കിന് ക്രീമുകൾ താനും പരീക്ഷിച്ചിട്ടുണ്ടെന്നും ഒരു കാലത്ത് വീടിന് പുറത്ത് ഇറങ്ങാൻ തന്നെ തനിക്ക് മടിയായിരുന്നു എന്ന് സായ് പല്ലവി തുറന്ന് പറയുകയായിരുന്നു. തന്റെ വിചാരം ആളുകൾ തന്റെ മുഖക്കുരു നോക്കിയായിരിക്കും സംസാരിക്കുക ഒരിക്കലും കണ്ണിൽ നോക്കി സംസാരിക്കില്ല എന്ന തോന്നൽ ആ കാലത്ത് ഉണ്ടായിരുന്നു എന്ന് സായ് പല്ലവി വ്യക്തമാക്കി. പ്രേമത്തിനു ശേഷം ആളുകൾ തന്നെ മുഖക്കുരുവുള്ള മുഖത്തോടെ സ്വീകരിക്കുകയും കൗമാരക്കാരെ എത്രത്തോളം ആ കഥാപാത്രം സ്വാധീനിച്ചിട്ടുണ്ടെന്നും തനിക്ക് അറിയാമെന്നും സായ് പല്ലവി കൂട്ടിച്ചേർത്തു.
ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള…
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
This website uses cookies.