കുറച്ചു നാൾ മുൻപാണ് ഒരു ഫെയർനെസ് ക്രീമിന്റെ പരസ്യത്തിൽ അഭിനയിക്കാൻ ഉള്ള ഓഫ്ഫർ സായി പല്ലവി നിരസിച്ചത് വലിയ വാർത്ത ആയതു. ആ പരസ്യത്തിൽ അഭിനയിക്കാൻ 2 കോടി ആണ് സായി പല്ലവിക്ക് ഓഫർ ചെയ്തത് എങ്കിലും മേക് അപ് ചെയ്ത് അഭിനയിക്കാൻ പറ്റില്ല എന്ന് പറഞ്ഞു താരം ആ ഓഫർ നിരസിക്കുകയായിരുന്നു. ഇപ്പോഴിതാ അതിന്റെ കാരണവും സായി പല്ലവി വെളിപ്പെടുത്തിയിരിക്കുകയാണ്. ഒരുകാലത്തു താൻ നേരിട്ട അരക്ഷിതാവസ്ഥകളും അതുപോലെ അപകർഷതാ ബോധവുമാണ് അതിനു കാരണം എന്നാണ് സായി പല്ലവി പറയുന്നത്. തന്നോട് അടുത്ത് നിൽക്കുന്ന ആളുകൾ തന്റെ മാതാപിതാക്കളും സഹോദരി പൂജയും സുഹൃത്തുക്കളും മാത്രമാണ് എന്നും തന്റെ അത്രേം നിറം ഇല്ല എന്ന അപകർഷതാ ബോധം തന്റെ സഹോദരി പൂജക്ക് എപ്പോഴും ഉണ്ടായിരുന്നു എന്നും സായി പല്ലവി പറയുന്നു.
ഒരിക്കൽ താൻ പൂജയോട് നിറം വെക്കണം എങ്കിൽ പഴങ്ങളും പച്ചക്കറികളും ഒരുപാട് കഴിക്കണം എന്ന് പറയുകയും, അതിഷ്ടമല്ലാഞ്ഞിട്ടു കൂടി പൂജ അതൊക്കെ കഴിക്കാൻ തുടങ്ങി എന്നും സായി പല്ലവി പറയുന്നു. തന്നെക്കാൾ അഞ്ചു വയസ്സ് മാത്രം പ്രായം കുറവുള്ള ഒരു പെൺകുട്ടിയിൽ തന്റെ വാക്കുകൾ എത്രമാത്രം സ്വാധീനം ഉണ്ടാക്കി എന്ന് താൻ അന്ന് മനസ്സിലാക്കി എന്ന് സായി പല്ലവി ഓർത്തെടുക്കുന്നു. അത് കൊണ്ട് തന്നെ അത്തരം പരസ്യത്തിൽ അഭിനയിച്ചു കിട്ടുന്ന പണം തനിക്കു വേണ്ടെന്നും ചുറ്റുമുള്ള ആളുകളുടെ സന്തോഷത്തിനു വേണ്ട കാര്യങ്ങൾ ചെയ്യാൻ ആണ് താല്പര്യം എന്നും സായി പല്ലവി പറയുന്നു. ഓരോ ദേശക്കാർക്കും ഓരോ നിറം ഉണ്ടെന്നും ഓരോ തരത്തിൽ എല്ലാവരും സൗന്ദര്യം ഉള്ളവർ ആണെന്നും സായി പല്ലവി പറയുന്നു. പ്രേമം എന്ന സിനിമയിൽ അഭിനയിച്ചില്ലായിരുന്നെങ്കിൽ ഒരു പക്ഷെ മുഖക്കുരു മാറാൻ താനും ഒരു നൂറു ക്രീം വാങ്ങി ഉപയോഗിച്ചേനെ എന്നും സായി പല്ലവി പറയുന്നു. തന്റെ ശബ്ദം പോലും ആണുങ്ങളുടേത് പോലെ ആണെന്നും അതിലും അപകർഷതാ ബോധം തനിക്കു തോന്നിയിട്ടുണ്ട് എന്നും സായി പല്ലവി പറയുന്നു.
ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള…
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
This website uses cookies.